പത്താം ക്ലാസുകാരനെ എട്ടാം ക്ലാസുകാരൻ കുത്തിക്കൊന്നു; സംഘർഷം, സ്കൂൾ അടിച്ചു തകർത്തു
അഹമ്മദാബാദ്: ഗോദ്രയിലെ സെവൻത് ഡേ സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് പത്താം ക്ലാസുകാരനെ കുത്തിക്കൊലപ്പെടുത്തിയത്.
ഒരു ആഴ്ച മുമ്പ് മതപരമായ വിഷയം ചുറ്റിപ്പറ്റിയാണ് ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നതെന്ന് വിവരം. അതിന്റെ തുടർച്ചയായാണ് എട്ടാം ക്ലാസുകാരൻ ആക്രമണം നടത്തിയത്.
സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിന്റെ വീഴ്ച ചൂണ്ടിക്കാട്ടി എബിവിപിയും രക്ഷിതാക്കളും ശക്തമായ പ്രതിഷേധം നടത്തി. വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടെ ആളുകൾ സ്കൂൾ അടിച്ചു തകർത്തു.സംഭവത്തെ തുടർന്ന് ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലപ്പുറത്ത് 21 വയസുകാരിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം കോവൂരിൽ 21കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കോക്കൂർ തെക്കുമുറി വാളത്ത് വളപ്പിൽ രവീന്ദ്രന്റെ മകൾ കാവ്യ (21)യെ തൂങ്ങിയ നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.
കിടപ്പുമുറിയിൽ കയറി വാതിൽ അടച്ച കാവ്യയെ ഏറെ നേരം പുറത്തുകാണാനായില്ല. പിന്നാലെ വീട്ടുകാർ പരിശോധിച്ചപ്പോൾ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു.
ഉടൻ തന്നെ യുവതിയെ ചങ്ങരംകുളത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എറണാകുളത്ത് ലോജിസ്റ്റിക്സ് പഠനം നടത്തുന്ന വിദ്യാർത്ഥിനിയായിരുന്നു കാവ്യ. രണ്ടാഴ്ച മുൻപാണ് അവൾ വീട്ടിലെത്തിയത്.
മൃതദേഹം ആദ്യം ചങ്ങരംകുളം സൺറൈസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചു. തുടർന്ന് എസ്ഐ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഇന്‍ക്വസ്റ്റ് നടത്തി.
പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംഭവത്തിൽ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാതാവ്: ബിന്ദു. സഹോദരൻ: ഋതിക്.
Summary:
Ahmedabad: A dispute between students at Seventh Day School in Godhra ended in tragedy when an 8th-grade student stabbed and killed a 10th-grade student.









