web analytics

ട്രെയിനിലെ ശുചിമുറിയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം

ട്രെയിനിലെ ശുചിമുറിയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം

ആലപ്പുഴ: ട്രെയിനിലെ ശുചിമുറിയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ധന്‍ബാദ്- ആലപ്പുഴ എക്‌സ്പ്രസിന്റെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

നാലുമാസം പ്രായമുള്ള ശിശുവിന്റെ ഭ്രൂണമാണ് ശുചിമുറിയിൽ സ്ഥാപിച്ചിരുന്ന വേസ്റ്റ് ബിന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് ആണ് സംഭവം.

ആലപ്പുഴയില്‍ വെച്ച് ട്രെയിന്‍ ശുചീകരിക്കാനെത്തിയ തൊഴിലാളികളാണ് ഒരു ബോഗിയുടെ ശുചിമുറിയില്‍ ഭ്രൂണം കിടക്കുന്നത് കണ്ടെത്തിയത്. വിവരം ഉടന്‍ തന്നെ റെയില്‍വേ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ധര്‍ അടക്കം സ്ഥലത്തെത്തി പരിശോധന നടത്തി.

ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ഭ്രൂണം കണ്ടെത്തിയ ബോഗി ഒഴിവാക്കി, ധന്‍ബാദ് എക്‌സ്പ്രസ് രാവിലെ ആലപ്പുഴയില്‍ നിന്നും യാത്ര പുറപ്പെട്ടു.

കൊച്ചിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ചു

കൊച്ചി: നവജാത ശിശുവിനെ ഉപേക്ഷിച്ച അമ്മയെയും കാമുകനെയും പോലീസ് പിടികൂടി. അമ്മയെ 37കാരിയായ ഒന്നാം പ്രതിയും ആണ്‍സുഹൃത്ത് ജോൺ തോമസി(41)നെ രണ്ടാം പ്രതിയുമാക്കിയാണ് പൊലീസ് കേസെടുത്തത്.

കാമുകനിൽ നിന്നും ജനിച്ച കുഞ്ഞിനെ പ്രസവത്തിനു ശേഷം ആലുവ സ്വദേശിയായ യുവതി മറ്റൊരാൾക്ക് കൈമാറുകയായിരുന്നു.

തുടർന്ന് മുപ്പത്തടത്തെ ഒരു വീട്ടിൽ നിന്നാണ് കളമശേരി പൊലീസ് കുട്ടിയെ കണ്ടെത്തിയത്.

കഴിഞ്ഞ മാസം 26ന് ആണ് യുവതിയെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതി അന്ന് തന്നെ പ്രസവിക്കുകയും ചെയ്തു.

എന്നാൽ‌ മാനഹാനി ഭയന്ന് കുഞ്ഞിനെ മറ്റൊരാൾക്ക് കൈമാറുകയായിരുന്നു.

യുവതി കുഞ്ഞിനെ അപായപ്പെടുത്തിയേക്കുമെന്ന് പൊലീസിനു രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണം നടത്തിയപ്പോഴാണ് മുപ്പതടത്തെ ഒരു ഫ്ലാറ്റിൽ നിന്ന് യുവതിയേയും കാമുകനേയും പൊലീസ് പിടികൂടിയത്.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിനൊടുവിൽ മുപ്പതടത്തെ ഒരു വീട്ടിൽ കുഞ്ഞുണ്ടെന്ന് മനസിലാക്കിയ കളമശേരി പൊലീസ് അന്വേഷണത്തിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.

കുഞ്ഞ് നിലവിൽ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ആരോഗ്യപ്രശ്നങ്ങൾ ഉള്ള യുവതിയെ ചികിത്സയ്ക്ക് ശേഷം മഹിളാമന്ദിരത്തിലേക്ക് മാറ്റി.

ഭ‍ർത്താവുമായി അകന്ന് കഴിയുന്ന യുവതിക്ക് മറ്റു രണ്ടു കുട്ടികൾ കൂടിയുണ്ട്. യുവാവിനെ റിമാൻഡ് ചെയ്തു.

Summary: A shocking incident occurred on the Dhanbad–Alappuzha Express when a four-month-old fetus was found abandoned in a waste bin inside the train’s toilet. Authorities have launched an investigation into the matter.

spot_imgspot_img
spot_imgspot_img

Latest news

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

ദീപക് ജീവനൊടുക്കിയ സംഭവം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി കോടതി; റിമാൻഡിൽത്തന്നെ

ഷിംജിതയുടെ ജാമ്യഅപേക്ഷ തള്ളി കോടതി കോഴിക്കോട്: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ...

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ മൈക്രോഫിനാൻസ് കേസിൽ വാദിയായിരുന്ന വിഎസ്...

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന് അലക്സി ലിയോനോവ് 

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന്...

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

Other news

ദീപക് ജീവനൊടുക്കിയ സംഭവം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി കോടതി; റിമാൻഡിൽത്തന്നെ

ഷിംജിതയുടെ ജാമ്യഅപേക്ഷ തള്ളി കോടതി കോഴിക്കോട്: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ...

വിവാഹ ചടങ്ങുകൾ പൂർത്തിയായതിനു പിന്നാലെ പ്രസവവേദന; തൊട്ടുപിന്നാലെ കുഞ്ഞിന് ജന്മം നൽകി നവവധു…!

വിവാഹ ചടങ്ങുകൾ പൂർത്തിയായതിനു തൊട്ടുപിന്നാലെ കുഞ്ഞിന് ജന്മം നൽകി നവവധു ലക്നൗ ∙...

സ്കൂൾ ബാഗ് ഉപേക്ഷിച്ച നിലയിൽ; ചോറ്റാനിക്കരയ്ക്ക് സമീപം പ്ലസ് വൺ വിദ്യാർത്ഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി

പ്ലസ് വൺ വിദ്യാർത്ഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി കൊച്ചി: ചോറ്റാനിക്കരയ്ക്ക്...

പയ്യന്നൂർ ഫണ്ട് തട്ടിപ്പ് ആരോപണം: അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളി, പ്രതിപക്ഷ പ്രതിഷേധം

പയ്യന്നൂർ ഫണ്ട് തട്ടിപ്പ് ആരോപണം: അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളി,...

ബോഡി ഷെയിമിംഗിന്റെ ദുരിതങ്ങളെ അഭിമുഖീകരിച്ച്‌ സ്വന്തം സ്വപ്നങ്ങൾ പൂർത്തിയാക്കിയ അശ്വതി പ്രഹ്ലാദൻ

ബോഡി ഷെയിമിംഗിന്റെ ദുരിതങ്ങളെ അഭിമുഖീകരിച്ച്‌ സ്വന്തം സ്വപ്നങ്ങൾ പൂർത്തിയാക്കിയ അശ്വതി പ്രഹ്ലാദൻ ബോഡി...

‘മദർ ഓഫ് ഓൾ ഡീല്‍സ്’ ധാരണയായി; ചരിത്രമെഴുതി ഇന്ത്യ–യൂറോപ്യൻ യൂണിയൻ വ്യാപാര കരാര്‍:

ചരിത്രമെഴുതി ഇന്ത്യ–യൂറോപ്യൻ യൂണിയൻ വ്യാപാര കരാര്‍ ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള...

Related Articles

Popular Categories

spot_imgspot_img