web analytics

ബന്ധുവായ യുവതിയെ യുവതിയെ സെക്‌സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ചെന്ന പരാതി; നടി മിനു മുനീർ പോലീസ് കസ്റ്റഡിയിൽ

ബന്ധുവായ യുവതിയെ യുവതിയെ സെക്‌സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ചെന്ന പരാതി; നടി മിനു മുനീർ പോലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: യുവതിയെ സെക്‌സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ചെന്ന കേസില്‍ നടി മിനു മുനീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

2014-ല്‍ ബന്ധുവായ യുവതിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി, അവിടെ സെക്‌സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് നടപടി.

ചെന്നൈയിലെ തിരുമംഗലം പോലീസ് ബുധനാഴ്ച രാത്രി നടിയെ കസ്റ്റഡിയിലെടുത്തു. മുമ്പും അപകീര്‍ത്തിക്കേസില്‍ നടന്‍ ബാലചന്ദ്ര മേനോന്റെ പരാതിയെ തുടര്‍ന്ന് മിനുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപണമായിരുന്നു ആ കേസ്. കാക്കനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്ത നടിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

ചലച്ചിത്രരംഗത്തെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതിന് പിന്നാലെ, ചില നടന്മാര്‍ക്കെതിരെ ലൈംഗികാരോപണവുമായി മിനു മുനീര്‍ രംഗത്തെത്തിയിരുന്നു.

ജയസൂര്യ, മുകേഷ്, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, അഡ്വ. ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവരെയായിരുന്നു ഫേസ്ബുക്ക് പേജിലൂടെയുള്ള അവര്‍റെ ആരോപണം.

പൊട്ടക്കിണറ്റിൽ കൂരിരുട്ടിൽ രക്ഷാകരങ്ങൾ തേടി യമുന അലറിവിളിച്ചത് 12 മണിക്കൂർ; ഒടുവിൽ ഭാര്യയെത്തേടി ദിലീപ് എത്തി..!


പൊട്ടക്കിണറ്റിൽ രക്ഷാകരങ്ങൾ തേടി യമുന (53) അലറിവിളിച്ചത് 12 മണിക്കൂറാണ്. ഒടുവിൽ കാണാതായ പറയാതെ തേടിയിറങ്ങിയ ഭർത്താവ് ദിലീപിന്റെ കാതുകളിൽ തന്നെ ആ നിലവിളിയെത്തി.

ചൊവ്വാഴ്ച രാവിലെ പതിനൊന്നുമുതൽ രാത്രി 11 വരെ യമുനയ്ക്കു വേണ്ടി നടത്തിയ തിരച്ചിലിനു ഒടുവിൽ ശുഭാന്ത്യം. നാട്ടുകാരും അഗ്നിരക്ഷാസേനയും പോലീസും ആശ്വാസത്തിൽ.

നീലേശ്വരം റോഡിൽ ലോട്ടറിക്കട നടത്തുന്ന കൊട്ടാരക്കര െറയിൽവേ മേൽപ്പാലത്തിനു സമീപം ശിവവിലാസത്തിൽ യമുനവീട്ടിൽ പ്രഭാതഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് ഉഗ്രൻകുന്നിലേക്കു പോയത്.

നടുവേദന സംഹാരിയായ നെയ്‌വള്ളി തേടിയാണ് രാവിലെ പതിനൊന്നോടെ സ്കൂട്ടറിൽ സ്ഥലത്തെത്തിയത്.

മരുന്ന് തേടുന്നതിനിടെ, ആളൊഴിഞ്ഞ മേഖലയിലെ വീട്ടുവളപ്പിൽ തകരഷീറ്റുകൊണ്ടു മറച്ചിട്ടിരുന്ന ഉപയോഗശൂന്യമായ കിണറ്റിലേക്ക് വീണു. വെള്ളമില്ലാത്ത കിണറ്റിൽ വീണതോടെ കുറേനേരം സഹായത്തിനായി ഉറക്കെവിളിച്ചു.

ക്ഷീണിച്ചു തളർന്ന് എപ്പോഴോ മയങ്ങി, മഴത്തുള്ളികൾ വീണപ്പോഴാണ് ഉണർന്നത്, ഇതോടെ നനഞ്ഞു വിറച്ചു, വീണ്ടും പ്രതീക്ഷയോടെ വിളിതുടർന്നു. ആകാശം കാണാത്തവിധം ഇരുട്ടുപരന്നതോടെ ആശങ്കയായി.

ഇതിനിടെ, പുനലൂരിൽ ടൈൽസ് പണിക്കു പോയിരുന്ന ദിലീപിനെ സഹോദരനാണ് യമുനയെ കാണാനില്ലെന്ന വിവരം വൈകീട്ട് അഞ്ചോടെ അറിയിച്ചത്.

ഭർത്താവ് ദിലീപ് തേടിവരുമെന്ന വിശ്വാസം കൈവിട്ടില്ലെന്ന് യമുന പറയുന്നു. കൊട്ടാരക്കരയിലെത്തിയ ദിലീപും ബന്ധുക്കളും പട്ടണത്തിലും സമീപങ്ങളിലും ആകെ തിരഞ്ഞു. പോലീസിൽ പരാതി നൽകി.

എന്തു ചെയ്യണമെന്നറിയാതെയുള്ള ആലോചനയിലാണ് മുൻപ്‌ വാടകയ്ക്കു കഴിഞ്ഞിരുന്ന ഉഗ്രൻകുന്ന് ഓർമ്മയിലെത്തിയത്. സുഹൃത്തിനെയുംകൂട്ടി ദിലീപ് അവിടെയെത്തുമ്പോൾ രാത്രി 11. പ്രതീക്ഷയോടെയുള്ള തിരച്ചിലിൽ റോഡരികിൽ സ്കൂട്ടർ കണ്ടു.

ടോർച്ച് തെളിച്ചു പരിശോധിക്കുന്നതിനിടെയാണ് ആരെങ്കിലും രക്ഷിക്കണേ എന്ന നേർത്ത കരച്ചിൽ കേൾക്കുന്നത്. ആദ്യ കേൾവിയിൽത്തന്നെ യമുനയുടെ ശബ്ദമാണെന്നു തിരിച്ചറിഞ്ഞു. അരണ്ട വെളിച്ചത്തിൽ ആഴങ്ങളിൽ കുനിഞ്ഞിരിക്കുന്ന യമുനയെ കണ്ടു.

വിളിച്ചപ്പോൾ തന്നെ അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തേക്ക് സമയം ഒട്ടും പാഴാക്കാതെ ഓടിയെത്തി. . ഫയർ ആൻഡ് െറസ്‌ക്യു ഓഫീസർ വർണാനാഥൻ കിണറ്റിലേക്ക്. സുരക്ഷിതമായി വലയിലിരുത്തി യമുനയെ പുറത്തേക്കെടുക്കുമ്പോൾ സമയം രാത്രി 12.

spot_imgspot_img
spot_imgspot_img

Latest news

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

Other news

ഭാര്യയെ ഫോണിൽ ശല്യം ചെയ്‌തു; യുവാവിനെ വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി; ദമ്പതികൾ പിടിയിൽ

ഭാര്യയെ ഫോണിൽ ശല്യം ചെയ്‌തു; യുവാവിനെ വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി;...

സംസ്ഥാനത്ത് ചൂട് തുടരും; ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത, ഒപ്പം കടലാക്രമണ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് തുടരും; ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത, ഒപ്പം കടലാക്രമണ മുന്നറിയിപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത്...

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ‘ഇരട്ട ചക്രവാതച്ചുഴി’ വരുന്നു, വെള്ളിയാഴ്ച വരെ ജാഗ്രത

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ കാലാവസ്ഥാ പ്രവചനങ്ങൾ അപ്രസക്തമാക്കുന്ന രീതിയിലുള്ള ശക്തമായ...

കാഴ്ചപരിമിതരായ വിദ്യാര്‍ഥികള്‍ക്ക് ഗണിതം ഇനി തൊട്ട് പഠിക്കാം

കാഴ്ചപരിമിതരായ വിദ്യാര്‍ഥികള്‍ക്ക് ഗണിതം ഇനി തൊട്ട് പഠിക്കാം പാലക്കാട്: കാഴ്ചപരിമിതരായ വിദ്യാര്‍ഥികള്‍ക്ക് ഗണിതശാസ്ത്രം...

ചായ ചോദിച്ചിട്ട് കിട്ടാത്തതിൽ പ്രകോപനം: മലപ്പുറത്ത് ഭർത്തൃമാതാവ് മരുമകളെ വെട്ടിക്കൊന്നു

ചായ ചോദിച്ചിട്ട് കിട്ടാത്തതിൽ പ്രകോപനം: മലപ്പുറത്ത് ഭർത്തൃമാതാവ് മരുമകളെ വെട്ടിക്കൊന്നു മലപ്പുറം: ചായ...

Related Articles

Popular Categories

spot_imgspot_img