മകനെ യുകെയിലേക്ക് പഠിക്കാൻ പറഞ്ഞയച്ച് ഗതാഗതമന്ത്രി; ഗുണം കിട്ടിയത് മലയാളികൾക്ക് മൊത്തം; വെറുതെ തള്ളാൻ വേണ്ടി ഇന്റർനാഷണൽ ലുക്ക് എന്ന് പറയുന്നതല്ല; ലണ്ടൻവണ്ടിയെത്തുന്നതോടെ ആനവണ്ടിയാകെ മാറും
ലണ്ടൻ: “മലയാളികൾ യുകെയിലേക്ക് പഠിക്കാനെന്തിന് പോകുന്നു?” എന്ന ചോദ്യത്തിന്, ഉടൻ തന്നെ കേരളത്തിലെ റോഡുകളിൽ പ്രത്യക്ഷപ്പെടാനിരിക്കുന്ന കെ.എസ്.ആർ.ടി.സിയുടെ ബ്രിട്ടീഷ് ഡിസൈൻ ആനവണ്ടികൾ തന്നെയായിരിക്കും മികച്ച ഉത്തരം. കാഴ്ചയിലും യാത്ര സുഖത്തിലും തനി അന്താരാഷ്ട്ര നിലവാരമാണ് ഈ ബസുകൾക്ക്.
വെറുതെ തള്ളാൻ വേണ്ടി ഇന്റർനാഷണൽ ലുക്ക് എന്ന് പറയാനല്ലാതെ യഥാർത്ഥത്തിൽ തന്നെ ബ്രിട്ടീഷ് വാഹനലോകത്തെ പ്രത്യേകതകൾ ആവാഹിച്ചാണ് ഈ ബസുകൾ നിരത്തിലേക്ക് എത്തുന്നത്. ദേശീയപതാകയുടെ കളർ തീമിലാണ് സീറ്റർ കം സ്ലീപ്പർ, സ്ലീപ്പർ ബസുകൾ. പുഷ്ബാക് ലെതർ സീറ്റുകൾ, ചാർജിങ് സൗകര്യം, ടിവി, സിസിടിവി ക്യാമറ തുടങ്ങിയവയുണ്ട്.
ഇംഗ്ലണ്ടിലെ കവെൻട്രി യൂണിവേഴ്സിറ്റിയിൽ ഓട്ടമൊബീൽ ഡിസൈനിങ് ആൻഡ് ട്രാൻസ്പോർട്ട് പഠിച്ച ജി. ആദിതൃ കൃഷ്ണനും സുഹൃത്ത് തിരുവനന്തപുരം സ്വദേശി അമൽ ജോക്കിൻ സാലറ്റുമാണ് പുതിയ ബസുകളുടെ ഡിസൈൻ തയാറാക്കിയത്. മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ മകനാണ് ആദിത്യ കൃഷ്ണൻ.
യുകെയിലെ വാഹന വ്യവസായ തലസ്ഥാനമായ കവൻട്രി യൂണിവേഴ്സിറ്റിയിൽ ഓട്ടോമോട്ടീവ് എഞ്ചിനീയറിംഗ് പഠിച്ചിറങ്ങിയ ആദിത്യ, സുഹൃത്തായ അമൽ ജോക്കിൻ സലറ്റിനൊപ്പം ചേർന്ന് കെ.എസ്.ആർ.ടി.സിക്ക് പുതിയ മുഖം നൽകുകയായിരുന്നു.
ബ്രിട്ടനിലെ റോൾസ് റോയ്‌സ്, ജാഗ്വാർ, ലാൻഡ് റോവർ തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ ജന്മസ്ഥലമായ കവൻട്രിയിൽ നിന്നുള്ള പഠനവും അനുഭവവും അദ്ദേഹം കേരളത്തിലേക്ക് കൊണ്ടുവന്നു.
ഒരിക്കൽ കടംകയറി സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങിയതിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന കെ.എസ്.ആർ.ടി.സി, ഇപ്പോൾ ഇത്തരം പോസിറ്റീവ് വാർത്തകൾ കൊണ്ട് ശ്രദ്ധനേടുകയാണ്. കൗതുകം നിറച്ച് 164 പുതിയ ബസുകൾ ബ്രിട്ടീഷ് ഡിസൈനിൽ കേരളത്തിലെ റോഡുകളിൽ ഇറങ്ങാൻ ഒരുങ്ങുകയാണ്.
ബസുകളുടെ പ്രത്യേകതകൾ:
ഒരു വശത്ത് സിംഗിൾ ബെർത്തുകൾ, മറുവശത്ത് ഡബിൾ ബെർത്തുകൾ — ദീർഘയാത്രകൾക്കും സുഖകരം
വൈഫൈ, എൽഇഡി ഇൻഫർമേഷൻ ഡിസ്‌പ്ലേ
ഓരോ സീറ്റിലും മൊബൈൽ ചാർജിംഗ് സൗകര്യം
സുരക്ഷയ്ക്കായി 5 ഹൈ-റസല്യൂഷൻ ക്യാമറകൾ (ബ്രിട്ടീഷ് ബസുകളിൽ കാണുന്ന രീതിയിൽ)
വിമാനയാത്രയുടെ സൗകര്യം ഓർമ്മിപ്പിക്കുന്ന ഇൻടീരിയർ
ബസുകളിൽ ആദ്യ ബാച്ച് ആയി 130 എണ്ണം ഈ മാസം 21നു മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്യും. ആറു മാസത്തിനുള്ളിൽ 340 ബസുകളാണ് കെഎസ്ആർടിസിയെ തേടി എത്തുന്നത്
യാത്രാസുഖത്തിലും സൗകര്യത്തിലും തന്നെ ഒരു പുതിയ തലത്തിലേക്ക് ഉയരുന്നു. ഒരു വശത്ത് സിംഗിൾ ബെർത്തുകളും മറുവശത്ത് ഡബിൾ ബെർത്തുകളും ഉൾപ്പെടുത്തിയിട്ടുള്ളതാണ് ഇവയുടെ പ്രധാന സവിശേഷത.
പുതിയ മോഡൽ ബസുകളുടെ ആദ്യ ബാച്ച് ആയി 130 എണ്ണം ഈ മാസം ആഗസ്റ്റ് 21-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് ആഗസ്റ്റ് 22 മുതൽ 24 വരെ തിരുവനന്തപുരം കനകക്കുന്നിൽ പൊതുജനങ്ങൾക്ക് പ്രദർശിപ്പിക്കും. അടുത്ത ആറു മാസത്തിനുള്ളിൽ 340 പുതിയ ബസുകൾ കൂടി കെ.എസ്.ആർ.ടി.സി നിരയിൽ ചേരും.
സൗകര്യങ്ങൾ:
വൈഫൈ, എൽഇഡി ഇൻഫർമേഷൻ ഡിസ്‌പ്ലേ
എല്ലാ സീറ്റുകളിലും മൊബൈൽ ചാർജിംഗ് സൗകര്യം
വിമാനയാത്ര ഓർമ്മിപ്പിക്കുന്ന ഇൻടീരിയർ ഡിസൈൻ
സുരക്ഷയ്ക്കായി 5 ഹൈ-റസല്യൂഷൻ ക്യാമറകൾ (ബ്രിട്ടീഷ് ബസുകളിലെ മാതൃകയിൽ)
English Summary:
Adithya Ganesh, son of Minister K.B. Ganesh Kumar, applies his Coventry University automotive engineering skills to design luxury British-style KSRTC buses.