5 വയസുകാരിയെ കാറിലിരുത്തി കൃഷിയിടത്തിലേക്ക് പോയ മാതാപിതാക്കൾ തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്ച…!
തൊടുപുഴ: ഇടുക്കിയിൽ അഞ്ചു വയസുകാരിയെ കാറിനുള്ളിൽ ഇരുത്തി രാവിലെ കൃഷിയിടത്തിലേക്ക് പോയ മാതാപിതാക്കൾ വൈകിട്ട് കണ്ടത് കുട്ടി മരിച്ചനിലയിൽ.
ഇതര സംസ്ഥാന തൊഴിലാളികളുടെ മകൾ കൽപന ലുലുവാണ് മരിച്ചത്. ഇടുക്കി രാജക്കാടാണ് സംഭവം. അസം സ്വദേശികളായ മാതാപിതാക്കൾ കുട്ടിയെ വാഹനത്തിൽ ഇരുത്തി രാവിലെ കൃഷിയിടത്തിലേക്ക് ജോലിക്ക് പോകുകയായിരുന്നു.
ഉച്ചക്ക് തിരിച്ചെത്തിയപ്പോൾ ബോധരഹിതയായി കിടക്കുന്ന കുട്ടിയെയാണ് കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
കടുത്ത പനിയെ തുടർന്ന് കുഞ്ഞിന് കഴിഞ്ഞ ദിവസം മരുന്ന് വാങ്ങി നൽകിയിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. രാജാക്കാട് പൊലീസ് അന്വേഷണം തുടങ്ങി. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റും.
തന്നെ പിടികൂടിയ എസ്‌ഐയെ അഭിനന്ദിച്ച് മോഷ്ടാവ്
കൊല്ലം: , തന്നെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് രസകരമായ മറുപടി നൽകി മോഷണക്കേസിൽ പിടിയിലായ മുകേഷ് എന്ന പ്രതി.
കൊല്ലം തെൻമല ഇടമണിയിലെ ഒരു അങ്ങാടിക്കട തുരന്ന് കുരുമുളക് മോഷ്ടിച്ച കേസിൽ മുകേഷ് ഉള്‍പ്പെടെ നാലുപേർ പിടിയിലാവുകയായിരുന്നു.
“മുഖം മറച്ചിട്ടും എസ്ഐ അമീൻ സാർ തന്നെ ബുദ്ധിപൂർവം പിടികൂടി. അറിയാവുന്നവന്റെ കയ്യിൽ വടികൊടുത്താൽ എറിഞ്ഞ് കൊള്ളിക്കുമല്ലോ!” എന്നായിരുന്നു മുകേഷിന്റെ പ്രതികരണം.
200 കിലോ ഉണക്ക കുരുമുളകും 85,000 രൂപയുമാണ് കടയിൽ നിന്ന് മോഷണം പോയത്. കടക്കാരനോട് ഒരു പണി കൊടുക്കാനായിരുന്നു ഈ മോഷണം നടത്തിയതെന്നുമാണ് മുകേഷ് പൊലീസിനോട് പറഞ്ഞത്.
മലഞ്ചരക്ക് കടകൾ ലക്ഷ്യമിട്ട് മോഷണം നടത്തുന്നതിനാണ് മുകേഷും സംഘവുമുള്ളതെന്ന് പൊലീസ് പറഞ്ഞു. മോഷണത്തിൽ നിന്ന് ലഭിക്കുന്ന സാധനങ്ങൾ വിൽക്കുന്ന കടകളും പിന്നീട് മോഷണം ചെയ്യാൻ തിരഞ്ഞെടുക്കുമായിരുന്നു.
മദ്യലഹരിയിൽ മകനെ വെട്ടിപ്പരിക്കേൽപ്പിച്ച് അച്ഛൻ
തിരുവനന്തപുരം: മദ്യലഹരിയിൽ അച്ഛൻ മകനെ വെട്ടി. 35 -കാരനായ വിനീതിനെയാണ് അച്ഛൻ വിജയൻ നായർ മദ്യലഹരിയിൽ വെട്ടിയത്. കീഴാവൂർ സൊസൈറ്റി ജംഗ്ഷനിൽ ആണ് സംഭവം.
വിനീതിന്റെ കഴുത്തിനാണ് വെട്ടേറ്റത്. രാത്രി ഏഴു മണിയോടെയാണ് സംഭവം. ഇരുവരും മദ്യപിച്ച് സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടെന്നാണ് വിവരം.
ഇന്ന് വഴക്കിനിടെ വിജയൻ നായർ വെട്ടുകത്തി കൊണ്ട് മകൻ വിനീതിനെ കഴുത്തിന് വെട്ടുകയായിരുന്നു.
മംഗലപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഗുരുതരമായി പരിക്കേറ്റ വിനീതിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ബാഡ്‌മിൻ്റൺ കളിക്കിടെ ഹൃദയാഘാതം; 25കാരനു ദാരുണാന്ത്യം: VIDEO
ബാഡ്‌മിൻ്റൺ കളിക്കിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് 25കാരനു ദാരുണാന്ത്യം.
ഹൈദരാബാദിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനും കമ്മം ജില്ലയിലെ തല്ലഡയിൽ മുൻ ഡപ്യൂട്ടി സർപഞ്ച് ഗുണ്ട്‌ല വെങ്കിടേശ്വരലുവിൻ്റെ മകനുമായ ഗുണ്ട്‌ല രാകേഷാണ് മരിച്ചത്.
ഇന്നലെ രാത്രി എട്ട് മണിയോടെ ഹൈദരാബാദിലെ നാഗോൽ സ്റ്റേഡിയത്തിൽ ബാഡ്‌മിൻ്റൺ കളിച്ചുകൊണ്ടിരിക്കെയാണ് സംഭവം.
നടുറോഡിൽ കത്തിയമർന്നത് പത്ത് കോടി രൂപ വിലമതിയ്ക്കുന്ന ലംബോർഗിനി
മത്സരത്തിനിടെ തറയിൽ വീണ ഷട്ടിൽകോക്ക് എടുക്കാൻ കുനിഞ്ഞ രാകേഷ് അവിടെ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കളിക്കാർ ഉടനെ രാകേഷിനടുത്തേക്ക് ഓടിയെത്തി.
ഇവർ സിപിആർ നൽകാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെയെത്തുമ്പോഴേക്കും മരിച്ചിരുന്നു.
Summary:
A tragic incident occurred in Idukki’s Rajakkad where a five-year-old girl named Kalpana Lulu, the daughter of migrant workers, was found dead inside a parked car. Her parents had left her in the vehicle while they went to work in a nearby farmland during the morning. The child was discovered lifeless in the evening.