ഇടുക്കി കട്ടപ്പനയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദ്യപ സംഘം
കട്ടപ്പന കൊച്ചുതോവാളയിൽ മദ്യപിച്ച് ചീത്ത വിളിച്ചത് ചോദ്യം ചെയ്തതിന് വീട്ടുടമയ്ക്കും മുൻവൈരാഗ്യംമൂലം ഓട്ടോറിക്ഷ ഡ്രൈവർക്കും മദ്യപ സംഘത്തിന്റെ മർദനം.
ആശ്രമംപടി ഭാഗത്തുവെച്ചാണ് മദ്യപസംഘം ഓട്ടോറിക്ഷ ഡ്രൈവറെ ആക്രമിച്ചത് കൊച്ചുതോവാള കുമ്പളുങ്കൽ ജിലിമോനെയാണ് ഓട്ടോറിക്ഷയിൽ നിന്നും മദ്യപസംഘം വലിച്ചിറക്കി ആക്രമിച്ചത്.
ജിലിമോന്റെ തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് കട്ടപ്പന പോലീസ് പ്രതികൾക്കെതിരെ കേസെടുത്തു.
മദ്യപിച്ചത് ചോദ്യം ചെയ്തതിന് ഇതേ പ്രതികൾ തുടർന്ന് കൊച്ചുതോവാള സ്വദേശി ദീപുവിന്റെ വീടു കയറിയാണ് ആക്രമണം നടത്തിയത്.
പ്രതികൾ റോഡിൽ നിന്ന് ചീത്ത വിളിച്ചത് ദീപു ചോദ്യം ചെയ്തതിനായിരുന്നു ആക്രമണം. ദീപുവിനും ഭാര്യ മേരിക്കുട്ടിക്കും ആക്രമണത്തിൽ പരിക്കേറ്റു.
ഇരുകേസുകളിലുമായി കൊച്ചുതോവാള സ്വദേശി ഷെബിൻ (26) കട്ടപ്പന സ്വദേശി അഭിജിത്ത് (28) കട്ടപ്പന സ്വദേശി ബിബിൻ (26) കട്ടപ്പന സ്വദേശി എബിൻ (24) കൊച്ചുതോവാള സ്വദേശി സോബിൻ (25) കണ്ടാലറിയാവുന്ന മറ്റ് അഞ്ചു പ്രതികൾക്കുമെതിരെ കട്ടപ്പന പോലീസ് കേസെടുത്തു ഏതാനും പ്രതികളെ അറസ്റ്റ് ചെയ്തു.