അൽ അഖ്‌സ പള്ളിയിൽ പ്രാർഥന നടത്തി ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി
ആരാധകരുമായി എത്തി ജറുസലേമിലെ അൽ അഖ്‌സ പള്ളിയിൽ പ്രാർഥന നടത്തി തീവ്ര വലതുപക്ഷ നിലപാടുള്ള ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി. ജൂതന്മാർക്ക് ആരാധന വിലക്കുന്ന ദശാബ്ദങ്ങൾ പഴക്കമുള്ള കരാർ നിലനിൽക്കെയാണ് മന്ത്രിയുടെ നടപടി.
ജൂതന്മാർ ടെമ്പിൾ മൗണ്ട് എന്ന് വിളിക്കുന്ന അൽ അഖ്‌സ പള്ളിയിൽ ദശാബ്ദങ്ങളായി ജൂതർ പ്രാർഥന നടത്താറില്ല. അവിടെയാണ് മന്ത്രി കയറി പ്രാർത്ഥന നടത്തിയത്.
ഇറ്റാമർ ബെൻ ഗ്വിർ ആണ് അൽ അഖ്സ മസ്ജിദ് വളപ്പിൽ ജൂതരുടെ ദുഃഖാചരണ ദിനമായ തിഷാ ബിആവിന്റെ ഭാഗമായിറ്റായിരുന്നു സംഭവം അരങ്ങേറിയത്.
ഗസയിലേക്കുള്ള സഹായ ട്രക്കുകൾ വ്യാപകമായി കൊള്ളയടിക്കുന്നു; കൊള്ളസംഘത്തിന് മൗനാനുവാദം നൽകി ഇസ്രയേൽ സേന
പ്രാർഥനയ്ക്കു ശേഷം, ഗാസ കീഴടക്കാന്‍ ഇറ്റാമർ ബെൻ ഗ്വിർ ആഹ്വാനം ചെയ്തു പലസ്തീൻ മതകാര്യ മന്ത്രാലയം ബെൻ ഗ്വിറിനെ അപലപിച്ചു. സംഭവം പള്ളിക്കെതിരായ ഗുരുതരമായ കുറ്റകൃത്യമാണെന്ന് ഹമാസ് പറഞ്ഞു.
. 1967-ൽ ജോർദാനിൽനിന്ന് ജറുസലേമിലെ പഴയ നഗരം ഇസ്രയേൽ പിടിച്ചടക്കിയത് മുതൽ തൽസ്ഥിതി തുടരുന്നതിന്റെ ഭാഗമായി ധാരണ പ്രകാരം മുസ്ലീങ്ങൾക്ക് മാത്രമേ അവിടെ പ്രാർത്ഥിക്കാൻ അനുവാദമുള്ളൂ.
മുൻപും തിഷാ ബിആവ് അനുസ്മരണങ്ങൾ ഉൾപ്പെടെ പലതവണ ബെൻ ഗ്വിർ ഈ സമുച്ചയം സന്ദർശിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് പ്രാർഥനയ്ക്ക് നേതൃത്വം നൽകുന്നത്.
അതേസമയം, ടെമ്പിൾ മൗണ്ടിലെ തൽസ്ഥിതി നിലനിർത്തുന്നതിനുള്ള നയത്തിൽ മാറ്റം വന്നിട്ടില്ലെന്നും വരികയുമില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
അൽ അഖ്‌സ പള്ളിയുടെ ഭരണം നടത്തുന്ന ജോർദാനും സൗദി അറേബ്യയും ബെൻ ഗ്വിറിന്റെ നടപടിയെ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും മാനുഷിക നിയമങ്ങളുടെയും ലംഘനവും അംഗീകരിക്കാനാവാത്ത പ്രകോപനവുമാണെന്ന് ജോർദാൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
ഇസ്രയേൽ സൈന്യത്തിന്റെ വാഹനത്തിൽ സ്ഫോടനം; ഏഴ് സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
ഇസ്രയേലി സൈന്യത്തിന്റെ വാഹനത്തിൽ സ്ഫോടനം. ഏഴ് സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം വടക്കന്‍ ഗാസയില്‍ ഖാന്‍ യൂനിസിലായിരുന്നു സംഭവം.
ഖാന്‍ യൂനിസിലൂടെ വാഹനം കടന്നുപോകുമ്പോഴായിരുന്നു സ്‌ഫോടനമുണ്ടായത്. 605-ാമത് കോംബാറ്റ് എഞ്ചിനീയറിംഗ് ബറ്റാലിയനിലെ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.
സൈനികര്‍ സഞ്ചരിക്കുന്ന കവചിത വാഹനമാണ് പൊട്ടിത്തെറിച്ചത്. വാഹനത്തില്‍ ഒരു പലസ്തീന്‍ ഭീകരന്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചതായി ഐഡിഎഫ് ആരോപിച്ചു. ഉടന്‍ വാഹനം തീപിടിച്ചു.
തെക്കന്‍ ഗാസ മുനമ്പില്‍ ചൊവ്വാഴ്ച നടന്ന പോരാട്ടത്തിനിടെ 605-ാം ബറ്റാലിയനിലെ ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ഐഡിഎഫ് അറിയിച്ചു.
അഗ്നിശമനസേനാംഗങ്ങള്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ആരെയും രക്ഷപ്പെടുത്താനായില്ലെന്ന് ഇസ്രേയല്‍ അധികൃതര്‍ പറഞ്ഞു.