അഭിഭാഷകരില്ലാതെ സർക്കാരിനെ വാദിച്ചു തോൽപ്പിച്ചു

അഭിഭാഷകരില്ലാതെ സർക്കാരിനെ വാദിച്ചു തോൽപ്പിച്ചു

കൊച്ചി: സംസ്ഥാന വനംവകുപ്പിനെതിരെ ഹൈക്കോടതിയിൽ നേരിട്ട് വാദിച്ചു ജയിച്ച സന്തോഷത്തിലാണ് പിഎച്ച്.ഡി വിദ്യാർത്ഥിനി മേയ്‌മോൾ. ഹർജിക്കാരിക്ക് അർഹതയുള്ള 45ലക്ഷം രൂപയിൽ ആദ്യഗഡുവായി നൽകിയ 22.5ലക്ഷം കഴിച്ചുള്ള തുക രണ്ടാഴ്ചയ്ക്കകം ഹൈക്കോടതിയിൽ കെട്ടിവയ്ക്കാനാണ് ഉത്തരവായത്.

ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ഹരിശങ്കർ വി.മേനോൻ എന്നിവരുൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് കഴിഞ്ഞ 18ന് ഉത്തരവിട്ടത്.

വന്യജീവിശല്യം കാരണം റീബിൽഡ് കേരള ഡെവലപ്‌മെന്റ് പ്രോഗ്രാം (കെ.ഡി.ആർ.പി) അനുസരിച്ച് വനംവകുപ്പിന് കൈമാറിയ ഭൂമിയുടെ നഷ്ടപരിഹാരത്തിനായി കോതമംഗലം തൃക്കാരിയൂർ കുർബാനപ്പാറ പൈനാടത്ത് മേയ്‌മോൾ പി. ഡേവിസാണ് ഒന്നരവർഷം അഭിഭാഷകരില്ലാതെ സർക്കാരിനെതിരെ പോരാടിയത്.

തൃക്കാരിയൂർ, കുർബാനപ്പാറ മേഖലയിലെ 155 കുടുംബങ്ങൾക്കൊപ്പമാണ് മേയ്മോളും​ ക്യാൻസർ ബാധിതയായ മാതാവ് മോളിയും കൈവശഭൂമി കൈമാറാനുള്ള സന്നദ്ധത സർക്കാരിൽ അറിയിച്ചത്. എന്നാൽ 2023 ആഗസ്റ്റ് 22ന് നൽകിയ അപേക്ഷയിൽ നടപടിയുണ്ടായില്ല. മറ്റ് അപേക്ഷകർ മടിച്ചുനിൽക്കെ മേയ്മോൾ നേരിട്ട് ഹൈക്കോടതിയെ സമീപിച്ചു.

ഒടുവിൽ വക്കീൽ ഇല്ലാതെ കേസ് വാദിച്ചു. ഹർജിയിൽ രജിസ്ട്രി കണ്ടെത്തിയ 22 പോരായ്മകളുംപരിഹരിച്ചു.മൂന്നു മാസത്തിനുള്ളിൽ വനംവകുപ്പ് മുഴുവൻ തുകയും നൽകണമെന്ന് ഹൈക്കോടതി സിംഗിൾബെഞ്ച് വിധിച്ചു. പക്ഷേ, 45ലക്ഷം രൂപയിൽ 22.5ലക്ഷം നൽകി സ്ഥലം ഏറ്റെടുക്കാൻ വനം വകുപ്പ് ശ്രമിച്ചു. ഇതിനെതിരെ മേയ്മോൾ കോടതിയലക്ഷ്യ ഹർജി ഫയൽചെയ്തു. അനുകൂല വിധിയുണ്ടായിട്ടും വനംവകുപ്പ് അത് ലംഘിച്ചു. വീണ്ടും കോടതിയെ സമീപിച്ചപ്പോൾ വനംവകുപ്പ് പുനഃപരിശോധന ഹർജി ഫയൽ ചെയ്യുകയായിരുന്നു.

അതിനെതിരെ മേയ്മോൾ സമർപ്പിച്ച അപ്പീലാണ് ഇപ്പോൾ വിജയംകണ്ടത്. ഭൂമിയുടെ കൈവശാവകാശ രേഖകൾ വനംവകുപ്പിന് രജിസ്റ്റർചെയ്ത് നൽകിയശേഷം ഹർജിക്കാരിക്ക് തുകകൈപ്പറ്റാം.

ഭൂമി കൈമാറ്റ പദ്ധതി 2018ൽ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച റീ ബിൽഡ് കേരള ഡെവലപ്‌മെന്റ് പ്രോഗ്രാം. വന്യമൃഗശല്യമുള്ള വനപ്രദേശത്ത് താമസിക്കുന്ന,ആദിവാസികൾ അല്ലാത്തവരുടെ ഭൂമി നഷ്ടപരിഹാരം നൽകി ഏറ്റെടുത്ത് പുനരധിവസിപ്പിക്കുന്നതായിരുന്നു പദ്ധതിയുടെ ഉദ്ദേശം.

തൃക്കാരിയൂർ പൈനാടത്ത് പരേതനായ ഡേവിസിന്റെയും മോളിയുടേയും മകളാണ് 35 കാരിയായ മേയ്‌മോൾ. ചരിത്രത്തിലും ആർക്കിയോളജിയിലും ബിരുദാനന്തര ബിരുദവും നെറ്റും പാസായി. വന്യമൃഗശല്യമുള്ള കൃഷിഭൂമിയിൽ പിതാവിന്റെ മരണശേഷം അമ്മയും മകളും മാത്രമായിരുന്നു താമസം.

English Summary :

PhD student Meimol wins legal battle against the State Forest Department in the High Court. The court ordered the remaining ₹22.5 lakh of the ₹45 lakh compensation to be deposited within two weeks.

spot_imgspot_img
spot_imgspot_img

Latest news

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍ ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ...

ബസ് അപകടത്തിൽ അഞ്ചു മരണം

കാസർകോട്: കേരള – കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് അപകടത്തിൽ അഞ്ചു...

ഇന്ത്യ-യുഎസ് താരിഫ്: പുതിയ വിപണി തേടി രാജ്യം

ഇന്ത്യ-യുഎസ് താരിഫ്: പുതിയ വിപണി തേടി രാജ്യം ന്യൂഡൽഹി: യുഎസ് ഇന്ത്യയ്‌ക്കെതിരെ ഏർപ്പെടുത്തിയ...

Other news

രാജീവ്‌ ചന്ദ്രശേഖറിന്റെ പിതാവ് അന്തരിച്ചു

രാജീവ്‌ ചന്ദ്രശേഖറിന്റെ പിതാവ് അന്തരിച്ചു ബെംഗളൂരു: ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ...

ഓണക്കാലത്ത് ഇടുക്കി, ചെറുതോണി ഡാമുകൾ ഈ ദിവസങ്ങളിൽ സന്ദർശിക്കാം: ചെയ്യേണ്ടത് ഇങ്ങനെ:

ഓണക്കാലത്ത് ഇടുക്കി, ചെറുതോണി ഡാമുകൾ ഈ ദിവസങ്ങളിൽ സന്ദർശിക്കാം: ചെയ്യേണ്ടത് ഇങ്ങനെ: ഇടുക്കി,...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

ഡിറ്റക്ടീവ് ബൽദേവ് പുരിയുടെ അനുഭവം

ഡിറ്റക്ടീവ് ബൽദേവ് പുരിയുടെ അനുഭവം വിവാഹത്തിന് മുൻപ് പെണ്ണിന്റെയും ചെറുക്കന്റെയും വീടിന്റെ സാഹചര്യങ്ങളെക്കുറിച്ചും...

2025 -ലെ രണ്ടാമത്തെ ചന്ദ്രഗ്രഹണം

2025 -ലെ രണ്ടാമത്തെ ചന്ദ്രഗ്രഹണം തിരുവനന്തപുരം: 2025-ലെ രണ്ടാം ചന്ദ്രഗ്രഹണം സെപ്റ്റംബർ 7-ന്...

റിപ്പോർട്ടർ ടിവിയെ പ്രതിസന്ധിയിലാക്കി പുതിയ വിവാദം

റിപ്പോർട്ടർ ടിവിയെ പ്രതിസന്ധിയിലാക്കി പുതിയ വിവാദം കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ വളരെ...

Related Articles

Popular Categories

spot_imgspot_img