web analytics

യുകെയിൽ മലയാളി യുവാവിനു ദാരുണാന്ത്യം

യുകെയിൽ മലയാളി യുവാവിനു ദാരുണാന്ത്യം

യുകെയിൽ റോഡ് അപകടത്തില്‍ മലയാളി യുവാവിനു ദാരുണാന്ത്യം. ലീഡ്സില്‍ ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം.

ബൈക്ക് യാത്രികനായ തിരുവനന്തപുരം സ്വദേശിയായ ജെഫേഴ്‌സണ്‍ ജസ്റ്റിന്‍ എന്ന യുവാവാണ് ദാരുണമായി മരണപ്പെട്ടത്.

വൈകിട്ട് ആറുമണി കഴിഞ്ഞതോടെയാണ് നഗര പ്രദേശമായ എ 647 കനാല്‍ സ്ട്രീറ്റില്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജിനു താഴെ അപകടം. റോഡില്‍ സ്ഥാപിച്ച ബാരിയറില്‍ കൂട്ടിയിടിച്ചാണെന്നും അതല്ല വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്നും റിപ്പോർട്ടുണ്ട്.

ദുബായില്‍ താമസിക്കുന്ന കുടുംബത്തില്‍ നിന്നാണ് ജെഫേഴ്സണ്‍ കവന്‍ട്രി യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിയായി ഏതാനും വര്‍ഷം മുന്‍പ് എത്തിയത്. തുടര്‍ന്ന് വിദ്യാഭ്യാസ ശേഷം ലീഡ്സില്‍ ജോലി ലഭിച്ചതോടെയാണ് ജെഫേഴ്സണ്‍ ഇവിടെ എത്തുന്നത്.

മണിക്കൂറുകളായി നഗര പ്രദേശം ഏറെക്കുറെ പൂര്‍ണമായി ഗതാഗത കുരുക്കിലാണെന്നു ലീഡ്സിലെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്തിട്ടുള്ള വിവരങ്ങളിൽ നിന്നും മനസിലാകുന്നു.

അപകടത്തെ തുടര്‍ന്ന് ജെഫേഴ്സന്റെ ലൈസന്‍സില്‍ നിന്നും അഡ്രസ് മനസിലാക്കിയ പോലീസ് താമസ സ്ഥലത്ത് എത്തി വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് അപകട വിവരം ദുബായില്‍ ഉള്ള കുടുംബം അറിയുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.

UK: ആരോഗ്യമുള്ള സ്വന്തം കാലുകൾ മുറിച്ചുമാറ്റി ഡോക്ടർ

ലണ്ടൻ: യുകെയിൽ ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാന്‍ സ്വന്തംകാലുകള്‍ മുട്ടിന് താഴെവെച്ച് മുറിച്ചുമാറ്റി ഡോക്ടര്‍. പ്രമുഖ വാസ്‌കുലര്‍ സര്‍ജനായ നീല്‍ ഹോപ്പർ (49) ആണ് സ്വന്തം കാലുകൾ മുറിച്ചുമാറ്റിയത്.

അണുബാധയെ തുടര്‍ന്ന് കാലുകള്‍ മുറിച്ചുമാറ്റേണ്ടിവന്നു എന്നായിരുന്നു നീലിന്റെ അവകാശവാദം. എന്നാല്‍ ഇത് സത്യമല്ലെന്ന് കോടതി കണ്ടെത്തി.

ഏകദേശം 5,00,000 പൗണ്ടിന്റെ (5,83,06,750 കോടി) ഇൻഷുറൻസ് തുക കെെക്കലാക്കാൻ വേണ്ടിയാണ് ഇയാൾ ഇ സാഹസഖിക് കാട്ടിയത്.

രണ്ട് വ്യത്യസ്ത കമ്പനികളില്‍നിന്ന് 235,622 പൗണ്ടിന്റെയും 231,031 പൗണ്ടിന്റെയും ഇന്‍ഷുറന്‍സായിരുന്നു നീലിനുണ്ടായിരുന്നത്.

ഇവ ലഭിക്കാന്‍ വേണ്ടിയാണ് ഇന്‍ഷുറന്‍സ് കമ്പനികളെ തെറ്റായ കാരണം കാണിച്ച് ഡോക്ടര്‍ കബളിപ്പിച്ചത്. 2019 ജൂണ്‍ മൂന്നാം തീയതിയും 26-ാം തീയതിയുമായിരുന്നു ഇത്.

2013 മുതല്‍ 2013 മുതൽ റോയൽ കോൺവാൾ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിലായിരുന്നു നീല്‍ ജോലിചെയ്തിരുന്നത്. ഈ കാലയളവില്‍ നൂറുകണക്കിന് ശസ്‌ക്രിയകൾ നീല്‍ ചെയ്തിട്ടുണ്ട്.

2023 മാര്‍ച്ചിൽ ഇയാൾ അറസ്റ്റിലായതിനു പിന്നാലെ നീലിന്റെ മെഡിക്കൽ പ്രാക്ടീസിനുള്ള അനുമതി റദ്ദാക്കി. ഇന്‍ഷുറന്‍സ് തട്ടിപ്പ് കേസില്‍ അടുത്ത വാദം കേള്‍ക്കുന്ന അടുത്തമാസം 26 വരെ നീലിനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

ഡെവോണ്‍ ആന്‍ഡ് കോണ്‍വാള്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നീലിന്റെ തട്ടിപ്പ് കണ്ടെത്തിയത്. ഏകദേശം രണ്ടരക്കൊല്ലം നീണ്ട അന്വേഷണത്തിലാണ് പൊലീസ് തട്ടിപ്പ് തെളിയിച്ചത്.

Summary:
A Malayali youth tragically died in a road accident in the UK. The incident occurred around 6 PM yesterday in Leeds. The victim, Jefferson Justin, a native of Thiruvananthapuram, was riding a bike at the time of the accident.



spot_imgspot_img
spot_imgspot_img

Latest news

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

Other news

എത്യോപ്യയിൽ മാർബഗ് വൈറസ് സ്ഥിരീകരണം: അതിർത്തിപ്പ്രദേശത്ത് ആശങ്കയും ഉയർന്ന മരണഭീതിയും

എത്യോപ്യയിൽ മാർബഗ് വൈറസ് സ്ഥിരീകരണം: അതിർത്തിപ്പ്രദേശത്ത് ആശങ്കയും ഉയർന്ന മരണഭീതിയും ബഹിര്‍ ദാര്‍:...

ഇടുക്കിയിൽ ഇടിമിന്നലേറ്റ് രണ്ടു പേർക്ക് പരിക്ക്, വീടിനും തകരാർ

ഇടുക്കിയിൽ ഇടിമിന്നലേറ്റ് രണ്ടു പേർക്ക് പരിക്ക്, വീടിനും തകരാർ ഇടുക്കി ഉപ്പുതറയിൽ ഇടിമിന്നലിൽ...

ദേശസുരക്ഷയ്ക്ക് പുതിയ കരുത്ത്:ടെറിട്ടോറിയല്‍ ആര്‍മിയില്‍ വനിതകള്‍ക്കും സൈനിക സേവനത്തിന് അവസരമൊരുങ്ങുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ സായുധ സേനകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട്, ടെറിട്ടോറിയല്‍...

മനുഷ്യരാശിക്കെതിരെ കുറ്റം ചെയ്തെന്നു കോടതി: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ്

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് ബംഗ്ലാദേശിന്റെ മുൻ...

മറയൂർ മലനിരകളിൽ കാട്ടുകുർക്ക വിളഞ്ഞു; വിപണിയിലെത്തിയത് 45.5 ടൺ

മറയൂർ മലനിരകളിൽ കാട്ടുകുർക്ക വിളഞ്ഞു മറയൂർ മലനിരകളിൽ ഇപ്പോൾ കാട്ടു കൂർക്കയുടെ വിളവെടുപ്പുകാലമാണ്.മലമുകളിലെ...

Related Articles

Popular Categories

spot_imgspot_img