എസ് പി ജി ഡയറക്ടർ അന്തരിച്ചു

സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ് പി ജി ) ഡയറക്ടർ അരുൺ കുമാർ സിൻഹ അന്തരിച്ചു. പുലർച്ചെ ഡൽഹിയിലായിരുന്നു അന്ത്യം. 61 വയസായിരുന്നു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. 2016 മുതൽ എസ്പിജി തലവനായി പ്രവർത്തിക്കുന്നു. . പ്രധാനമന്ത്രിയുടെ സുരക്ഷാവിഭാഗത്തിൻറെ ചുമതല വഹിച്ചിരുന്ന കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ്..
ജാർഖണ്ഡിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ സിൻഹ കേരളാ കേഡറിൽ 1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ മേയിൽ വിരമിക്കാനിരിക്കെ സിൻഹയുടെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകിയിരുന്നു. ഡയറക്ടർ ജനറൽ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരുന്നു നിയമനം. പ്രധാനമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥനാണ് സിൻഹ. എസ്‍പിജി ഡയറക്ടർ ആണെങ്കിലും അരുൺകുമാർ സിൻഹ പ്രധാനമന്ത്രിയോടൊപ്പമോ അല്ലാതെയോ പൊതുവേദിയിൽ പ്രത്യക്ഷപ്പെടാറില്ല.കേരള പൊലീസിൻറെ ഭാഗമായി ഒട്ടേറെ ഉത്തരവാദിത്തങ്ങൾ മികവോടെ നിർവഹിച്ച ഉദ്യോഗസ്ഥനായിരുന്നു അരുൺകുമാർ സിൻഹ
തിരുവനന്തപുരത്ത് ഡിസിപി കമ്മീഷണർ, റേഞ്ച് ഐജി, ഇന്റലിജൻസ് ഐജി, അഡ്മിനിസ്‌ട്രേഷൻ ഐജി എന്നിങ്ങനെ കേരള പോലീസിന്റെ സുപ്രധാന പദവികളിൽ അരുൺ കുമാർ സിൻഹ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാലദ്വീപ് പ്രസിഡന്റ് അബ്ദുൾ ഗയൂമിനെ വധിക്കാൻ ശ്രമിച്ച സൂത്രധാരൻ അരുൺ കുമാർ സിൻഹ ക്രമസമാധാന ചുമതലയായിരിക്കെയാണ് തലസ്ഥാനത്ത് പിടിയിലായത്.
അരുൺകുമാർ സിൻഹയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

 

ബിജെപി പാക്കിസ്ഥാനെ മാതൃകയാക്കണം.

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

സ്വർണ്ണം കടത്താൻ പഠിച്ചത് യൂട്യൂബിലൂടെ; നടി രന്യ റാവുവിന്റെ മൊഴി പുറത്ത്

ബെം​ഗളൂരു: സ്വർണ്ണം കടത്താൻ താൻ പഠിച്ചത് യൂട്യൂബ് വഴിയെന്ന് പിടിയിലായ നടി...

കീഴ്ജാതിയിൽ പെട്ട കുട്ടി കബഡി മത്സരത്തിൽ സവർണരെ തോൽപ്പിച്ചു; പരീക്ഷ എഴുതാൻ പോകുന്നതിനിടെ ദളിത് വിദ്യാർത്ഥിക്കു നേരെ ക്രൂരമായ ആക്രമണം

തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ പരീക്ഷ എഴുതാൻ പോകുന്നതിനിടെ സവർണ സമുദായത്തിൽപ്പെട്ടവർ ഒരു...

മറിഞ്ഞ കാറിനുള്ളിൽ കൈകാലുകളും വാരിയെല്ലും ഒടിഞ്ഞ് യുവതി കഴിഞ്ഞത് 6 ദിവസം..! അത്ഭുത രക്ഷപ്പെടൽ

മറിഞ്ഞ കാറിനുള്ളിൽ കൈകാലുകള്‍ക്കും വാരിയെല്ലിനും ഗുരുതരമായ പരിക്കേറ്റ യുവതി കുടുങ്ങിക്കിടന്നത് ആറുദിവസം....

ഇൻ്റർപോൾ തിരയുന്ന കടും കുറ്റവാളി വർക്കലയിൽ പിടിയിൽ; പിടിയിലായത് ഇങ്ങനെ:

തിരുവനന്തപുരം: അമേരിക്കയിലെ കള്ളപ്പണ കേസിലെ പ്രതിയും ഇൻ്റർപോൾ തിരഞ്ഞിരുന്ന ആളുമായിരുന്ന യുവാവ്...

വിദഗ്ധമായി പൊലീസിനെ കബളിപ്പിച്ച് മുങ്ങി നടന്നു; പോർച്ചിൽ നിർത്തിയിട്ട ജീപ്പ് കത്തിച്ച 46കാരൻ പിടിയിൽ

മലപ്പുറം: കൊളത്തൂർ കുരുവമ്പലത്ത് രാത്രി വീട്ടിൽ അതിക്രമിച്ചു കയറി മുറ്റത്ത് നിർത്തിയിട്ടിരുന്ന...

പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീർപ്പിന്റെ പേരിൽ പോക്സൊ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: പോക്സോപോലെ ഗുരുതര സ്വഭാവമുള്ള കേസുകൾ പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീർപ്പിന്റെ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!