നന്ദിനി പൊരുതി നേടിയത് ഇരട്ടനേട്ടം

ഭോപ്പാല്‍: പ്രതിസന്ധികളെയും ബുദ്ധിമുട്ടുകളെയും ചവിട്ടുപടിയാക്കി നന്ദിനി നേടിയത് പരീക്ഷയിലെ മികച്ച വിജയം മാത്രമല്ല, മറിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കൂടിയാണ്. എന്തിനെന്നല്ലേ. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് (സി.എ) എന്ന അപൂര്‍വ നേട്ടത്തിനുടമ കൂടിയാണ് മധ്യപ്രദേശില്‍ നിന്നുള്ള നന്ദിനി അഗര്‍വാള്‍. ഏറ്റവും പ്രയാസമേറിയ സി എ പരീക്ഷയ്ക്കായി തയാറെടുക്കുന്നത് പ്രതിവര്‍ഷം ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ്. എന്നാല്‍ ഭൂരിഭാഗം പേരും പരാജയപ്പെട്ടിടത്താണ് 19 കാരിയായ നന്ദിനി സിഎ എഴുതി വിജയം കൈപ്പിടിയിലൊതുക്കിയത്. 2021ല്‍ നടന്ന സി.എ പരീക്ഷയില്‍ 800ല്‍ 614 സ്‌കോര്‍ നേടി 76.75 ശതമാനത്തിന്റെ വിജയമാണ് നന്ദിനി സ്വന്തമാക്കിയത്. ആകെയുള്ള 83,000 ഉദ്യോഗാര്‍ഥികളെ പിന്തള്ളിയാണ് നന്ദിനി സ്വപ്ന സമാനമായ ഈ നേട്ടം കൈവരിച്ചത്.
കുട്ടിക്കാലം മുതല്‍ക്കേ പഠനത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച നന്ദിനി തന്റെ 13ാം വയസില്‍ പത്താം തരം പരീക്ഷ പൂര്‍ത്തിയാക്കി. തുടര്‍ന്ന് 15ാം വയസില്‍ പ്ലസ് ടുവും പൂര്‍ത്തിയാക്കി മുഴുവന്‍ സമയവും സി.എ പഠനത്തിനായി ചെലവഴിക്കുകയായിരുന്നു.

പ്ലസ് വണ്‍ പഠന കാലത്ത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് തനിക്കും ആ നേട്ടം കൈവരിക്കണമെന്ന ആഗ്രഹം ആ പെണ്‍മനസില്‍ ഉടലെടുത്തത്. തുടര്‍ന്ന് രാവും പകലുമില്ലാതെ സിഎ എന്ന ലക്ഷ്യത്തിനുവേണ്ടിയുള്ള തയാറെടുപ്പായിരുന്നു. സഹോദരന്റെ സഹായത്തോടെയാണ് സി.എ പഠനം തുടര്‍ന്നത്. ജീവിതസാഹചര്യങ്ങള്‍ പ്രതിബന്ധങ്ങള്‍ തീര്‍ത്തപ്പോഴും അതിനെയൊന്നും വകവയ്ക്കാതെ 19 കാരിയായ നന്ദിനി പൊരുതി നേടിയത് ചരിത്രവിജയമാണ്.

ഗണേഷ് കീഴടങ്ങി 

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു; ദൃശ്യങ്ങൾ പുറത്ത്

കൊളറാഡോ: അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു. ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് തീപിടുത്തം...

വേൾഡ് മലയാളി കൗൺസിൽ അന്താരാഷ്ട വനിതാ ദിനാഘോഷം ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു

യൂറോപ്പ് :വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട അന്താരാഷ്ട്ര...

യുകെയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി യുവാവ് ! കിട്ടിയത് കടുത്തശിക്ഷ

പിഞ്ചുകുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് യു.കെ.യിൽ 30 കാരനായ പിതാവിന് 20 വർഷം...

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും....

കൊല്ലത്ത് കാണാതായ 13 കാരിയെ കണ്ടെത്തി; സുരക്ഷിതയെന്ന് കുട്ടി

കൊല്ലം: കൊല്ലം ആവണീശ്വരത്ത് നിന്ന് ഇന്നലെ കാണാതായ 13 കാരിയെ കണ്ടെത്തി....

കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ വൻ ലഹരിവേട്ട; പിടികൂടിയത് 10 കിലോ കഞ്ചാവ്

കൊച്ചി: കളമശേരി പോളിടെക്നിക്കിലെ ബോയ്സ് ഹോസ്റ്റലിൽ നിന്ന് വൻ കഞ്ചാവ് ശേഖരം...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!