ഒരു ദ്വീപ് മുഴുവൻ കുടിയൊഴിപ്പിക്കുന്നു; പ്രക്ഷോഭം

ഒരു ദ്വീപ് മുഴുവൻ കുടിയൊഴിപ്പിക്കുന്നു; പ്രക്ഷോഭം

കൊച്ചി: ലക്ഷദ്വീപിൽ ബിത്ര ദ്വീപിലെ ജനങ്ങളെ കുടിയൊഴിപ്പിക്കലിന് നീക്കം. ബിത്രയുടെ മുഴുവൻ ഭൂമിയും ഏറ്റെടുത്ത് പ്രതിരോധ ഏജൻസികൾക്ക് കൈമാറാനാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ തീരുമാനം. 91700 സ്‌ക്വർ മീറ്റർ സ്ഥലമാണ് ഏറ്റെടുക്കുക. ഇതോടെ ഇവിടെ നിന്ന് ഏകദേശം നാൽപ്പതോളം കുടുംബങ്ങൾ കുടിയിറക്കപ്പെടും.

ഭരണകൂടത്തിന്റെ ഈ തീരുമാനം ദ്വീപ് നിവാസികൾക്കിടയിൽ വലിയ പ്രക്ഷോഭങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഭൂമി ഏറ്റെടുക്കുന്നതിന് മുൻപ് സോഷ്യൽ ഇമ്പാക്ട് സ്റ്റഡി നടത്താൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഉത്തരവിറക്കിയിരുന്നു. 2 മാസത്തിനകം പഠനം പൂർത്തിയാക്കാനും നിർദേശമുണ്ട്‌.

കൊച്ചി: മംഗളൂരുവിനും ലക്ഷദ്വീപിനും ഇടയില്‍ അതിവേഗ ഫെറി സര്‍വീസ് തുടങ്ങി. രണ്ട് സ്ഥലങ്ങളിലേക്കുമുള്ള യാത്രാ സമയത്തില്‍ അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെ കുറവ് വരുമെന്നാണ് വിലയിരുത്തല്‍. പരളി എന്നാണ് അതിവേഗ ഫെറി സര്‍വീസിന് പേരിട്ടിരിക്കുന്നത്.

മേയ് മൂന്നിന് ലക്ഷദ്വീപില്‍ നിന്ന് മംഗളൂരുവിലെ പഴയ തുറമുഖത്തേക്ക് എത്തിയ ഫെറിയില്‍ 160 യാത്രക്കാര്‍ ഉണ്ടായിരുന്നു. വെറും ഏഴു മണിക്കൂറിൽ ലക്ഷദ്വീപില്‍ നിന്ന് മംഗളൂരുവിലേക്കു ഫെറി എത്തി. നേരത്തെ ഇതേ പാതയില്‍ യാത്ര പൂര്‍ത്തിയാക്കാന്‍ 13 മണിക്കൂര്‍ ആയിരുന്നു വേണ്ടിയിരുന്നത്.

പരീക്ഷണ സര്‍വീസുകള്‍ക്ക് ശേഷം മംഗളൂരു – ലക്ഷദ്വീപ് ടൂറിസ്റ്റ് ലൈനര്‍ സേവനം ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ് കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന് കീഴിലുള്ള ലക്ഷദ്വീപ് ഐലന്‍ഡ്സ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി.

പശ്ചിമഘട്ടത്തിലെ ഇക്കോ ടൂറിസം, വിദ്യാഭ്യാസ ടൂറിസം, ആരോഗ്യ ടൂറിസം, വിശ്രമ വിനോദസഞ്ചാരം എന്നിവയെല്ലാം എളുപ്പമാക്കുകയും സുഗമമാക്കുകയും ചെയ്യുന്നതിന്റെ ആദ്യപടിയാണ് ഈ തുടക്കം.

തിമിം​ഗല ഛർ​ദ്ദി പിടികൂടിയ സംഭവം; ലക്ഷദ്വീപ് എംപിയുടെ ബന്ധു പിടിയിൽ

കൊ​ച്ചി: തി​മിം​ഗ​ല ഛര്‍​ദി​ (ആംബർ​ഗ്രിസ്) പിടികൂടിയ സംഭവത്തിൽ ല​ക്ഷ​ദ്വീ​പ് എംപിയുടെ ബന്ധു പിടിയിൽ. കോൺ​ഗ്രസ് എംപി മുഹമ്മ​ദ് ഹംദുള്ള സയീദിന്റെ അടുത്ത ബന്ധുവായ മുഹമ്മദ് ഇഷാഖ് (31) ആണ് പിടിയിലായത്. നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് വെള്ളിയാഴ്ചയാണ് ഇയാളെ പിടികൂടിയത്.

കേസിൽ ല​ക്ഷ​ദ്വീ​പ് പൊലീസുകാരായ മു​ഹ​മ്മ​ദ് നൗ​ഷാ​ദ് ഖാ​ൻ, ബി.​എം ജാ​ഫ​ർ എ​ന്നി​വരും പി​ടി​യി​ലാ​യിരുന്നു. കഴിഞ്ഞ ദിവസം ലക്ഷദ്വീപ് ​ഗസ്റ്റ് ഹൗസിൽ നിന്നാണ് തിമിം​ഗല ഛർദി പിടികൂടിയത്. മുഹമ്മദ് ഇഷാഖ് ഒ​രാ​ളെ ഏ​ൽ​പ്പി​ക്കാ​ൻ ആണെന്ന് പ​റ​ഞ്ഞ് ഒരു കവർ നൽകിയിരുന്നെന്നും ഇതിൽ തി​മിം​ഗ​ല ഛർ​ദിയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് ഇവർ പൊലീസിന് നൽകിയ മൊഴി. വെള്ളിയാഴ്ച പാക്കറ്റ് വാങ്ങാൻ ഒരാൾ വരുമെന്നും അയാൾക്ക് കൈമാറണമെന്നും മാത്രമാണ് ഇഷാഖ് നിർദേശം നൽകിയിരുന്നതെന്നും ഇവർ ഫോറസ്റ്റ് ഉദ്യോ​ഗസ്ഥർക്ക് മൊഴി നൽകിയിരുന്നു.

ലക്ഷദ്വീപ് തീരത്തു നിന്നാണ് തിമിം​ഗല ഛർദി ലഭിച്ചതെന്നും എറണാകുളത്തുള്ള വ്യക്തിക്ക് വിൽക്കാൻ കൊണ്ടുവന്നതാണെന്നും ചോദ്യം ചെയ്യലിൽ ഇഷാഖ് സമ്മതിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഉന്നർ ഉൾപ്പെടെ നിരവധി പേർ സംഘത്തിലുള്ളതായി പൊലീസ് സംശയിക്കുന്നു. അറേബ്യൻ സു​ഗന്ധ നിർമ്മാണത്തിലെ അമൂല്യമായ അസംസ്കൃത വസ്തുവാണ് ആംബർ​ഗ്രിസ്. സു​ഗന്ധം ദീർഘനേരം നിലനിൽക്കാനാണ് ഇത് ഉപയോ​ഗിക്കുന്നത്. വംശനാശം നേരിടുന്ന എണ്ണ തിമിം​ഗല (സ്പേം വെയ്‌ൽ) ത്തിൽ നിന്നാണ് ഇത് ലഭിക്കുക

English Summary :

The Lakshadweep administration has initiated steps to evict the residents of Bitra Island. As per the decision, the entire land of Bitra is to be acquired and handed over to defense agencies. This move marks a significant shift in the island’s status, effectively displacing its civilian population for strategic and defense-related purposes.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

4വയസ്സുകാരൻ മരിച്ച സംഭവം; കാർ ഡ്രൈവർ അറസ്റ്റിൽ

4വയസ്സുകാരൻ മരിച്ച സംഭവം; കാർ ഡ്രൈവർ അറസ്റ്റിൽ കോട്ടയം: വാഗമണ്ണിൽ ചാർജിങ് സ്റ്റേഷനിൽ...

രോഗി മരിച്ച സംഭവത്തിൽ കേസ്

രോഗി മരിച്ച സംഭവത്തിൽ കേസ് തിരുവനന്തപുരം: വിതുരയിൽ ആംബുലൻസ് തടഞ്ഞ് പ്രതിഷേധിച്ചതിനെ തുടർന്ന്...

റഷ്യയില്‍ സുനാമി മുന്നറിയിപ്പ്

റഷ്യയില്‍ സുനാമി മുന്നറിയിപ്പ് മോസ്‌കോ: ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് റഷ്യയിലും ഹവായിയിലും സുനാമി...

നിയമസഭയ്ക്കുള്ളിൽ ‘റമ്മി’ കളിച്ച് മന്ത്രി

നിയമസഭയ്ക്കുള്ളിൽ റമ്മി കളിച്ച് മന്ത്രി മുംബൈ: നിയമസഭയ്ക്കുള്ളിൽ റമ്മി കളിക്കുന്ന മന്ത്രിയുടെ വീഡിയോ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുഞ്ഞുമായി പുഴയിൽ ചാടി യുവതി: മൃതദേഹം കിട്ടി

കുഞ്ഞുമായി പുഴയിൽ ചാടി യുവതി: മൃതദേഹം കിട്ടി കണ്ണൂർ: ചെമ്പല്ലിക്കുണ്ട് പാലത്തിൽ നിന്ന്...

Related Articles

Popular Categories

spot_imgspot_img