web analytics

നിമിഷപ്രിയയുടെ മോചനം; പുതിയ പ്രതിസന്ധി

നിമിഷപ്രിയയുടെ മോചനം; പുതിയ പ്രതിസന്ധി

തിരുവനന്തപുരം: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ കാത്ത് ജയിലില്‍ കിടക്കുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചന ചര്‍ച്ചകളില്‍ പ്രതിസന്ധി രൂക്ഷം. കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയുടെ കുടുംബത്തെ സോഷ്യല്‍ മീഡിയയിലൂടെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ചില നീക്കങ്ങളാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. ദയാധനം സ്വീകരിക്കുന്നതില്‍ കുടുംബത്തിലെ പലരും എതിര്‍പ്പ് ഉന്നയിക്കുന്ന സമയത്താണ് ഇത്തരത്തിൽ പ്രകോപനവും. അത് നടത്തുന്നതാകട്ടെ ഭൂരിഭാഗവും മലയാളികളാണെന്നാണ് റിപ്പോർട്ട്.

വധശിക്ഷ നടപ്പിലാക്കിയാല്‍ മാത്രമേ തങ്ങള്‍ക്ക് നീതി കിട്ടൂ എന്ന് കടുത്ത നിലപാടിലുള്ള കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് കീഴിൽ നിറയെ മലയാളികളുടെ പ്രകോപനപരമായ കമന്റുകളാണ്. സഹോദരനെ കൊന്നയാളോട് ക്ഷമിക്കേണ്ട എന്നാണ്, പല വ്യാജ അക്കൗണ്ടുകളില്‍ നിന്നായി പലരും പറയുന്നത്. നിമിഷപ്രിയയോട് ക്ഷമിച്ച് കൂടേ എന്ന കമൻ്റ് ഇടുന്നവരെ ആക്രമിക്കാനും ഇത്തരക്കാർ ശ്രമിക്കുന്നുണ്ട്. സ്വതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിനല്ല ശിക്ഷ ഒരു യുവാവിനെ കൊന്ന് കൊത്തി നുറുക്കിയതിനാണ് എന്നുംലചിലർ എഴുതി വിടുന്നുണ്ട്. ആ രാക്ഷസിക്ക് വധശിക്ഷ ലഭിക്കുന്നതുവരെ നിങ്ങള്‍ പോരാടണം എന്നു വരെ ഉപദേശിക്കുന്നവരും മലയാളികളാണ്.

മലയാളികള്‍ മനുഷ്യത്വമില്ലാതെ നടത്തുന്ന ഇത്തരം നീക്കങ്ങള്‍ യെമനില്‍ നടക്കുന്ന ചര്‍ച്ചകളെ പൂര്‍ണമായും പ്രതിസന്ധിയിൽ ആക്കുന്നതായാണ് റിപ്പോർട്ട്. അഖിലേന്ത്യ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാരുടെ ഓഫിസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ദയാധനത്തിന് പ്രാധാന്യം നല്‍കി ഇന്ത്യന്‍ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകളില്‍ തുടക്കം മുതലേ തലാലിന്റെ കുടുംബം അസ്വസ്ഥരായിരുന്നു.

കാന്തപുരത്തിന്റെ ആവശ്യപ്രകാരം മോചനത്തിനായി ഇടപെട്ട സൂഫി ഗുരു ഷെയ്ഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളിനെ അവഹേളിച്ചുള്ള ചില വാര്‍ത്തകളും യെമനില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തലാലിന്റെ കുടുംബം ഏറ്റവും ആദരിക്കുന്ന സൂഫി ഗുരുവിനെ കൂടി മോശമാക്കിയുള്ള പ്രചരണത്തോടെയാണ് എല്ലാ ചര്‍ച്ചകളും പ്രതിസന്ധിയിലായത്.

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റി

ന്യൂഡൽഹി: നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായും ​ഗോത്ര നേതാക്കളുമായും നടത്തിയ ചർച്ചയിലാണ് പുതിയ തീരുമാനം വന്നത്. വധശിക്ഷ മരവിപ്പിച്ചതിന് പിന്നാലെ നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടൽ നടത്തുന്ന ആക്ഷൻ കൗൺസിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് നന്ദി അറിയിച്ചു.

കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്നാണ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള അനൗദ്യോ​ഗിക ചർച്ചകൾക്ക് തുടക്കം കുറിച്ചത്. യമനിലെ പ്രമുഖ സൂഫി​ ഗുരുവായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുൽ വിഷയത്തിൽ ഇടപെട്ടതോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള അനൗദ്യോ​ഗിക ചർച്ചകൾ കഴിഞ്ഞ ദിവസം യമനിൽ തുടങ്ങിയത്.
ഗോത്ര നേതാക്കളും, തലാലിൻ്റെ ബന്ധുക്കളും, നിയമസമിതി അം​ഗങ്ങളും, കുടുംബാം​ഗങ്ങളും ഈ ചർച്ചകളിൽ പങ്കാളികളായിരുന്നു. ഹബീബ് അബ്ദുൾ റഹ്മാൻ മഹ്ഷൂസിൻ്റെ നേതൃത്വത്തിലുള്ള ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുല്ലിൻ്റെ ഉന്നതതല സംഘം തലാലിൻ്റെ ജന്മനാടായ ഉത്തര യമനിലെ ദമാറിലാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്.

ഉത്തരയമനിലെ ​ഗോത്രവിഭാ​ഗങ്ങൾക്കിടയിൽ വൈകാരികത ഏറെ ആളിക്കത്തിയ വിഷയമായിരുന്നു തലാലിൻ്റെ കൊലപാതകം. ഈയൊരു സാഹചര്യത്തിൽ തലാലിൻ്റെ കുടുംബവുമായി സംസാരിക്കാൻ കഴിയാത്ത സാഹചര്യം വന്നത്. എന്നാൽ കാന്തപുരത്തിൻ്റെ ഇടപെടലോടെ കുടുംബവുമായി സംസാരിക്കാൻ സാധിച്ചു എന്നതാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള നീക്കങ്ങളിൽ നിർണ്ണായകമായത്. കേന്ദ്ര സർക്കാരിന് പോലും ഇടപെടാൻ പരിമിതിയുണ്ടായിരുന്ന വിഷയത്തിലായിരുന്നു കാന്തപുരം ഇടപെട്ട് അനൗദ്യോ​ഗിക ചർച്ചകൾക്കുള്ള സാധ്യത തുറന്നത്.

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ശക്തമായ ഇടപെടലുകൾ ആരംഭിച്ചു.യെമൻ പൗരൻ തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ 2017 മുതൽ തടവിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം, തലാലിന്റെ സഹോദരനെയും യെമൻ ഭരണകൂടത്തെയും സമീപിച്ചു.

കാന്തപുരത്തിന്റെ ഓഫീസ് നൽകിയ വിവരമനുസരിച്ച്, പ്രശസ്ത യെമൻ ഇസ്ലാമിക പണ്ഡിതനായ ഹബീബ് ഉമർ ബിൻ ഹഫീൽ മുഖേനയാണ് ഇടപെടൽ നടന്നത്. എം.എൽ.എ ചാണ്ടി ഉമ്മൻ നടത്തിയ അഭ്യർത്ഥനയെ തുടർന്നാണ് കാന്തപുരം വിഷയത്തിൽ നേരിട്ട് പ്രവർത്തിച്ചത്. കാന്തപുരം നടത്തിയ ശ്രമങ്ങൾക്ക് മികച്ച ഫലമുണ്ടാകുമെന്ന് പ്രതീക്ഷയുണ്ട്. അതേസമയം, നിമിഷപ്രിയയ്ക്ക് വിധിച്ച വധശിക്ഷ ഈ മാസം 16ന് നടപ്പാക്കുമെന്ന റിപ്പോർട്ടുകളുണ്ട്. പബ്ലിക് പ്രോസിക്യൂട്ടർ ജയിൽ അധികൃതർക്ക് അയച്ച കത്തിൽ, ജൂലൈ 16-ന് വധശിക്ഷ നടപ്പാക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.ഇതോടൊപ്പം, തലാൽ അബ്ദു മെഹ്ദിയുടെ കുടുംബത്തിന് ദിയാധനം (ബോധനധനം) നൽകുന്നതിലൂടെ ശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങളും ഇപ്പോഴും മുന്നോട്ട് പോവുകയാണ്.

2018-ൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ ശിക്ഷ, യെമൻ സുപ്രീംകോടതി വരെ സ്ഥിരീകരിച്ചിരുന്നു. ബിസിനസ് പങ്കാളിയായിരുന്ന തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തിയതിന്റെ പേരിലാണ് ഈ വിധി. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി മകളുടെ മോചനത്തിനായി യെമനിലെത്തി മാസങ്ങളായി നിരന്തരമായി ശ്രമിച്ചു വരികയാണ്.‘മമ്മി കരയരുത്, ധൈര്യമായിരിക്കണം, എല്ലാം ശരിയാകും’; 12 വർഷത്തിന് ശേഷം നിമിഷപ്രിയയെ കണ്ട നിമിഷം വിവരിച്ച് അമ്മ പ്രേമകുമാരി

മമ്മീ.. കരയരുത്, സന്തോഷമായിട്ടിരിക്കണം, എല്ലാം ശരിയാകും. അമ്മയെ ൧൨ വർഷത്തിന് ശേഷം കണ്ടപ്പോൾ നിമിഷപ്രിയ ആദ്യം പറഞ്ഞത് ഈ വാക്കുകൾ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മകളെ 12 വര്‍ഷത്തിന് ശേഷം കണ്ടതിന്റെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ വിവരിക്കുകയായിരുന്നു അമ്മ പദ്മകുമാരി.ജയിലില്‍ ഏറെ കാത്തിരിക്കേണ്ടി വന്നു.ഭാഷ അറിയാത്തത് വലിയ വെല്ലുവിളിയായി. എങ്കിലും അവസാനം മകളെ കണ്ടു.

കല്യാണം കഴിപ്പിച്ച് കൊടുത്തതിന് ശേഷം ഞാനിന്നാണ് ആദ്യമായി അവളെ കാണുന്നത്. മകളെ കണ്ട നിമിഷത്തില്‍ മകള്‍ ഓടിയെത്തി തന്നെ കെട്ടിപ്പിടിച്ചു. ഞാനും കരഞ്ഞു. അവളെ കല്യാണം കഴിപ്പിച്ച് കൊടുത്തതിന് ശേഷം ഞാനിന്നാണ് ആദ്യമായി അവളെ കാണുന്നത്. ദൈവകൃപ കൊണ്ട് അവള്‍ നന്നായിട്ടിരിക്കുന്നു.
കുറേ നേരം മകള്‍ക്കൊപ്പം ചെലവഴിക്കാന്‍ സാധിച്ചു. തൊണ്ടയിടറിക്കൊണ്ട് പ്രേമകുമാരി പറയുന്നു.

ENGLISH SUMMARY:

Negotiations for the release of Malayali nurse Nimisha Priya, who is on death row in Yemen for the murder of a Yemeni citizen, have hit a major roadblock. The crisis has deepened due to certain actions on social media that are seen as provocative towards the family of the deceased, Talal Abdu Mahdi.

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

ഏഴും അഞ്ചും വയസ്സുള്ള പെൺമക്കളെ കൊലപ്പെടുത്തി യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ചു

പെൺമക്കളെ കൊലപ്പെടുത്തി യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ചു അഹമ്മദാബാദ്: ഗുജറാത്തിൽ അരങ്ങേറിയ ഒരു...

ഏഴാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഏഴാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് കൊച്ചി ∙...

ഓഹരി വിപണിയിലേക്ക് നിക്ഷേപകരുടെ ഒഴുക്ക്; സ്വർണവില കുത്തനെ ഇടിയുന്നു

ഓഹരി വിപണിയിലേക്ക് നിക്ഷേപകരുടെ ഒഴുക്ക്; സ്വർണവില കുത്തനെ ഇടിയുന്നു കൊച്ചി ∙ സംസ്ഥാനത്തെ...

ലോകത്തെ ആകെ കിടുകിടാ വിറപ്പിച്ച ഹിറ്റ്ലർക്കുണ്ടായിരുന്നത് വളരെ ചെറിയ ജനനേന്ദ്രിയവും ഒറ്റ വൃഷണവും; പുതിയ ഡിഎൻഎ റിപ്പോർട്ട് പുറത്ത്

ലോകത്തെ ആകെ കിടുകിടാ വിറപ്പിച്ച ഹിറ്റ്ലർക്കുണ്ടായിരുന്നത് വളരെ ചെറിയ ജനനേന്ദ്രിയവും ഒറ്റ...

മുഖംമൂടി ധരിച്ചെത്തി എട്ട് വയസ് കാരിയെ കുറ്റിക്കാട്ടിൽ കൊണ്ടുപോയി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ

മുഖംമൂടി ധരിച്ചെത്തി എട്ട് വയസ് കാരിയെ കുറ്റിക്കാട്ടിൽ കൊണ്ടുപോയി ഉപദ്രവിച്ച യുവാവ്...

ഭക്ഷണസാധനങ്ങൾക്ക് വില കുറയും; താരിഫ് വെട്ടിക്കുറച്ച് ട്രംപ്

ഭക്ഷണസാധനങ്ങൾക്ക് വില കുറയും; താരിഫ് വെട്ടിക്കുറച്ച് ട്രംപ് വാഷിംഗ്ടൺ ∙ കാപ്പി, കൊക്കോ,...

Related Articles

Popular Categories

spot_imgspot_img