സമ്മർദ തന്ത്രവുമായി അമേരിക്ക
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർദിഷ്ട സ്വതന്ത്ര വ്യാപാര കരാറിൽ രാജ്യത്തെ കാർഷികോത്പന്ന വിപണി തുറന്നുകിട്ടാൻ കടുത്ത സമ്മർദവുമായി അമേരിക്ക.
അമേരിക്കയിൽ നിന്ന് ഇറക്കുമതിചെയ്യുന്ന കാർഷികോ ത്പന്നങ്ങളുടെ തീരുവ അഞ്ചുശതമാ നമായി കുറയ്ക്കണമെന്നതാണ് പ്രധാന ആവശ്യം. നിലവിലിൽ 40 ശതമാനത്തിന് അടുത്താണ്.
വ്യാപാരക്കരാറുമായി ബന്ധപ്പെട്ട് ഇരുമാജ്യങ്ങളും തമ്മിൽ സമവായത്തിന് പ്രധാന തടസ്സമായി നിൽക്കുന്നതും ഈ ആവശ്യമാണെന്ന് സൂചനയുണ്ട്.
വ്യാപാരക്കരാർ ഇരുരാജ്യങ്ങൾക്കും താങ്ങാവണം വിധത്തിലാകണമെന്നാ ണ് അമേരിക്കൻ നിലപാട്. അതേസമയം, കാർഷിക-അനുബന്ധ ഉത്പന്ന ങ്ങളുടെ കാര്യത്തിൽ അമേരിക്കയുടെ ഈ ആവശ്യം ഇന്ത്യക്ക് അതേപടി അം ഗീകരിക്കാനാകില്ല.
അങ്ങനെവന്നാൽ ഇന്ത്യയുടെ കാർഷിക മേഖലയിൽ കനത്ത ആഘാതമാകും ഉണ്ടാകുക നാമമാത്ര കൃഷിയുമായി മുന്നോട്ടുപോകുന്ന രാജ്യത്തെ വലിയൊരു ഭാഗം കർഷകരുടെ നിലനിൽപ്പിനുതന്നെ ഇത് ഭീഷണിയാ
കും.
കാർഷിക-അനുബന്ധ മേഖലയെ ആശ്രയിച്ചാണ് രാജ്യത്തെ 40 ശതമാനം വരുന്ന ജനങ്ങളും കഴിയുന്നത്. ഇത്രയും ആളുകളുടെ ജീവിതമാർഗത്തെ നേരിട്ട് ബാധിക്കുന്നരീതിയിൽ കരാവുണ്ടാക്കാൻ സർക്കാരിന് ബുദ്ധിമുട്ടാകും.
അമേരിക്കയിൽ വാണിജ്യാടിസ്ഥാ നത്തിൽ യന്ത്രവത്കൃതമായാണ് കാർ ഷിക-മൃഗപരിപാലന മേഖല പ്രവർത്തിക്കുന്നത്. ഇത് ഉത്പാദനച്ചെലവ് കുറയ്ക്കു ന്നു.
അതുകൊണ്ടുതന്നെ തീരുവ കുറഞ്ഞാൽ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളെക്കാൾ കുറഞ്ഞ വിലയിൽ അമേരിക്കൻ ഉത്പന്നങ്ങൾ ഇന്ത്യൻ വിപണിയിലേക്ക് എത്തും. തദ്ദേശീയരായ കർഷകർക്കും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ ക്കും ഇതിനോട് മത്സരിച്ചുനിൽക്കാനാ
കില്ല.
കാലിത്തീറ്റയുൾപ്പെടെ, മൃഗങ്ങൾ ക്കുള്ള ഭക്ഷ്യവസ്തുക്കളിൽ ജനതികമാറ്റം വരുത്തിയ ഉത്പന്നങ്ങൾ കൊണ്ടുവരുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന ആശങ്കയും ശക്തമാണ്.
അതുപോലെതന്നെ അമേരിക്കയി ലേക്കുള്ള കയറ്റുമതിയും ഇന്ത്യക്ക് പ്ര ധാനമാണ്. ഇന്ത്യയുടെ കയറ്റുമതിയുടെ 20 ശതമാനം വരെ അമേരിക്കയിലേക്കാണ്. ഇതുരണ്ടുമാണ് സർക്കാരിന് വെല്ലുവിളിയാകുന്നത്.
അമേരിക്കൻ കാർ ഷികോത്പന്നങ്ങൾക്ക് ഇന്ത്യ ശരാശരി 40 ശതമാനത്തിനടുത്ത് തീരുവ ചു മുത്തുന്നുണ്ട്. ആൽക്കഹോൾ, പാൽ, പാലുത്പന്നങ്ങൾ, സംസ്കരിച്ച ഭക്ഷ്യവ സ്തുക്കൾ തുടങ്ങിയവയാണ് പ്രധാനമായും ഇതിലുംപ്പെടുന്നത്.
ഇതിൽത്തന്നെ ആൽക്കഹോളിക് പാനീയങ്ങൾക്ക് 124.6 ശതമാനംവരെയാണ് തീരുവ. പാലുത്പന്നങ്ങൾക്കിത് 39.8 ശതമാനം, സംസ്സരിച്ച ഭക്ഷ്യവസ്തുക്കൾക്ക് 29.7 ശതമാനവുമാണ് തീരുവ. വിട്ടുവീഴ്ചക ളില്ലാതെ കരാർ നടപ്പാക്കാനാകില്ലെന്നതാണ് അവസ്ഥ.