സുരക്ഷയ്ക്കായി അണിനിരക്കുന്നത് 1,30,000 സുരക്ഷാ ഭടന്മാര്‍

ന്യൂഡല്‍ഹി: ജി20 സമ്മേളത്തിന് ഒരുങ്ങിയ ഡല്‍ഹിയുടെ സുരക്ഷയ്ക്കായി അണിനിരക്കുന്നത് 1,30,000 സുരക്ഷാ ഭടന്മാര്‍. 80,000 ഡല്‍ഹി പൊലീസ് സേനാംഗങ്ങള്‍ ഉള്‍പ്പെടെയാണിത്. വ്യോമ പ്രതിരോധത്തിനുള്ള എല്ലാ സംവിധാനങ്ങളും വിന്യസിച്ച് കഴിഞ്ഞതായി വ്യോമസേന വക്താവ് അറിയിച്ചു. വ്യോമസേന, കരസേന, അര്‍ധസൈനിക വിഭാഗങ്ങള്‍, ഡല്‍ഹി പൊലീസ് എന്നിവരുടെ കര്‍ശന നിരീക്ഷണത്തിലാണ് നഗരം. ആന്റി ഡ്രോണ്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടെ തയാറായിക്കഴിഞ്ഞു. 400 അഗ്‌നിശമന സേനാംഗങ്ങളും ഏതു സാഹചര്യത്തെയും നേരിടാന്‍ തയാര്‍. സെപ്റ്റംബര്‍ 9, 10 തീയതികളിലാണു സമ്മേളനം.

പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തില്‍ പ്രത്യേക സെക്യൂരിറ്റി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെ വിവിഐപികള്‍ താമസിക്കുന്ന ഐടിസി മൗര്യയില്‍ അടക്കം എല്ലാ ഹോട്ടലുകളിലും കര്‍ശന സുരക്ഷ ഒരുക്കി. 45,000 പൊലീസുകാരും കേന്ദ്രസേന വിഭാഗങ്ങളും കാക്കിക്കു പകരം നീല യൂണിഫോമാണ് ധരിക്കുന്നത്. ഇതില്‍ ശത്രുഹെലികോപ്റ്ററുകള്‍ വെടിവച്ച് വീഴ്ത്താന്‍ പ്രത്യേക പരിശീലനം നേടിയവരും ഡ്രൈവിങ് വൈദഗ്ധ്യവുമുള്ള വ്യക്തിഗത സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ട്.

സമ്മേളനത്തിന് എത്തുന്ന ലോകനേതാക്കള്‍ക്കു വേദിയിലേക്കു പോകാനും വരാനും 20 ബുള്ളറ്റ് പ്രൂഫ് കാറുകള്‍ സജ്ജമാക്കി. സമ്മേളനം നടക്കുന്ന ദിവസങ്ങളില്‍ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തും. നഗരത്തിലേക്കുള്ള പ്രവേശനത്തിനു നിയന്ത്രണവും ഏര്‍പ്പെടുത്തും. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ നഗരത്തിലേക്കു കടക്കാതിരിക്കാന്‍ എഐ റിസര്‍ച് സംവിധാനമുള്ള സിസിടിവി ക്യാമറകളും അതിര്‍ത്തിയില്‍ സ്ഥാപിച്ചു. ജി20 നേതാക്കള്‍ താമസിക്കുന്ന ഐടിസി മൗര്യ, താജ് ഹോട്ടലുകളിലും കഴിഞ്ഞ ദിവസങ്ങളില്‍ സുരക്ഷാ പരിശോധന നടന്നു.

 

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

കൊല്ലത്ത് കാണാതായ 13 കാരിയെ കണ്ടെത്തി; സുരക്ഷിതയെന്ന് കുട്ടി

കൊല്ലം: കൊല്ലം ആവണീശ്വരത്ത് നിന്ന് ഇന്നലെ കാണാതായ 13 കാരിയെ കണ്ടെത്തി....

അമ്മ ശകാരിച്ചതിന് വീടുവിട്ടിറങ്ങി; പതിമൂന്നുകാരിക്കായി തെരച്ചിൽ തുടരുന്നു

കൊല്ലം: കൊല്ലത്ത് നിന്നു കാണാതായ പെൺകുട്ടിക്കായി തെരച്ചിൽ തുടരുന്നു. കൊല്ലം കുന്നിക്കോട്...

രഹസ്യ ഫോൺ പിടിച്ചു; 15കാരി പോയത് കിലോമീറ്ററുകൾക്കപ്പുറത്തുള്ള കാമുകനെ കാണാൻ

മഞ്ചേരി: ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ വീടുവിട്ടിറങ്ങിയ 15കാരിയെ അതിവേഗം കണ്ടെത്തി പോലീസ്....

അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു; ദൃശ്യങ്ങൾ പുറത്ത്

കൊളറാഡോ: അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു. ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് തീപിടുത്തം...

സാമ്പത്തിക തർക്കം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് സുഹൃത്ത്

പാലക്കാട് : വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് അടുത്ത സുഹൃത്ത്. വടക്കഞ്ചേരി മംഗലം...

യുകെയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി യുവാവ് ! കിട്ടിയത് കടുത്തശിക്ഷ

പിഞ്ചുകുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് യു.കെ.യിൽ 30 കാരനായ പിതാവിന് 20 വർഷം...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!