‘കേന്ദ്ര ഭരണ പ്രദേശമെന്നത് താല്‍ക്കാലിക പദവി’

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് സംസ്ഥാനപദവി തിരിച്ചു നല്‍കുന്നതില്‍ സമയക്രമം പറയാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നല്‍കുമെന്ന നിലപാടും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കേന്ദ്ര ഭരണ പ്രദേശമെന്നത് താല്‍ക്കാലിക പദവി മാത്രമാണെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ കോടതിയില്‍ ഹാജരായ സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി.

ജമ്മു കശ്മീരില്‍ എപ്പോള്‍ വേണമെങ്കിലും തെരഞ്ഞെടുപ്പിന് തയാറെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. വോട്ടര്‍ പട്ടിക പുതുക്കല്‍ ഏറെക്കുറെ പൂര്‍ത്തിയായതായും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അവശേഷിക്കുന്ന നടപടിക്രമങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നോട്ടു പോകുകയാണെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ ആദ്യം നടത്തുക പഞ്ചായത്ത് തിരഞ്ഞെടുപ്പാണെന്നും കോടതിയെ അറിയിച്ചു.

പ്രത്യേകപദവി എടുത്ത് കളഞ്ഞ് ജമ്മു ക്ശമിരീനെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയതിന് ശേഷം ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. 2018ല്‍ ഇവിടെ 52 ബന്ദുകള്‍ നടന്നെങ്കില്‍ അതിന് ശേഷം ഒരു ബന്ദുപോലും നടന്നില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാണിച്ചു. 2018ല്‍ ഉണ്ടായ കല്ലേറ് സംഭവങ്ങളുടെ കണക്കും താരതമ്യത്തിനായി കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചു. ക്രമസമാധാന പ്രശ്നങ്ങള്‍ 97.2%മായി കുറഞ്ഞെന്നും സുരക്ഷാ ഭടന്മാരുടെ മരണം 65.9% കുറഞ്ഞെന്നും സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.

5000 ആളുകളെ വീട്ടുതടങ്കലില്‍ വയ്ക്കുകയും സംസ്ഥാനം മുഴുവന്‍ 144 പ്രഖ്യാപിക്കുകയും ചെയ്തിട്ടാണ് ഒരു ബന്ദുപോലും ഉണ്ടായിട്ടില്ലെന്ന് പറയുന്നതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ കബില്‍ സിബല്‍ പരിഹസിച്ചു.

ജമ്മു കശ്മീരിന് എപ്പോള്‍ സംസ്ഥാന പദവി തിരികെ നല്‍കാന്‍ കഴിയുമെന്ന് കോടതിയെ അറിയിക്കാന്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ ജമ്മു കശ്മീരിന് സംസ്ഥാനപദവി തിരികെ നല്‍കുന്ന വിഷയത്തില്‍ നിലപാട് അറിയിച്ചത്.

 

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും....

ഊട്ടി – കൊടൈക്കനാൽ ട്രിപ്പ് പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതൊന്നു ശ്രദ്ധിച്ചോളു…

ചെന്നൈ: പ്രകൃതി ഭംഗിയും, തണുത്ത കാലാവസ്ഥയുമെല്ലാം ആസ്വദിക്കുന്ന സഞ്ചാരികളുടെ എക്കാലത്തെയും പ്രിയപ്പെട്ട...

കാർഗിലിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 5.2 തീവ്രത

ലഡാക്ക്: ലഡാക്കിലെ കാർഗിലിൽ വൻ ഭൂചലനം. ഇന്ന് പുലർച്ചയോടെയാണ് ഭൂചലനം ഉണ്ടായത്....

ഒറ്റനോട്ടത്തിൽ അറിയാം പോഷകാഹാരക്കുറവ്; പഠിക്കാൻ പോകുന്നില്ല; ഏറുമാടത്തിൽ കണ്ടെത്തിയത് മൂന്നു കുട്ടികളെ; സംഭവം ഇടുക്കിയിൽ

അടിമാലി: ഇടുക്കി മാങ്കുളത്തു ഏറുമാടത്തിൽനിന്നു വിദ്യാഭ്യാസവും പോഷകാഹാരവുമില്ലാതെ കഴിഞ്ഞിരുന്ന മൂന്നു കുട്ടികളെ...

കുതിച്ച് പാഞ്ഞ് സ്വർണവില! ഇന്നും സർവകാല റെക്കോർഡിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വർധന രേഖപ്പെടുത്തിയ സ്വർണവില സർവകാല റെക്കോർഡിൽ തുടരുകയാണ്....

അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു; ദൃശ്യങ്ങൾ പുറത്ത്

കൊളറാഡോ: അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു. ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് തീപിടുത്തം...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!