തത്സുകിയുടെ പ്രവചനം സത്യമാകുമോ?

തത്സുകിയുടെ പ്രവചനം സത്യമാകുമോ?

ടോക്കിയോ: ജാപ്പനീസ് മാംഗ ആർടിസ്റ്റായ 70 കാരി റിയോ തത്സുകിയുടെ പ്രവചനത്തിനു പിന്നാലെയാണ് ലോകം ഇപ്പോൾ. ജപ്പാനിൽ സൂനാമി ദുരന്തം ഉണ്ടാകുമെന്ന തത്സുകിയുടെ പ്രവചനം യാഥാർഥ്യമാകുമോയെന്നതാണ് ആശങ്ക.

ജപ്പാനിലെ നഗരങ്ങള്‍ കടലില്‍ വീഴും, വെള്ളം തിളച്ച് മറിയും, വലിയ തിരമാലകള്‍ കൂറ്റന്‍ സൂനാമി എന്നിവയുണ്ടാകും. ഈ ദുരന്തം ജപ്പാനിലെ തൊഹുക്കുവില്‍ 2011 ല്‍ ഉണ്ടായതിലും ഭയങ്കരമാകുമെന്നാണ് റയോ തത്സുകി ‘ഫ്യൂച്ചര്‍ ഐ സോ’ എന്ന തന്‍റെ പുസ്തകത്തില്‍ വരച്ചിരിക്കുന്നത്.

2011ൽ ജപ്പാനിലുണ്ടായ സൂനാമി മുതൽ ഗായകന്‍ ഫ്രെഡി മെർക്കുറിയുടെ മരണം വരെ പല കാര്യങ്ങളിലും റിയോ തത്സുകി കൃത്യമായ പ്രവചനങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് ജപ്പാനിലെ ഭൂരിഭാഗം ജനങ്ങളുടെയും വിശ്വാസം. അതിനാൽ തന്നെ അവരുടെ പുതിയ പ്രവചനവും ആശങ്ക ഇരട്ടിയാക്കുന്നു.

കഴിഞ്ഞ ശനിയാഴ്ച മുതല്‍ കഗോഷിമയില്‍ നിന്ന് നിരന്തരം ഭൂചലനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്.

തത്സുകിയുടെ പ്രവചനം യാഥാര്‍ഥ്യമാകുന്നതിന്‍റെ ലക്ഷണങ്ങളാണോ ഇതെന്നാണ് ഇവരുടെ പ്രവചനങ്ങളെ വിശ്വസിക്കുന്നവരുടെ സംശയം.

തെക്കൻ ജപ്പാനിലെ ടോകരയിൽ രണ്ടാഴ്ചയ്ക്കിടെ 1000ത്തിലധികം ഭൂകമ്പങ്ങൾ ആണ് ഉണ്ടായത്. വലിയ നാശനഷ്ടങ്ങളില്ലെങ്കിലും ഭൂകമ്പങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണെന്നും ഇത് എന്ന് അവസാനിക്കുമെന്ന് പറയാനാകില്ലെന്നും ജപ്പാൻ കാലാവസ്ഥാ ഏജൻസി വ്യക്തമാക്കി.

ജൂൺ 21 മുതൽ ടോകര ദ്വീപ് ശൃംഖലയ്ക്ക് ചുറ്റുമുള്ള കടലുകളിൽ ഭൂകമ്പസാധ്യതകൾ സജീവമാണെന്ന് ഭൂകമ്പ, സുനാമി നിരീക്ഷണ വിഭാഗം ഡയറക്ടർ അയതക എബിറ്റ അടിയന്തര വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ജാപ്പനീസ് ബാബ വാന്‍കയെന്നാണ് റിയോ തത്സുകിയെ ജനങ്ങള്‍ വിളിക്കുന്നത്. ഇല്ലസ്ട്രേറ്ററായ റയോ, 1999 ല്‍ പ്രസിദ്ധീകരിച്ച ദ് ഫ്യൂച്ചര്‍ ഐ സോ എന്ന പുസ്തകമാണ് ജപ്പാന്‍കാരുടെ ആശങ്ക വർധിപ്പിക്കാൻ കാരണമാകുന്നത്.

തന്‍റെ വരയിലൂടെയാണ് 2011 ലെ ഭൂകമ്പം തത്സുകി 1999ല്‍ തന്നെ പ്രവചിച്ച് വച്ചത്. കൂടാതെ 2011 മാര്‍ച്ചില്‍ മഹാദുരന്തമുണ്ടാകുമെന്നായിരുന്നു റിയോ കുറിച്ചത്. 2021 ല്‍ കുറേക്കൂടി ഭീതിദമായ വിവരങ്ങളാണ് അവർ വെളിപ്പെടുത്തിയത്

പ്രവചനങ്ങളിൽ കാര്യമില്ലെന്ന് ജപ്പാൻ അധികൃതർ

അതേസമയം റിയോ തത്സുകിയുടെ പ്രവചനങ്ങളിൽ കാര്യമില്ലെന്നും ശാസ്ത്രീയ അടിത്തറയില്ലെന്നും ജപ്പാൻ അധികൃതർ പറയുന്നു.

നാളെ സൂനാമിദുരന്തം സംഭവിക്കുമെന്ന തത്സുകിയുടെ പ്രവചനം പുറത്തുവന്നതോടെ ജപ്പാനിലെ ടൂറിസം വ്യവസായത്തിന് കനത്ത തിരിച്ചടിയാണ് സംഭവിക്കുന്നത്.

ജപ്പാനിലേക്കുള്ള വിമാന ബുക്കിങ്ങുകളിൽ ഒറ്റയടിക്ക് 83% കുറവുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. സുനാമി ഉണ്ടാകുമെന്ന ഭയത്താൽ പലരും യാത്രകൾ ഒഴിവാക്കിയ അവസ്ഥയാണ്.

കടലിൽ നിന്നും പടുകൂറ്റൻ സുനാമി തിര പോലെ..150 കിലോ മീറ്റർ നീളത്തിൽ റോൾ മേഘം; വീഡിയോ കാണാം

ശക്തമായ ഭൂകമ്പ മേഖലയിലാണ് ജപ്പാൻ സ്ഥിതി ചെയ്യുന്നത്. ജപ്പാന്റെ തെക്കൻ മേഖലയിലെ ചെറിയ ദ്വീപിൽ വ്യാഴാഴ്ചയുണ്ടായ ഭൂകമ്പത്തെത്തുടർന്ന് ഇവിടത്തെ ആളുകളോട് ഒഴിഞ്ഞുപോകാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു.

ഈ പ്രദേശത്ത് അടുത്തിടെ നിരവധി ചെറു ഭൂചലനങ്ങൾ ഉണ്ടായിട്ടുണ്ട്. കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

എന്നിരുന്നാലും നിലവിൽ റിയോ തത്സുകിയുടെ ഏറ്റവും പുതിയ പ്രവചനം ജപ്പാൻ ജനതയെ മാത്രമല്ല ലോകത്തെ ഒന്നാകെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്.

Summary: The world is closely watching Japanese manga artist and prophet Rio Tatsuki, following her predictions. Concerns rise over her prophecy about an impending tsunami disaster in Japan. Will her predictions come true?

spot_imgspot_img
spot_imgspot_img

Latest news

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

Other news

തേർഡ് കൺട്രി വിസ ഓപ്ഷൻ പൂര്‍ണമായി നിർത്തലാക്കി അമേരിക്ക; ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി

തേർഡ് കൺട്രി വിസ ഓപ്ഷൻ പൂര്‍ണമായി നിർത്തലാക്കി അമേരിക്ക; ഇന്ത്യക്കാർ ഉൾപ്പെടെയുള്ള...

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും പത്തനംതിട്ട: ലൈംഗികാരോപണങ്ങൾക്കിടയിൽ വിവാദങ്ങളിലായിരുന്ന റാപ്പർ വേടൻ, താൻ...

കാജൽ അഗർവാൾ വാഹനാപകടത്തിൽ മരണപ്പെട്ടു; പ്രതികരിച്ച് താരം

കാജൽ അഗർവാൾ വാഹനാപകടത്തിൽ മരണപ്പെട്ടു; പ്രതികരിച്ച് താരം ചെന്നൈ: പ്രമുഖ ദക്ഷിണേന്ത്യൻ സിനിമാ...

എംഡിഎംഎയുമായി ജനറൽ ആശുപത്രിയിലെ ഡോക്ടര്‍ പിടിയില്‍

കൊച്ചി: എംഡിഎംഎയുമായി ഡോക്ടര്‍ പിടിയില്‍. നോര്‍ത്ത് പറവൂര്‍ സ്വദേശി അംജാദ് ഹസ്സനാണ്...

കളിക്കുന്നതിനിടെ വെടിയൊച്ച കേട്ടു; ഓടിയെത്തിയ അയൽവാസികൾ കണ്ടത്…അഞ്ചുവയസുകാരന് ദാരുണാന്ത്യം; അറിയാതെ മാതാപിതാക്കൾ

കളിക്കുന്നതിനിടെ വെടിയൊച്ച കേട്ടു; ഓടിയെത്തിയ അയൽവാസികൾ കണ്ടത്…അഞ്ചുവയസുകാരന് ദാരുണാന്ത്യം; അറിയാതെ മാതാപിതാക്കൾ വീട്ടിൽ...

ബാങ്കിൽ മോഷണശ്രമം; പ്രതി പിടിയിൽ

ബാങ്കിൽ മോഷണശ്രമം; പ്രതി പിടിയിൽ കൊല്ലം: നിലമേലിലെ സ്വകാര്യ ബാങ്കിൽ നടന്ന മോഷണശ്രമത്തിൽ...

Related Articles

Popular Categories

spot_imgspot_img