അയര്‍ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ നാലാമത്തെ ജൂണായിരുന്നു ഈ കഴിഞ്ഞ മാസം എന്ന് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. ഉയർന്ന മര്‍ദ്ദത്തിന്റെ ഫലമായി ഉഷ്ണതരംഗം ഉണ്ടായതാണ് ഇതിന് കാരണമായത്.
കഴിഞ്ഞ മാസം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 29.6 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ജൂണ്‍ 20-ന് Co Roscomon-ലെ Mount Dillion-ല്‍ ആയിരുന്നു ഇത്.
അയര്‍ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ജൂണ്‍ 2023-ലേതായിരുന്നു. 2018, 2010, 2006 വര്‍ഷങ്ങളിലെ ജൂണ്‍ മാസങ്ങളും സാധാരണയിലും ചൂടേറിയതായിരുന്നു.
ഈ വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയും ഇതു തന്നെയാണ്. അതേസമയം ജൂണിലെ ശരാശരി താപനില 15.10 ഡിഗ്രി ആണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ജൂണ്‍ മാസത്തിലെ അവസാന പത്ത് ദിവസങ്ങള്‍ യൂറോപ്പിലെങ്ങും പൊതുവെ ചൂടേറിയതയിരുന്നു. എന്നാല്‍ രാത്രിയില്‍ പതിവിലുമധികം ഉഷ്ണം വര്‍ദ്ധിച്ചു എന്നതല്ലാതെ അയര്‍ലണ്ടിനെ ഈ ഉഷ്ണതരംഗം അത്ര കാര്യമായി ബാധിച്ചില്ല.