തൃശ്ശൂര്‍: സംസ്ഥാനത്ത് വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി. കാലില്‍ മരക്കൊമ്പ് കൊണ്ട് പരുക്കേറ്റ് ചികിത്സ തേടിയ ആളുടെ കാലില്‍ നിന്ന് അഞ്ച് മാസത്തിന് ശേഷം മരകഷ്ണം കണ്ടെത്തി.
തൃശ്ശൂര്‍ ചേലക്കര താലൂക്ക് ആശുപത്രിയിലാണ് സംഭവം. പങ്ങാരപ്പള്ളി സ്വദേശി ചന്ദ്രനാണു ദുരനുഭവം നേരിട്ടത്.
അഞ്ച് മാസക്കാലത്തോളെ തന്റെ കാലില്‍ വേദനയും നീരും വന്നെന്നും തുന്നിക്കെട്ടിയ ഭാഗം മുഴച്ചുവന്നെന്നും രോഗി പറയുന്നു.
കഴിഞ്ഞ ജനുവരിയിലാണ് ചന്ദ്രൻ ചേലക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. കാലില്‍ മരക്കമ്പ് തറച്ചുകയറിയെന്ന് ചന്ദ്രന്‍ അറിയിച്ചിരുന്നതാണ്. എന്നാൽ മരക്കമ്പ് തറച്ച് മുറിവുണ്ടായെന്ന് മാത്രം പറഞ്ഞ് ആശുപത്രി അധികൃതര്‍ തുന്നിക്കെട്ടി വിടുകയായിരുന്നു.
പിന്നാലെ കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചന്ദ്രന്‍ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെത്തി. അപ്പോഴേക്കും മുറിവേറ്റ ഭാഗം നന്നായി മുഴച്ചുവന്നിരുന്നു.
ഇവിടെ നിന്ന് ഉടന്‍ തന്നെ സര്‍ജറി വേണമെന്ന് വടക്കാഞ്ചേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
തുടര്‍ന്ന് ഡോക്ടേഴ്‌സ് ചന്ദ്രന്റെ കാലിന്റെ മുഴ കീറിയപ്പോഴാണ് അതില്‍ നിന്ന് രണ്ടിഞ്ചോളം വലിപ്പമുള്ള മരക്കഷ്ണം കണ്ടെത്തിയത്. കൂലിപ്പണിക്കാരനായ ചന്ദ്രന് കാലുവേദന മൂലം കഴിഞ്ഞ അഞ്ചുമാസക്കാലത്ത് പണിക്ക് പോലും പോകാന്‍ കഴിഞ്ഞിരുന്നില്ല.
Summary: Another serious case of medical negligence reported in Kerala. A wooden splinter was found in a man’s leg after five months.