കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട നടത്തി യു.കെ. അതിർത്തി സേന ഉദ്യോഗസ്ഥർ. പിടിച്ചെടുത്തത് ഏകദേശം 100 മില്യൺ പൗണ്ട് വിലവരുന്ന കൊക്കെയ്ൻ ആണ്.
ഈ മാസം ആദ്യം പനാമയിൽ നിന്ന് ലണ്ടൻ ഗേറ്റ്വേ തുറമുഖത്ത് എത്തിയ കണ്ടെയ്നർ കപ്പലിൽ നിന്നാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊക്കെയ്ൻ പിടികൂടിയത്.
എസെക്‌സിലെ സ്റ്റാൻഫോർഡ് ഹോപ്പിലെ തുറമുഖത്തെ ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്ന് വലിയ പ്രയത്‌നം നടത്തിയാണ് കൊക്കെയ്ൻ കണ്ടെത്തിയത്. 2.4 ടൺ ഭാരം വരുന്ന ചരക്ക് കണ്ടെത്തുന്നതിന് 37 വലിയ കണ്ടെയ്നറുകൾ നീക്കേണ്ടിവന്നു.
ഏകദേശം 100 മില്യൺ പൗണ്ട് വിലമതിക്കുന്ന ഇത്, രേഖകൾ രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷമുള്ള ആറാമത്തെ വലിയ കൊക്കെയ്ൻ പിടിച്ചെടുക്കലാണെന്ന് ഹോം ഓഫീസ് അറിയിച്ചു
.’ഇന്റലിജൻസ് നേതൃത്വത്തിലുള്ള ഒരു ഓപ്പറേഷനു’ ശേഷമാണ് സ്‌പെഷ്യലിസ്റ്റ് സമുദ്ര ഉദ്യോഗസ്ഥർ മയക്കുമരുന്ന് പിടികൂടിയത്.
നമ്മുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ക്രിമിനൽ സംഘങ്ങളെക്കാൾ സമർപ്പിതരായ അതിർത്തി സേനയിലെ സമുദ്ര ഉദ്യോഗസ്ഥർ ഒരു പടി മുന്നിൽ എങ്ങനെ തുടരുന്നു എന്നതിന്റെ ഒരു ഉദാഹരണം മാത്രമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പ്രതികരിച്ചു.
ബ്രിട്ടീഷ് തീരങ്ങളിലേക്ക് മയക്കുമരുന്ന് കടക്കുന്നത് തടയാൻ ലാറ്റിനമേരിക്കയിലുടനീളം പരിശീലന പരിപാടികൾ നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Summary:
UK Border Force officers have carried out the largest drug bust of the past decade, seizing cocaine worth approximately £100 million.