പെരുമ്പാവൂരിൽ മൂന്നുപേർക്ക് സസ്പെൻഷൻ

ഡിവൈഎസ്പി സ്റ്റേഷനിലെത്തിയപ്പോൾ കാണുന്നത് കൂർക്കം വലിച്ചുറങ്ങുന്ന പോലീസുകാരെ

പെരുമ്പാവൂർ: രാത്രി ഡ്യൂട്ടിയിൽ ഉറങ്ങിയ പെരുമ്പാവൂർ സ്റ്റേഷനിലെ മൂന്നു പോലിസുകാർക്ക് സസ്‌പെൻഷൻ. എസ്സിപിഒ ബേസിൽ, സിപിഒമാരായ ഷെഫീക്ക്, ഷഹന എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്.

കഴിഞ്ഞ മേയ് 29നാണ് ആരോപണത്തിനിടയാക്കിയ സംഭവം. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പരിശോധനയ്ക്ക് സ്റ്റേഷനിലെത്തിയപ്പോൾ ചുമതലയുള്ള മൂന്ന് ഉദ്യോഗസ്ഥരും ഉറക്കത്തിലായിരുന്നുവെന്നാണ് കണ്ടെത്തൽ.

ഈ സമയം കഞ്ചാവ് കേസിൽ പ്രതിയായ വനിതയുൾപ്പെടെ രണ്ടുപേരും മറ്റൊരു മോഷണക്കേസ് പ്രതിയും സ്റ്റേഷനിലുണ്ടായിരുന്നു. രണ്ടാഴ്ചമുൻപ് സ്റ്റേഷനിൽനിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവമുണ്ടായി.

ഇയാളെ പിന്നീട് പിടികൂടിയെങ്കിലും സംഭവത്തിൽ ചുമതലയിലുണ്ടായിരുന്നവർക്കെതിരേ നടപടിയുണ്ടാകുമെന്നാണ് സൂചന.

ചാടിപ്പോയ പ്രതിയെ പിടികൂടിയത് രണ്ടു ദിവസത്തിനു ശേഷം

പെരുമ്പാവൂർ സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടിയ സ്ഥിരം മോഷ്ടാവായ അസം സ്വദേശി റെയ്ജുൽ ഇസ്ലാമിനെ (27) പൊലീസ് 2 ദിവസത്തിനുശേഷം പിടികൂടി.

വെള്ളിയാഴ്ച വൈകിട്ട് പെരുമ്പാവൂർ പൊലിസ് സ്റ്റേഷനിലാണു സംഭവം.
അല്ലപ്രയിലെ കടയിൽ നിന്നു ഗ്യാസ് സിലിണ്ടർ മോഷ്ടിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഫിംഗർ പ്രിന്റ് എടുക്കാൻ തയാറെടുക്കുന്നതിനിടെ പൊലീസുകാരന്റെ കണ്ണു രക്ഷപെടുകയായിരുന്നു.

പട്ടിമറ്റത്ത് നിന്നാണ് പിടികൂടിയത്. അതിഥിത്തൊഴിലാളികൾക്കൊപ്പം ലേബർ ക്യാംപിലേക്കു പോകുമ്പോൾ പൊലീസ് ഓടിച്ചിട്ടു പിടികൂടുകയായിരുന്നു.

മൊബൈൽ മോഷണം അടക്കം ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയാണ് ഇയാളെന്നും പൊലീസ് അറിയിച്ചു. റിമാൻഡ് ചെയ്തു.

അടുത്ത പോലീസ് മേധാവി ആര്; മൂന്നു പേരുടെ പട്ടിക തയ്യാർ; സാധ്യത കൂടുതൽ…

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പോലീസ് മേധാവി സ്ഥാനത്തേക്കുള്ള മൂന്ന് പേരുടെ പട്ടിക തയ്യാറായി.

ഇന്ന് ചേർന്ന യുപിഎസ്‌സി യോഗത്തിലാണ് ഇത് സംബന്ധിച്ച ചുരുക്കപ്പട്ടിക തയ്യാറാക്കിയയത്.

കേരള സർക്കാർ നിർദ്ദേശിച്ചവരിൽ നിന്ന് ആദ്യ മൂന്ന് പേരുകാരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി.

നിതിൻ അഗർവാൾ, റവാട ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരാണ് യുപിഎസ് സി തയ്യാറാക്കിയ ചുരുക്കപ്പട്ടികയിലുള്ളത്.

എന്നാൽ പട്ടികയിൽ നിന്ന് എം ആർ അജിത്കുമാറിനെ ഒഴിവാക്കി. മനോജ് എബ്രഹാമും ചുരുക്കപ്പട്ടികയിൽ ഇടം നേടിയിട്ടില്ല.

നാല് ഡിജിപി മാരെയാണ് പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിച്ചത്. ഇതിൽ ആദ്യ മൂന്നു പേരുകാർക്കും എതിരെ യാതൊരു പരാതികളും നിലവിലില്ല എന്നത് ഗുണകരമായി.

എന്നാൽ പട്ടികയിൽ നാലാമനായിരുന്ന മലയാളി മനോജ് എബ്രഹാമിൻ്റെ പേര് യുപിഎസ്‌സി പരിഗണിച്ചില്ല. ആദ്യ മൂന്ന് പേരുകാരെ പരിഗണിച്ചതോടെയാണ് മനോജ് എബ്രഹാമിനെ ഒഴിവാക്കിയത്.

ഈ മാസം 30നാണ് ഷെയ്ക്ക് ദർവേസ് സാഹിബ് പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്. അന്ന് തന്നെ പുതിയ പോലീസ് മേധാവിയും സ്ഥാനമേൽക്കേണ്ടതുണ്ട്.

നിലവിൽ സംസ്ഥാന റോഡ് സേഫ്റ്റി കമ്മീഷണറായി പ്രവർത്തിക്കുന്ന നിതിൻ അഗർവാൾ, ബിഎസ്എഫ് മേധാവിയായിരിക്കെ,

പാക് നുഴഞ്ഞുകയറ്റം തടയാൻ സാധിച്ചില്ലെന്ന കാരണത്താൽ കേന്ദ്രത്തിൻ്റെ അപ്രതീക്ക് പാത്രമായി സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയതാണ്.

കേന്ദ്ര ഡപ്യൂട്ടേഷനിൽ ഐപി സ്പെഷ്യൽ ഡയറക്ടറായി പ്രവർത്തിക്കുകയാണ് റാവ‍ഡ ചന്ദ്രശേഖർ.

അടുത്ത പോലീസ് മേധാവി ആകാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്നതും റാവഡ ചന്ദ്രശേഖറിനാണ്.

ഫയർഫോഴ്സ് മേധാവിയായ യോഗേഷ് ഗുപ്ത, വിജിലൻസ് ഡയറക്ടറായിരിക്കെ സംസ്ഥാന സർക്കാരുമായി തെറ്റി ഈ സ്ഥാനത്ത് നിന്ന് നീക്കപ്പെട്ടയാളുമാണ്.

പുതിയ പോലീസ് മേധാവിക്കായുള്ള പട്ടികയിൽ സംസ്ഥാനത്തെ 2 എഡിജിപിമാരെ കൂടി സംസ്ഥാന സർക്കാർ നിർദേശിച്ചിരുന്നു.

എസ്‌പിജി അഡീഷണൽ ഡയറക്ടർ സുരേഷ് രാജ് പുരോഹിത്, പോലീസ് ബറ്റാലിയൻ മേധാവി എം.ആർ.അജിത് കുമാർ എന്നിവരാണ് എഡിജിപി റാങ്കിൽ നിന്നും സർക്കാർ നിർദ്ദേശിച്ചത്.

എം.ആർ.അജിത് കുമാറിനെ പട്ടികയിൽ ഉൾപ്പെടുത്താനായി കേന്ദ്ര സർക്കാരിൽ സംസ്ഥാനം ഏറെ സമ്മർദ്ദം ചെലുത്തിയിരുന്നു.

യുപിഎസ്‌സി യോഗം ഇവരെ പരിഗണിച്ചില്ല

എന്നാൽ യുപിഎസ്‌സി യോഗം ഇവരെ പരിഗണിച്ചില്ല. കേന്ദ്ര സർക്കാർ പ്രതിനിധികളും സംസ്ഥാനത്ത് നിന്നും ചീഫ് സെക്രട്ടറിയും നിലവിലെ സംസ്ഥാന പോലിസ് മേധാവി ഷെയ്ക്ക് ദർവേസ് സാഹിബുമാണ് ഇന്ന് ചേർന്ന യുപിഎസ്‌സി യോഗത്തിൽ പങ്കെടുത്തത്.

3 പേരുടെ ചുരുക്കപ്പട്ടിക മുഖ്യമന്ത്രിക്കു കൈമാറാൻ ചീഫ് സെക്രട്ടറിയുടെ പക്കൽ കൊടുക്കുകയാണ് പതിവ്. സാധാരണ പട്ടിക മന്ത്രിസഭ ചർച്ച ചെയ്ത ശേഷമാണ് പുതിയ പോലീസ് മേധാവിയെ പ്രഖ്യാപിക്കുക.

ENGLISH SUMMARY:

Three police officers from the Perumbavoor station have been suspended for sleeping during night duty. Those suspended under investigation are SCPO Basil and CPOs Shafeek and Shahana.

spot_imgspot_img
spot_imgspot_img

Latest news

ഭീകരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ; ദക്ഷിണേന്ത്യയിലെ നിരവധി ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരൻ

ഭീകരൻ അബൂബക്കർ സിദ്ദിഖ് (60) പിടിയിൽ. ആന്ധ്രപ്രദേശിലെ ഒളിസങ്കേതത്തിൽ നിന്നാണ് അബൂബക്കറിനെ...

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

കൊച്ചി: നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മീനു...

ശിവകാശിയിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം; അഞ്ചുപേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. അപകടത്തിൽ അഞ്ച് പേർ...

നടുവേദനയ്ക്ക് കീഹോൾ സര്‍ജറി; യുവാവിന് ദാരുണാന്ത്യം; ആലുവ രാജിഗിരി ആശുപത്രിക്കെതിരെ കേസ്

കൊച്ചി: കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി...

Other news

രാജ്യത്ത് പാചകവാതക വില കുറഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ച് എണ്ണക്കമ്പനികള്‍. 19 കിലോ...

നടുവേദനയ്ക്ക് കീഹോൾ സര്‍ജറി; യുവാവിന് ദാരുണാന്ത്യം; ആലുവ രാജിഗിരി ആശുപത്രിക്കെതിരെ കേസ്

കൊച്ചി: കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി...

കുടിവെള്ള ടാങ്കിലെ ‘നീരാട്ട്’; ജല അതോറിറ്റിക്ക് നഷ്ടം 1.4 ലക്ഷം രൂപ

ആലപ്പുഴ: പള്ളിപ്പുറത്തെ കേരള വാട്ടര്‍ അതോറിറ്റിയുടെ ടാങ്കിൽ കുളിക്കാനിറങ്ങിയ യുവാക്കളെ 14...

പോലീസ് മേധാവിയായി ചുമതലയേറ്റ രവാഡ ചന്ദ്രശേഖർ നേരെ പോയത് കണ്ണൂരിലേക്ക്

തിരുവനന്തപുരം: പോലീസ് മേധാവിയായി ചുമതലയേറ്റതിന് പിന്നാലെ രവാഡ ചന്ദ്രശേഖർ കണ്ണൂരിലേക്ക്. രാവിലെ...

‘കെറ്റാമെലോണ്‍’നെ പൂട്ടി എൻസിബി; തകർത്തത് ഇന്ത്യയിലെ ഏറ്റവും വലിയ ഡാർക്ക്‌നെറ്റ് മയക്കുമരുന്ന് ശൃംഖലയെ

കൊച്ചി: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലയായ...

Related Articles

Popular Categories

spot_imgspot_img