ഉറങ്ങിക്കിടന്ന അമ്മയെ മകന്‍ തീകൊളുത്തി കൊന്നു; അയൽവാസിയായ യുവതിയെയും തീകൊളുത്തി

കാസര്‍കോട്: മകന്‍ അമ്മയെ പെട്രോളൊഴിച്ച് തീകാെളുത്തി കൊലപ്പെടുത്തി. കാസര്‍കോട് മഞ്ചേശ്വരത്ത് ആണ് ക്രൂര കൊലപാതകം നടന്നത്. വോര്‍ക്കാട് നലങ്ങി സ്വദേശി ഫില്‍ഡ (60) ആണ് കൊല്ലപ്പെട്ടത്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഫില്‍ഡയുടെ മകൻ മെല്‍വില്‍ ആണ് ആക്രമണം നടന്നത്. ഇയാൾ അയല്‍വാസി ലൊലിറ്റ (30)യെയും ആക്രമിച്ചു. സംഭവ സമയത്ത് ഫിൽഡയും മെൽവിനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

ഉറങ്ങിക്കിടക്കുകയായിരുന്ന ഫിൽഡയുടെ മേല്‍ മെൽവിൻ പെട്രോളൊഴിക്കുകയും തീകൊളുത്തുകയായിരുന്നു. പ്രാണരക്ഷാർത്ഥം ഫിൽഡ പുറത്തേക്ക് ഓടിയെങ്കിലും മരണത്തിനു കീഴടങ്ങി.

അമ്മയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും സഹായിക്കണമെന്നും പറഞ്ഞാണ് അയല്‍വാസിയും ബന്ധുവുമായ ലൊലിറ്റയെ പ്രതി വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് അവരുടെ ശരീരത്തിലേക്കും പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചു.

ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ആണ് ലൊലിറ്റയെ ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണ ശേഷം പ്രതി ഓടി രക്ഷപ്പെട്ടെന്നാണ് വിവരം.

സ്ഥിര മദ്യപാനിയാണ് മെല്‍വിന്‍. എന്താണ് ക്രൂരകൃത്യം നടത്തുന്നതിലേക്ക് നയിച്ചതെന്ന് എന്ന കാര്യത്തിൽ വ്യക്തതയില്ല.

Summary: In a shocking incident in Manjeshwaram, Kasaragod, a man set his mother on fire after pouring petrol on her, resulting in her tragic death. The victim has been identified as Filda (60), a native of Vorkkad Nalangi.

spot_imgspot_img
spot_imgspot_img

Latest news

ജയിലിലെ വീഴ്ചകൾ

ജയിലിലെ വീഴ്ചകൾ കണ്ണൂർ: കേരളം കണ്ട അതിക്രൂരനായ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത്...

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍ കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട സൗമ്യ...

ഗോവിന്ദച്ചാമി പിടിയില്‍

ഗോവിന്ദച്ചാമി പിടിയില്‍ കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട, സൗമ്യാ വധക്കേസ്...

ഗോവിന്ദചാമി ജയിൽ ചാടി

ഗോവിന്ദചാമി ജയിൽ ചാടി കണ്ണൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി...

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

Other news

കുന്നംകുളത്ത് സ്വകാര്യബസ് മറിഞ്ഞ് അപകടം

കുന്നംകുളത്ത് സ്വകാര്യബസ് മറിഞ്ഞ് അപകടം തൃശൂർ: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ്...

ഭൂമിക്ക് കാവലായി ആകാശത്ത് നിസാർ ഉണ്ടാകും

ഭൂമിക്ക് കാവലായി ആകാശത്ത് നിസാർ ഉണ്ടാകും ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ...

ആരോഗ്യമുള്ള സ്വന്തം കാലുകൾ മുറിച്ചുമാറ്റി ഡോക്ടർ

ആരോഗ്യമുള്ള സ്വന്തം കാലുകൾ മുറിച്ചുമാറ്റി ഡോക്ടർ ലണ്ടൻ: യുകെയിൽ ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാന്‍...

എൻ അരുൺ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി

എൻ അരുൺ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി കോതമംഗലം: സി പി ഐ...

ഭാര്യ മരിച്ചതറിയാതെ 2 ദിവസം വീട്ടിൽ യുവാവ് !

ഭാര്യ മരിച്ചതറിയാതെ 2 ദിവസം വീട്ടിൽ യുവാവ് ബെംഗളൂരു: വീട്ടിലെ കലഹത്തിനിടെ, ഭാര്യയെ...

ഗോവിന്ദച്ചാമിയെ റിമാൻഡ് ചെയ്തു

ഗോവിന്ദച്ചാമിയെ റിമാൻഡ് ചെയ്തു കണ്ണൂർ: കണ്ണൂർ അതീവ സുരക്ഷ സെല്ലിൽ നിന്നും ജയിൽ...

Related Articles

Popular Categories

spot_imgspot_img