നിങ്ങൾ പ്രണയിക്കുന്നവരോ ദമ്പതികളോ ആരുമാകട്ടെ… നിങ്ങൾക്കായി ഇതാ 25 ചുംബന രഹസ്യങ്ങൾ

നിന്റെ ചുണ്ടുകളെ നീ പുച്ഛിക്കാൻ പഠിപ്പിക്കരുത്, അവ ചുംബിക്കാനായി സൃഷ്ടിക്കപ്പെട്ടവയാണ് – ഷേക്സ്പിയർ പറഞ്ഞത് വെറുതെയല്ല.

ആലപ്പുഴ ജിംഖാന സിനിമ പുറത്ത് ഇറങ്ങിയതോടെയാണ് ചുംബനങ്ങളെ പറ്റിയുള്ള ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ തുടങ്ങിയത്.

ചുംബനം മനുഷ്യരെ സംബന്ധിച്ച് സ്നേഹപ്രകടനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. എന്നാൽചുംബനത്തിനും പല രൂപങ്ങളുണ്ട്. ഓരോന്നിനും അതിന്റെതായ പ്രാധാന്യവും വ്യക്തമായ സ്നേഹസന്ദേശവുമുണ്ട്.

എസ്കിമോ ചുംബനം ‘ഇനുവിറ്റ്’ സമൂഹങ്ങൾക്കിടയിൽ പ്രചാരത്തിലുള്ളവയാണ്. രണ്ടുപേർ പരസ്പരം സ്നേഹത്തോടെ മൂക്കുകൾ ഉരസുന്നതാണ് ഇത്.

ചൂടുപിടിക്കുന്ന കാലാവസ്ഥയിൽ താടിയിൽ വിയർപ്പ് നിറഞ്ഞിരിക്കാൻ സാധ്യതയുള്ളതിനാൽ, സാധാരണചുംബനം ഒഴിവാക്കാനാണ് ഇത്തരത്തിലുള്ള രീതി തുടങ്ങിയത്.

ഇന്നിത് കമിതാക്കൾ ഏറ്റെടുത്തിട്ടുണ്ട്. കൂടാതെ ഇത് കുട്ടികളോടുള്ള മാതാപിതാക്കളുടെ സ്‌നേഹപ്രകടനമായും കണക്കാക്കപ്പെടുന്നു.

ഒരുതരത്തിൽ പറഞ്ഞാൽ പ്രണയത്തിന്റെ പ്രപഞ്ച ഭാഷയാണ് ചുംബനം. തീവ്രമായ പ്രണയത്തിന്റെ, ലൈംഗികതയുടെ സന്ദേശം അതിലുണ്ട് എന്നു പറയാം.

വീഞ്ഞിനേക്കാൾ ലഹരി ചുംബനത്തിനുണ്ടെന്ന് പണ്ടാരോ പറഞ്ഞത് വെറുതെയല്ല. ഷേക്സ്പിയർ മുതൽ ബൈറൺവരെ പ്രണയ കവികളൊക്കെ ചുംബനത്തിന്റെ മാന്ത്രികതയെക്കുറിച്ച് പാടിയിട്ടുണ്ട്.

ചുംബനവും ഒരു തരം പ്രത്യേക സ്പർശനമാണ് എന്ന് പറയാം. സ്പർശനങ്ങളിൽ വെച്ച് ഏറ്റവും ‘ഹോട്ട്’. അലൈംഗിക കവിൾ ചുംബനം തൊട്ട് വികാര വിസ്ഫോടനം സൃഷ്ടിക്കുന്ന സെക്സി ചുംബനം വരെ അത് പലവിധമുണ്ട്, അത് നന്നായി ചെയ്താൽ അതിശയിപ്പിക്കുന്ന ഫലം നൽകും ഓരോ ചുംബനവും.

കാരണം ചുണ്ടുകളും നാവും വായയുടെ ആർദ്രമായ ഉൾഭാഗവുമൊക്കെ സംവേദനക്ഷമമായ നാഡികളാൽ സമൃദ്ധമാണെന്ന് പറയാം.

വിരൽതുമ്പിനേക്കാൾ നൂറിരട്ടി സംവേദനക്ഷമമാണ് ചുണ്ടുകൾ എന്ന് ശാസ്ത്രം പറയുന്നുന്നു. അക്കാര്യത്തിൽ അവയ്ക്ക് മുന്നിൽ ജനനേന്ദ്രിയങ്ങൾ പോലും തോറ്റു പോകാറുണ്ട്. അതുകൊണ്ടാണ് അധര സ്പർശനം ഇണകളിൽ വികാര വിസ്ഫോടനം സൃഷ്ടിക്കുന്നത്.

ഇനി ചില പ്രത്യേകതരം ചുംബനങ്ങളെ പരിചയപ്പെടാം

  1. ഫ്രഞ്ച് കിസ്

ചുംബനങ്ങളിലെ സൂപ്പർ സ്റ്റാർ ഫ്രഞ്ച് കിസ് ആണെന്ന് പറയാം. വായ തുറന്നുള്ള ചുംബനമാണിത്. ഇങ്ങനെ ചുംബിക്കുമ്പോൾ ഇണകളുടെ നാവുകൾ തമ്മിൽ സ്പർശിക്കും.

അതുകൊണ്ട് നാവ് ചുംബനം എന്നും ഇതിനെ വിളിക്കാറുണ്ട്. ആത്മ ചുംബനം എന്നതാണ് ഇതിൻ്റെ മറ്റൊരു പേര്.

ചെയ്യാൻ എളുപ്പമെന്ന് തോന്നുമെങ്കിലും വൈദഗ്ധ്യം നേടാൻ കുറെ സമയമെടുക്കും. ഇണയുടെ വായിലേക്ക് നാവ് നുഴഞ്ഞ് കയറുന്നത് മൂലം ഫ്രഞ്ച് കിസ് സംഭോഗ സമാനമായാണ് കണക്കാക്കുന്നത്.

രതിമൂർച്ഛയ്ക്ക് ജനനേന്ദ്രിയ ഉത്തേജനം ആവശ്യമില്ലാത്ത സ്ത്രീകൾക്ക് ഫ്രഞ്ച് കിസിലൂടെ അത് ലഭിക്കുന്നതായി കിൻസിയുടെ പഠനങ്ങളിൽ വ്യക്തമാക്കുന്നു.

സാധാരണ അധരചുംബനത്തിന് ശേഷമാണ് ഫ്രഞ്ച് കിസിലേക്ക് ഇണകൾ കടക്കേണ്ടത്.

ആദ്യം ചുംബനത്തിനിടയിൽ മെല്ലെ വായതുറന്ന് നാവുകൊണ്ട് മൃദുവായി സ്പർശിച്ച് ഇണയുടെ വായ തുറക്കണം.

പിന്നെ മെല്ലെ നാവ് ഇണയുടെ വായയിൽ കടത്തി നാവിൽ സ്പർശിക്കണം. ഇണയുടെ പ്രതികരണം മനസ്സിലാക്കി പരസ്പരം നാവ് നുണയാം.

ഉമിനീർ രുചിക്കാം. ചുംബിക്കുമ്പോൾ നാവ് അയച്ച് പിടിക്കാനും ചുണ്ടുകൾ മുറുക്കിപ്പിടിക്കാനും ശ്രദ്ധിക്കണം.

ഈ നനഞ്ഞ ചുംബനത്തിനിടയിൽ പക്ഷേ, ശ്വസിക്കാൻ മറന്നു പോകരുത്.

  1. ഏക അധര ചുംബനം

ഇതൊരു പ്രണയചുംബനമാണ്. ഇണയുടെ ഒരു ചുണ്ട് മാത്രം ചുണ്ടാൽ തഴുകി, നുകരുകയാണ് ചെയ്യേണ്ടത്. നന്നായി ചെയ്താൽ ഇണയുടെ ഉടലിൽ വികാരത്തിന്റെ തിരയിളക്കം സൃഷ്ടിക്കാനാവുമെന്ന് പഠനങ്ങൾ വ്യക്തമാക്കും:

  1. ചിത്രശലഭ ചുംബനം

മറ്റ് ചുംബനങ്ങൾക്കിടയിൽ ഒരു രസത്തിന് ചെയ്യാവുന്ന ഒന്നാണിത്. ചിത്രശലഭ ചുംബനത്തിനായി ഇണ ചേർന്ന് നിൽക്കണം. ഇരുവരുടെയും കൺപിലീകൾ തമ്മിൽ സ്പർശിക്കണം. ഇമ ചിമ്മുമ്പോൾ അവ പൂമ്പാറ്റച്ചിറകുകൾ പോലെ ചലിക്കും. കൺപീലികൾ കവിളോട് ചേർത്തും ഇത് ചെയ്യാവുന്നതാണെന്ന് വിദഗ്ദർ പറയുന്നു.

  1. ചെവിയിലൊരു ചുംബനം

അധര ചുംബനത്തിൽ നിന്ന് വ്യത്യസ്തമായി ഇണയുടെ മൃദുലമായ കീഴ്ച്ചെവി ചുണ്ടുകൾക്കിടയിലാക്കി താഴേക്ക് വലിക്കുകയാണ് ചെയ്യേണ്ടത്.

  1. എസ്കിേമാ കിസ്

കണ്ണുകളടച്ച് ഇണകൾ പരസ്പരം മൂക്കുകൾ തമ്മിൽ മുന്നോട്ടും പിന്നോട്ടും ഉരസുകയാണ് ചെയ്യുന്നത്. എസ്കിമോകൾക്കിടിയിലെ ഒരു രീതിയായതുകൊണ്ടാണ് ആ പേര് വന്നത്.

  1. കവിൾ ചുംബനം

വായടച്ച് പിടിച്ച് ഇണയുടെ കവിളിൽ ഉമ്മ വെക്കുന്നതാണ് ഇത്. സൗഹൃദ സന്ദേശം നൽകാനാണ് ഇത് സാധാരണയായി ഉപയോഗിക്കുന്നത്. പങ്കാളിക്ക് ആദ്യരാത്രിയിലെ ആദ്യചുംബനമായി ഇത് നൽകാവുന്നതാണ്.

  1. മാലാഖ ചുംബനം

മധുരമൂറുന്ന ഒരു ചുംബന രീതിയാണിത്. ഇണയുടെ കൺപോളകളിലോ കണ്ണുകളുടെ വശങ്ങളിലോ മൃദുവായി ചുംബിക്കുകയാണ് ഇതിനായി ചെയ്യേണ്ടത്.

  1. സമ്പൂർണ ചുംബനം

പ്രണയത്തിന്റെ ഒരു നിമിഷത്തിൽ ആവേശത്തോടെ എല്ലാം മറന്ന് നൽകുന്ന ചുംബനമാണത്. അപ്പോൾ പ്രണയത്തിന്റ പ്രഖ്യാപനം ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തായി ഒതുക്കി നിർത്താൻ ഇണകൾ ആഗ്രഹിക്കാറില്ല.

  1. നെക്ക് കിസ്

വളരെ വൈകാരികത ഉണർത്തുന്ന ചുംബനമാണിത്. പിന്നിലൂടെ വന്ന് ഇണയെ മൃദുവായി ആലിംഗനം ചെയ്തതിനു ശേഷം പിൻ കഴുത്തിൽ ചുംബിക്കുന്ന രീതിയാണിത്. പിന്നീട് അത് കഴുത്തിന്റെ വശങ്ങളിലേക്ക് പുരോഗമിക്കും.

  1. കൂൾ ചുംബനം

വായിൽ ചെറിയ ഐസ് ക്യൂബ് വെച്ച ശേഷം ഇണയുടെ ചുണ്ടിൽ ചുംബനം നൽകുന്ന രീതിയാണ് ഇത്. നാവുപയോഗിച്ച് ഐസ് ക്യൂബ് ഇണയ്ക്ക് കൈമാറുകയും ചെയ്യാവുന്നതാണ്.

  1. നെറ്റിയിൽ ചുംബനം

ഇണയുടെ നെറ്റിയിൽ നൽകുന്ന ചുംബനം വാൽസല്യത്തിന്റെയും സൗഹൃദത്തിന്റെയും അടയാളമായി കരുതുന്നി. അധരങ്ങൾകൊണ്ട് ഇണയുടെ നെറ്റി തഴുകുകയും ചെയ്യാം.

  1. പാദ ചുംബനം

പ്രണയാതുര സൂചനയാണ് പാദ ചുംബനം. പാദവും വിരലുകളും ചുംബിക്കുമ്പോൾ ഇണയ്ക്ക് ഇക്കിളിയും രോമാഞ്ചവും ഉണ്ടാകും, ഇതിനൊപ്പം ഇണയുടെ പാദം തലോടു ന്നതും ഇണയിൽ വികാരമുണർത്തും.

  1. ഹാൻഡ് കിസ്

കുനിഞ്ഞ് ഇണയുടെ കരം പിടിച്ച് കൈത്തണ്ടയുടെ പുറത്ത് നൽകുന്ന ഈ ചുംബനം. അതിപുരാതനമായ ഒരു രീതിയാണ്.

  1. വുഡ്പെക്കർ കിസ്

മരം കൊത്തി മരത്തിൽ കൊത്തും പോലെ വേഗത്തിൽ ചെയ്യുന്ന ചുംബനമാണിത്. ‘ഹായ്’ എന്ന് അഭിവാദ്യം ചെയ്യും പോലെ ഹ്രസ്വം, ലളിതം. ജോലിക്കും തിരക്കിനുമിടയിൽ കൈമാറുന്ന ചുംബനമാണിത്.

  1. സ്പൈഡർമാൻ ചുംബനം

2002 ലിറങ്ങിയ സ്പൈഡർമാൻ ചിത്രത്തിലെ ചുംബനമായതിനാലാണ് ഈ പേര് വന്നത്.

ഇണകളിലൊരാളുടെ മുഖത്തിന്റെ മേൽഭാഗം താഴെയായിവരുന്ന രീതിയിലായിരിക്കണം ചുംബന പൊസിഷൻ. അപ്പോൾ നിങ്ങളുടെ മേൽചുണ്ട് ഇണയുടെ താഴെത്തച്ചുണ്ടിനെയും ഇണയുടെ മേൽചുണ്ട് നിങ്ങളുടെ താഴത്തെ ചുണ്ടിനെയും സ്പർശിക്കും.

  1. കണ്ണുകളടച്ച് ചുംബനം

ആഴത്തിലുള്ള പ്രണയത്തിന്റെ സൂചനയാണ് ഇത്തരത്തിലുള്ള ചുംബനം. കണ്ണുകളടച്ച്, പരിസരം മറന്ന്, പരസ്പരം ലയിച്ച് അധരം അധരത്തിലേൽപിക്കുന്ന ചുംബനം.

  1. മുഴുനീള ചുംബനം

മുഖം മുഴുവൻ നൽകുന്ന ചുംബനമാണ് ഇത്. ചുണ്ടിൽ തുടങ്ങി, കവിളിലൂടെ മൂക്കിൽ സ്പർശിച്ച് നെറ്റി വഴി അത് മുഖം മുഴുവൻ പരന്ന് ഒഴുകുന്ന രീരി. ചുംബനങ്ങളിൽ വളരെ റൊമാന്റിക്കാണിവൻ.

  1. കണ്ണ് തുറന്ന ചുംബനം

ഇണകൾ ആത്മനിയന്ത്രണത്തോടെ നൽകുന്ന ചുംബനം. പ്രണയത്തിൽ മതിമറന്ന് പോകാതിരിക്കാനാണ് ഇണകൾ കണ്ണ് തുറന്ന് ഇത്തരത്തിൽ ജാഗ്രതയോടെ നിൽക്കുന്നത്.

  1. വിനയ ചുംബനം

പ്രണയത്തിന്റെ തുടക്കത്തിൽ ഇണയ്ക്ക് നൽകാവുന്ന ഒന്നാണ് അധര ചുംബനം. സൗഹൃദം പ്രണയത്തിന് വഴിമാറുന്നതിന്റെ സൂചനയാണ് ഈ മൃദുചുംബനം.

  1. ആന്റി കിസ്

കവിളിൽ അധരത്തിന്റെ അടയാളം പതിയുന്നത്ര ഗാഢമായി നൽകുന്ന ചുംബനമാണിത്.

  1. ഷോൾഡർ കിസ്

ഇതും ഒരു പ്രണയ ചുംബനമാണ്. പിന്നിലൂടെ വന്ന് ഇണയുടെ അനാവൃതമായ ചുമലുകളിൽ തുടരെ ചുംബിക്കുകയാണ് ചെയ്യുന്നത്.

  1. സിപ് കിസ്

ഇണകൾക്ക് രണ്ടുപേർക്കും ഇഷ്ടമുള്ള പാനീയം വായിൽ നിറച്ച്, അൽപം അധരത്തിൽ പുരട്ടി നൽകുന്ന ചുംബനം ആസ്വാദ്യകരമായ സുഗന്ധവും രുചിയും നൽകാറുണ്.

  1. ടൈഗർ കിസ്

കടുവയെപ്പോലെ പതുങ്ങി വന്ന് ഇണയെ ഞെട്ടിച്ച് നൽകുന്ന ചുംബനമാണ് ഇത്. ഇണയുടെ ഞെട്ടലകലും മുമ്പ് അധരം കൊണ്ട് കഴുത്തിലും ഒരു വെള്ളിടി പായിക്കാവുന്നതാണ്.

  1. സംസാര ചുംബനം

ഇണയുടെ ചുണ്ടോട് ചുണ്ട് ചേർത്ത് പിടിച്ച് വളരെ മധുരമായി എന്തെങ്കിലും മന്ത്രിക്കുന്ന രീതിയാണിത്. ചുണ്ടുകളുടെ ചെറുചലനം വികാരോത്തേജനം വർധിപ്പിക്കുമെന്ന് പറയപ്പെടുന്നു.

  1. ഫിംഗർ കിസ്

ഇണയുടെ വിരലുകളുടെ അഗ്രങ്ങളെ വികാരപരമായി ചുംബിക്കുന്ന രീതിയാണ് ഇത്. വിരലുകളുടെ അഗ്രത്തിന് വളരെയധികം സംവേദനക്ഷമതയുള്ളതിനാൽ ഇണയിൽ അത് ഉത്തേജനമുണ്ടാക്കും.

English Summary :

Whether you’re in love or married, here are 25 kissing secrets just for you.

spot_imgspot_img
spot_imgspot_img

Latest news

രാഷ്ട്രീയ നേതാക്കൾ മുതൽ ജഡ്ജിമാർ വരെ; പോപ്പുലർ ഫ്രണ്ടിൻ്റെ ഹിറ്റ് ലിസ്റ്റിൽ 950 പേർ

കൊച്ചി∙ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) സംസ്ഥാനത്ത്...

12 ​ദിവസം നീണ്ട യുദ്ധത്തിന് വിരാമം; വിജയിച്ചത് ഇറാനോ ഇസ്രയേലോ? അവകാശവാദങ്ങൾ ഇങ്ങനെ

ടെഹ്റാൻ: ഇസ്രയേൽ – ഇറാൻ യുദ്ധത്തിന് അന്ത്യമായി. ഇരു രാജ്യങ്ങളും ആക്രമണം...

നടന്റെ ഓഡിയോ സംഭാഷണം ചങ്ക് തകർത്തു; മകനെ പോലും വെറുതെ വിട്ടില്ല; മോഹൻലാൽ ബ്രേക്ക് എടുത്തതിന് പിന്നിൽ

കൊച്ചി: താര സംഘടനയുമായി അകലം പാലിക്കാന്‍ മോഹന്‍ ലാല്‍ തീരുമാനിച്ചതിന് പിന്നില്‍...

രണ്ടാം പിണറായി സർക്കാർ അത്ര പോരാ; അഞ്ചിൽ നാല് തോൽവി; പിണറായി 3.0 യ്ക്ക് ഇത് വമ്പൻ തിരിച്ചടി

കൊച്ചി: സർക്കാരിന്റെ വിലയിരുത്തലാകും നിലമ്പൂരിലെ ജനവിധിയെന്ന് പറയാൻ മടിയില്ലെന്ന് തിരഞ്ഞെടുപ്പിന്റെ തലേദിവസവും...

Other news

ഓടുന്ന ബസിന്റെ മുൻചക്രം ഊരിത്തെറിച്ചു

ഓടുന്ന ബസിന്റെ മുൻചക്രം ഊരിത്തെറിച്ചു ഇടുക്കിയിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ടയർ ഈരിത്തെറിച്ച്...

മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് വിവാഹിതയായി

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്ജെൻഡറുമായ സീമ വിനീത് വിവാഹിതയായി. നിശാന്താണ് വരൻ....

വി​ദ്യാർഥിനിയുടെ മുറിയിൽ അതിക്രമിച്ചു കയറി സ്വയംഭോ​ഗം; യു.കെയിൽ ഇന്ത്യൻ വിദ്യാർഥിക്ക് തടവുശിക്ഷ

ലണ്ടൻ: സഹപാഠിയായ വി​ദ്യാർത്ഥിനിയുടെ മുറിയിൽ അതിക്രമിച്ചു കയറി സ്വയംഭോ​ഗം ചെയ്ത ഇന്ത്യൻ...

ഇത്തരം വാഹനങ്ങൾക്ക് ഇനി മുതൽ പമ്പില്‍ നിന്ന് ഇന്ധനം ലഭിക്കില്ല; പ്രതിഷേധവുമായി കാറുടമകൾ

ന്യൂഡല്‍ഹി: ഡൽഹിയിൽ പഴഞ്ചൻ വാഹനങ്ങള്‍ മൂലമുണ്ടാകുന്ന മലിനീകരണം കുറയ്ക്കാന്‍ രാജ്യ തലസ്ഥാനത്ത്...

ഹേമ കമ്മിറ്റി റിപ്പോർട്ട്; കേസുകളിലെ അന്വേഷണം അവസാനിപ്പിച്ചു

കൊച്ചി: ഏറെ വിവാദമായ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലെയും...

12 ​ദിവസം നീണ്ട യുദ്ധത്തിന് വിരാമം; വിജയിച്ചത് ഇറാനോ ഇസ്രയേലോ? അവകാശവാദങ്ങൾ ഇങ്ങനെ

ടെഹ്റാൻ: ഇസ്രയേൽ – ഇറാൻ യുദ്ധത്തിന് അന്ത്യമായി. ഇരു രാജ്യങ്ങളും ആക്രമണം...

Related Articles

Popular Categories

spot_imgspot_img