web analytics

മൂന്ന് യുവതികൾക്ക് കാപ്പ ചുമത്തി പൊലീസ്

മൂന്ന് യുവതികൾക്ക് കാപ്പ ചുമത്തി പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ മൂന്ന് യുവതികളെ പൊലീസ് കാപ്പ ചുമത്തി. തൃശൂരിൽ രണ്ട് യുവതികളെയും എറണാകുളത്ത് ഒരാളെയുമാണ് കാപ്പ ചുമത്തിയത്.

തൃപ്രയാർ കരയാമുട്ടം ചിക്കവയലിൽ വീട്ടിൽ സ്വാതി (28), വലപ്പാട് ഇയ്യാനി ഹിമ (25) എന്നിവർക്കെതിരെയാണ് തൃശൂരിൽ കാപ്പ ചുമത്തിയത്.

വലപ്പാട് പൊലീസ് ആണ് ഇരുവർക്കും കാപ്പ ചുമത്തിയിരിക്കുന്നത്. ഇവർ ആറ് മാസം കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസിൽ വന്ന് ഒപ്പുവയ്ക്കണം. കവർച്ചാക്കേസിലും വീടുകയറി ആക്രമണം നടത്തിയ കേസിലും പ്രതികളാണ് ഇവർ.

നാട്ടിക ബീച്ച് സ്വദേശിയായ യുവാവിനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് ആക്രമിച്ച് പണവും വസ്തുക്കളും തട്ടിയെടുത്ത സംഭവത്തിൽ കഴിഞ്ഞ വർഷം അവസാനം ഇവർ പിടിയിലായിരുന്നു.

എറണാകുളത്ത് ഹിൽപ്പാലസ് പൊലീസ് ആണ് നിരവധി കേസുകളിൽ പ്രതിയായ കരിങ്ങാച്ചിറ പാലത്തിങ്കൽ സൂര്യപ്രഭ (21)യെ കാപ്പചുമത്തി നാടുകടത്തിയത്.

ഹിൽപ്പാലസ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായ സൂര്യപ്രഭയെ സിറ്റി പൊലീസ് കമ്മിഷണറുടെ ഉത്തരവ് പ്രകാരമാണ് നാടുകടത്തിയത്.

വീട്ടമ്മയും ഡി​ഗ്രി വിദ്യാർത്ഥിനിയും കുടുങ്ങിയത് ഇങ്ങനെ

കൊച്ചി: 37.5 കിലോ കഞ്ചാവുമായി കോളജ് വിദ്യാർത്ഥിനിയും യുവതിയും പിടിയിലായ സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്.

പശ്ചിമ ബം​ഗാളിലെ മൂർഷിദാബാദ് സ്വദേശിനികളായ സോണിയ സുൽത്താന (21), അനിത ഖാതൂൻ ബിബി (29) എന്നിവരാണ് പിടിയിലായത്.

ഇവർ നേരത്തെയും കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഒരുതവണ കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നതിന് ഒരാൾക്ക് പതിനായിരം രൂപയാണ് പ്രതിഫലം.

കഞ്ചാവ് കേരളത്തിലെത്തിച്ച് കൈമാറുമ്പോൾ തന്നെ പണം ലഭിക്കുമെന്നും യുവതികൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.

ഡി​ഗ്രി വിദ്യാർത്ഥിനിയാണ് സോണിയ. അനിത വിവാഹിതയാണ്. പോക്കറ്റ് മണിക്കായാണ് ഇവർ കഞ്ചാവ് കടത്തുകാരായതെന്നും മൊഴിനൽകിയിരുന്നു.

വിനോദസഞ്ചാരത്തിനെന്ന വ്യാജേനയാണ് ഇരുവരുടെയും യാത്ര. ട്രെയിനിലാണ് കഞ്ചാവുമായി യാത്ര ചെയ്യുന്നതും.

കേരളത്തിൽ കഞ്ചാവെത്തിച്ച് കൈമാറുന്നതോടെ പണം ലഭിക്കും. ഇതുമായി അടുത്ത ട്രെയിനിൽ ബം​ഗാളിലേക്ക് തിരികെ പോകുന്നതുമാണ് യുവതികളുടെ രീതി.

‌രണ്ടു ദിവസം മുമ്പാണ് എറണാകുളം നോ‌ർത്ത് റെയിൽവേ സ്റ്റേഷനിൽ 37.5 കിലോ കഞ്ചാവുമായി യുവതികൾ പിടിയിലായത്.

Read More: ഇറാൻ ആ വാജ്രായുധം പരീക്ഷിച്ചാൽ; പശ്ചിമേഷ്യൻ രാജ്യങ്ങൾ മുൾമുനയിൽ

രണ്ടു പേരെയും ഇന്നലെ എറണാകുളം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് കാക്കനാട്ടെ വനിതാ ജയിലിൽ റിമാൻഡ് ചെയ്തു.

ഇവരുടെ മുർഷിദാബാദിലുള്ള ബന്ധുക്കളുമായി റെയിൽവേ പൊലീസ് ബന്ധപ്പെട്ടിരുന്നു. സോണിയാ സുൽത്താന ബിരുദവിദ്യാർത്ഥിനിയും അനിത വിവാഹിതയുമാണെന്നു സ്ഥിരീകരിച്ചു.

കൃഷ്ണരാജപുരത്ത് നിന്ന് ഇവർ കയറിയ ട്രെയിനിന്റെ മറ്റൊരു കോച്ചിൽ കഞ്ചാവ് കടത്ത് സംഘത്തിൽപ്പെട്ട അന്യസംസ്ഥാനക്കാരൻ ഉണ്ടായിരുന്നതായി യുവതികൾ മൊഴി നൽകി.

അനിതയും സോണിയയും പിടിയിലായതറിഞ്ഞ് ഇയാൾ മുങ്ങിയെന്നാണ് പോലീസിൻ്റെ സംശയം.
തുടരന്വേഷണത്തിന്റെ ഭാഗമായി നോർത്ത് സ്റ്റേഷനിലെ സി.സി ടിവി ക്യാമറകൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

അന്വേഷണം എറണാകുളം റെയിൽവേ ഇൻസ്‌പെക്ടറുടെ താത്കാലിക ചുമതലയുള്ള ഷൊർണ്ണൂർ റെയിൽവേ ഇൻസ്പെക്ടർക്ക് കൈമാറിയിട്ടുണ്ട്.

ആർപിഎഫ് ക്രൈം സ്‌ക്വാഡ്, ഡാൻസാഫ് സംഘങ്ങൾ റയിൽവെസ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയ്ക്കിടെയാണ് ഇത്തരത്തിൽ യുവതികൾ കുടുങ്ങിയത്.

ബംഗളൂരുവിൽ നിന്നാണ് യുവതികൾ ട്രെയിൻ കയറിയതെന്നാണ് വിവരം. പാലക്കാട് പരിശോധന കർശനമാക്കിയതോടെ റൂട്ട് മാറ്റി.

Read More: തിരുവനന്തപുരത്ത് ഇറങ്ങിയ ബ്രിട്ടീഷ് യുദ്ധ വിമാനം മടങ്ങിപ്പോയില്ല,​ പ്രധാന കടമ്പ കടന്നാൽ ഇന്ന് പടക്കപ്പലിലേക്ക് പറക്കും

എന്നാൽ, എറണാകുളത്ത് എത്തിയതോടെ യുവതികൾ കുടുങ്ങുകയായിരുന്നു. എറണാകുളത്ത് ഇറങ്ങിയയുടൻ സംശയം തോന്നിയ യുവതികൾ ബാഗമായി സ്ഥലം വിടാൻ ശ്രമിച്ചതോടെയാണ് പൊലീസ് തടഞ്ഞുനിർത്തി പരിശോധിച്ചത്.

ഓർഡർ അനുസരിച്ചാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ച് നൽകിയിരുന്നതെന്നും യുവതികൾ വെളിപ്പെടുത്തിയിട്ടുണ്ട്.

വധശ്രമകേസ്സ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു


തുറവൂർ പുല്ലാനി കരയിൽ ചാലാക്ക വീട്ടിൽ വിഷ്ണു ( പുല്ലാനി വിഷ്ണു 34) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.

റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്.

അങ്കമാലി, കാലടി, നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, ദേഹോപദ്രവം, കവർച്ച, അതിക്രമിച്ച് കടക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയായിരുന്നു.

2025 ഏപ്രിലിൽ തുറവൂർ യോർദ്ദനാപുരത്ത് വീട്ടിൽ അതിക്രമിച്ച് കയറി വധശ്രമം നടത്തിയതിന് അങ്കമാലി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്.

അങ്കമാലി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ. രമേഷിൻ്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ കെ.എ പോളച്ചൻ,

‘സീനിയർ സിവിൽ പോലീസ് ഓഫീസർ പി.ജെ ബിന്ദു , സിവിൽ പോലീസ് ഓഫീസർമാരായ വിഷ്ണു സുരേന്ദ്രൻ, സി.ആർ രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.

ENGLISH SUMMARY:

The Kerala Police have invoked the Kerala Anti-Social Activities (Prevention) Act (KAAPA) against three young women involved in multiple criminal cases across two districts. Two of the women are from Thrissur, while the third is from Ernakulam.

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

കോതമംഗലവും കുട്ടനാടും യു ഡി എഫിന് തീരാ തലവേദന; രണ്ട് സീറ്റുകൾക്ക് പിന്നാലെ 3 പാർട്ടികൾ

കോതമംഗലവും കുട്ടനാടും യു ഡി എഫിന് തീരാ തലവേദന; രണ്ട് സീറ്റുകൾക്ക്...

പ്രായം കൂടിയിട്ടും വിവാഹാലോചന നടത്താത്തതിൽ അതൃപ്തി; ഉറങ്ങിക്കിടന്ന അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മകൻ

ഉറങ്ങിക്കിടന്ന അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മകൻ ബെംഗളൂരു: കർണാടകത്തിലെ ചിത്രദുർഗ ജില്ലയിൽ...

ജീവിതാനുഭവങ്ങൾ തുറന്ന് പറഞ്ഞ് രഞ്ജു രഞ്ജിമാർ

ജീവിതാനുഭവങ്ങൾ തുറന്ന് പറഞ്ഞ് രഞ്ജു രഞ്ജിമാർ ചലച്ചിത്ര ഫാഷൻ രംഗത്തെ പ്രമുഖ സെലിബ്രിറ്റി...

ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി; കേരള പോലീസിനെതിരെ അന്വേഷണം

ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി; കേരള പോലീസിനെതിരെ അന്വേഷണം ശബരിമല: മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി...

Related Articles

Popular Categories

spot_imgspot_img