ന്യൂഡൽഹി: ശശി തരൂര്‍ എംപിയ്ക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. പാര്‍ട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവന പാടില്ലെന്നാണ് തരൂരിന് നല്‍കിയിരിക്കുന്ന അന്ത്യശാസനം.
ഓപ്പറേഷന്‍ സിന്ദൂറിനെ പറ്റി വിശദീകരിക്കാന്‍ വിദേശത്ത് പോയി തിരിച്ചെത്തിയിട്ടും തരൂരിനെ കാണാന്‍ ഇതുവരെ ഹൈക്കമാന്‍ഡ് തയ്യാറായിട്ടില്ല.
എന്നാൽവിദേശ രാജ്യങ്ങളുമായി ആശയവിനിമയത്തിന് രൂപീകരിക്കുന്ന സമിതിയില്‍ ശശി തരൂരിന് മുഖ്യ പങ്കാളിത്തം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് വിവരം.
അതേസമയം ശശി തരൂരിനെ കോണ്‍ഗ്രസില്‍ ഒരു വിഭാഗം പിന്തുണയ്ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഓപ്പറേഷന്‍ സിന്ദൂര്‍ നടപടികള്‍ വിശദീകരിക്കാനായാണ് ശശി തരൂര്‍ എംപിയുടെ നേതൃത്വത്തിലുള്ള സംഘം വിദേശ രാജ്യങ്ങളിൽ സന്ദര്‍ശനം നടത്തിയത്.
ദൗത്യം ഫലംകണ്ടുവെന്നും വിദേശരാജ്യങ്ങളില്‍നിന്ന് പിന്തുണ ലഭിച്ചെന്നും ശശി തരൂര്‍ എംപി പറഞ്ഞു. ദേശീയ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാന്‍ സമയമായിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂര്‍ നടപടികള്‍ വിശദീകരിച്ച് ലോക രാജ്യങ്ങളുടെ പിന്തുണ നേടുന്നതിനായി പനാമ, ഗയാന, കൊളംബിയ, ബ്രസീല്‍, യു.എസ് എന്നിവിടങ്ങളിലാണ് ശശിതരൂരിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം സന്ദര്‍ശനം നടത്തിയത്.
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും താന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും തരൂര്‍ പറഞ്ഞു. ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ മധ്യസ്ഥതവഹിച്ചെന്ന അമേരിക്കയുടെ വാദത്തെക്കുറിച്ചുള്ള ചോദ്യത്തിനും തരൂര്‍ മറുപടിനല്‍കി.
don-t-put-the-party-in-a-crisis
Congress high command warns Shashi Tharoor MP