web analytics

കഞ്ചാവ് വലിച്ചതിന് കസ്റ്റഡി മർദ്ദനം; യുവാവിൻ്റെ മരണത്തിൽ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍

പത്തനംതിട്ട: പത്തനംതിട്ടയിൽ കസ്റ്റഡി മരണമെന്ന ആക്ഷേപത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍. കോയിപ്രം സിഐ ജി സുരേഷ് കുമാറിനെതിരെയാണ് നടപടി.

കഞ്ചാവ് വലിച്ചതിന് കസ്റ്റഡിയില്‍ എടുത്തയാള്‍ക്ക് മര്‍ദനമേറ്റു എന്ന പരാതിയിലാണ് ഇന്‍സ്പെക്ടര്‍ക്ക് എതിരെ നടപടി എടുത്തിരിക്കുന്നത്.

കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വരയന്നൂര്‍ സ്വദേശിയായ കെഎം സുരേഷിനെ പിന്നീട് കോന്നി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

സുരേഷിനെ കസ്റ്റഡിയിലെടുക്കുകയും കഞ്ചാവ് വലിച്ചു എന്ന കുറ്റംചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ പൊലീസ് വിട്ടയച്ചെങ്കിലും നാലുദിവസത്തിന് ശേഷം, മാര്‍ച്ച് 22-ന് സുരേഷിനെ കോന്നി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുമ്പയ്ക്ക് സമീപമുള്ള ഒരു തോട്ടത്തില്‍ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പോസ്റ്റുമോര്‍ട്ടത്തില്‍ സുരേഷിന്റെ ശരീരത്തില്‍ വാരിയെല്ലിനടക്കം ക്ഷതവും ചൂരല്‍കൊണ്ട് അടിച്ചതിന് സമാനമായ പാടുകളും മതദേഹത്തിൽ ഉണ്ടായിരുന്നു.

എന്നാല്‍ ഇതില്‍ പൊലീസ് ഇതില്‍ അന്വേഷണം നടത്തിയില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുരേഷിന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ ഇപ്പോൾസസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

അഡീഷണല്‍ എസ്പി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ – കസ്റ്റഡി മര്‍ദനം, അന്യായമായി വാഹനം പിടിച്ചുവയ്ക്കല്‍, മൊബൈല്‍ഫോണ്‍ പിടിച്ചുവയ്ക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്തി.

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

ബസ് സ്റ്റാൻഡിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഒളിവിലായിരുന്ന കാപ്പ പ്രതി പിടിയിൽ

ബസ് സ്റ്റാൻഡിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഒളിവിലായിരുന്ന കാപ്പ പ്രതി പിടിയിൽ തിരുവനന്തപുരം:...

ഡല്‍ഹി-ഡെറാഡൂണ്‍ എക്‌സ്പ്രസ് വേ നാളെ തുറക്കും: യാത്രാസമയം രണ്ടര മണിക്കൂറായി കുറയും

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ യാത്രാ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് ഡല്‍ഹി-ഡെറാഡൂണ്‍ എക്‌സ്പ്രസ്...

“ഭീഷണി വേണ്ട, മുട്ടുമടക്കില്ല”: പി.സി. ജോർജിന് മറുപടിയുമായി പാലാ ബിഷപ്പ്

കോട്ടയം: രാഷ്ട്രീയ വിവാദങ്ങളിൽ സഭയെയും മെത്രാന്മാരെയും വലിച്ചിഴയ്ക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് പാലാ ബിഷപ്പ്...

ഏറ്റുമാനൂരിൽ വ്യാപകമായി പണം വിതരണം നടത്തി: വി.എൻ. വാസവനെതിരെ യുഡിഎഫ് 

ഏറ്റുമാനൂരിൽ വ്യാപകമായി പണം വിതരണം നടത്തി: വി.എൻ. വാസവനെതിരെ യുഡിഎഫ്  കോട്ടയം: നിയമസഭാ...

സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു: കണ്ണൂരിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു: കണ്ണൂരിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം കണ്ണൂർ: സ്കൂട്ടറും ബൈക്കും...

Related Articles

Popular Categories

spot_imgspot_img