web analytics

ഇന്ന് പടിയിറങ്ങുന്നത് 11,000 ത്തിലധികം പേര്‍; സംസ്ഥാനത്ത് ഇന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടവിരമിക്കല്‍

സംസ്ഥാനത്ത് ഇന്ന് സര്‍ക്കാര്‍ ജീവനക്കാർ കൂട്ടമായി വിരമിക്കല്‍ നടത്തുന്നു. പതിനോരായിരത്തോളം ജീവനക്കാരാണ് ഇന്ന് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. കഴിഞ്ഞവര്‍ഷം മേയ് 31ന് 10,560 പേരും 2023 ല്‍ 11,800 പേരും വിരമിച്ചിരുന്നു. ഒരുവര്‍ഷം ശരാശരി 20,000 ജീവനക്കാരാണ് വിരമിക്കുന്നത്.

ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാകുന്നതിന് മുന്‍പ് സ്‌കൂളില്‍ ചേരുന്നതിനായി മെയ് 31 ജനനത്തീയതിയാക്കുന്നത് പതിവായിരുന്നു. ഇതാണ് എല്ലാവര്‍ഷവും ഇതേ ദിവസം കൂട്ട വിരമിക്കല്‍ ഉണ്ടാവുന്നത്.

സെക്രട്ടറിയേറ്റില്‍ നിന്ന് മാത്രം 221 ജീവനക്കാരാണ് ഇന്ന് വിരമിക്കുന്നത്. കെഎസ്ഇബിയില്‍ നിന്ന് 1022 പേര്‍ വിരമിക്കും. 122 ലൈന്‍മാന്‍മാരും 326 ഓവര്‍സിയര്‍മാരും ഇതില്‍പ്പെടും. x

വിവിധ വകുപ്പുകളില്‍ നിന്ന് ആയിരത്തോളം പേര്‍ വിരമിക്കും. ഇവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിന് വലിയ തുക കണ്ടെത്തേണ്ടി വരും. അക്കൗണ്ട്‌സ് ജനറല്‍ അനുവദിക്കുന്ന മുറക്ക് വിരമിക്കല്‍ ആനുകൂല്യം നല്‍കണം.

വിരമിക്കുന്നവര്‍ക്കുള്ള ആനുകൂല്യം നല്‍കാന്‍ മാത്രം 6000 കോടിയോളം സര്‍ക്കാര്‍ കണ്ടെത്തേണ്ടിവരും എന്നാണ് കണക്ക്. കെഎസ്ഇബിയില്‍ ഫീല്‍ഡ് തലത്തില്‍ ജീവനക്കാരുടെ ക്ഷാമമുണ്ട്. അതിനിടയില്‍ വിരമിക്കല്‍ കൂടിയാകുന്നത് പ്രതിസന്ധി വര്‍ധിപ്പിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img