web analytics

മലപ്പുറത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; കണ്ടെത്തിയത് സുഹൃത്തിന്റെ വീട്ടിൽ

മലപ്പുറം: മലപ്പുറത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കുറ്റിപ്പുറത്താണ് സംഭവം. കുറ്റിപ്പുറം സ്വദേശി ജാഫർ ആണ് മരിച്ചത്.

സുഹൃത്തായ അഷ്‌റഫിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിലാണ് ജാഫറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറ്റിപ്പുറം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.

കർഷകരെ മാത്രം ലക്ഷ്യമിട്ട് പുതിയ ഓൺലൈൻ തട്ടിപ്പ്; വാട്സാപ്പിൽ എത്തുന്ന ഈ മെസ്സേജ് തുറന്നുപോലും നോക്കരുത്…!

രാജ്യത്തെ സൈബർ തട്ടിപ്പുകളുടെ ഒടുവിലത്തെ ഇരയായി കർഷകരും. കർഷകരെ മാത്രം ലക്ഷ്യമിട്ടുള്ള പുതിയ ഓൺലൈൻ തട്ടിപ്പ് സംഘം സജീവമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പിഎം കിസാൻ സാമ്പത്തിക സഹായത്തിന്റെ മറവിലാണ് തട്ടിപ്പ് നടക്കുന്നത്

തട്ടിപ്പിന്റെ രീതി ഇങ്ങനെ:

‘പിഎം കിസാൻ യോജന’യെക്കുറിച്ച് വിവരിക്കുന്ന സന്ദേശവും ഒപ്പം ആപ്ലിക്കേഷൻ ഫയലും (എപികെ) വാട്സാപ്പിലൂടെ എത്തുകയാണ് തട്ടിപ്പിന്റെ ആദ്യ പടി.

ഇതിനൊപ്പം വരുന്ന ആപ്ലിക്കേഷൻ ഫയൽ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. ഇത് ചെയ്യുന്നതോടെ ഫോണിന്റെ നിയന്ത്രണം കൈയടക്കുന്ന തട്ടിപ്പുകാർ ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കുകയാണ് തട്ടിപ്പിന്റെ രീതി.

ഇത്തരത്തിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വിവിധ കേസുകളിലായി 14 ലക്ഷത്തോളം രൂപ നഷ്ടമായി. പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നായി പതിനഞ്ചോളം പരാതികൾ നിലവിൽ സൈബർ പോലീസിനു ലഭിച്ചിട്ടുണ്ട്. ഉടനടി പരാതിപ്പെട്ടതിനെത്തുടർന്ന് ചില കേസുകളിൽ ബാങ്കുകളുമായി ബന്ധപ്പെട്ട് പണം കൈമാറ്റം തടയാൻ പോലീസിനു കഴിഞ്ഞിട്ടുണ്ട്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് തട്ടിപ്പുകൾക്കു പിന്നിലെന്ന് സൈബർസെൽ ഉദ്യോഗസ്ഥർ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെ ഇങ്ങനെ ലഭിക്കുന്ന എപികെ ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുതെന്ന് സൈബർ പോലീസ് മുന്നറിയിപ്പു നൽകി.

വാട്സാപ്പ് വഴിയോ മറ്റ് സാമൂഹിക മാധ്യമങ്ങൾ വഴിയോ എത്തുന്ന ഫയലുകൾ മറ്റു സന്ദേശങ്ങൾ തുടങ്ങിയവ തുറക്കരുതെന്നും ഉപഭോക്താക്കൾ ജാഗ്രത പുലർത്തണമെന്നും പോലീസ് നിർദേശിക്കുന്നു.

ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ഇരയാവുകയോ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ 1930 എന്ന നമ്പറിൽ ഉടൻ ബന്ധപ്പെട്ടാൽ പണം പോകുന്നത് ഒരു പരിധി വരെ തടയാനാകു.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

മുഖ്യമന്ത്രിയും മോഹൻലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് അറിയണോ? സർക്കാർ ഫണ്ടിൽ നിന്ന് പൊടിച്ചത് ലക്ഷങ്ങൾ

മുഖ്യമന്ത്രിയും മോഹൻലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് അറിയണോ? സർക്കാർ ഫണ്ടിൽ നിന്ന് പൊടിച്ചത്...

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകനും 27കാരിയായ മോഡലും പ്രണയത്തിൽ? വൈറലായി വെക്കേഷൻ ചിത്രങ്ങൾ

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകനും 27കാരിയായ മോഡലും പ്രണയത്തിൽ? വൈറലായി വെക്കേഷൻ ചിത്രങ്ങൾ ദുബായ്:...

പശ്ചിമേഷ്യയിൽ യുദ്ധഭീതി; കടൽ കടന്ന് ഇന്ത്യൻ കപ്പലുകൾ! ചങ്കിടിപ്പോടെ ലോകം, കരുത്തുറ്റ നീക്കവുമായി ഇന്ത്യ

ന്യൂഡൽഹി: യുദ്ധം പുകയുന്ന പശ്ചിമേഷ്യൻ കടലിടുക്കുകളിൽ നിന്ന് ഇന്ത്യയ്ക്ക് ആശ്വാസവാർത്ത. ലോകത്തെ...

എ.ടി.എം. ഇടപാടുകളിൽ ഏപ്രിൽ 1 മുതൽ മാറ്റം; ഈ ബാങ്കുകളുടെ ഉപഭോക്താക്കൾ ശ്രദ്ധിക്കുക

എ.ടി.എം. ഇടപാടുകളിൽ ഏപ്രിൽ 1 മുതൽ മാറ്റം ബാങ്കിങ് മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളായ...

പ്രണയവിവാഹത്തിന് പിന്നാലെ യുവാവിന് നേരെ ക്രൂരമായ ആൾക്കൂട്ട ആക്രമണം: കെട്ടിയിട്ടു, നഗ്നനാക്കി റോഡിലൂടെ നടത്തി

പ്രണയവിവാഹത്തിന് പിന്നാലെ യുവാവിന് നേരെ ആൾക്കൂട്ട ആക്രമണംമഹാരാഷ്ട്രയിലെ നാസിക് ജില്ലയിലുള്ള ഭുസാവലിൽ...

‘സൗകര്യങ്ങള്‍’ ഇഷ്ടമായി; ജയിലിലേക്കു തിരികെ പോകാന്‍ മോഷണം; യുവാവ് പിടിയില്‍

‘സൗകര്യങ്ങള്‍’ ഇഷ്ടമായി; ജയിലിലേക്കു തിരികെ പോകാന്‍ മോഷണം; യുവാവ് പിടിയില്‍ തിരുവനന്തപുരം: ജയില്‍...

Related Articles

Popular Categories

spot_imgspot_img