‘ഈ വിവാഹത്തിന് താല്പര്യമില്ല’; താലിക്കെട്ടിന്‌ തൊട്ടുമുൻപ് പൊലീസിന് ഫോൺ കോൾ, വിവാഹത്തിൽ നിന്ന് പിന്മാറി വധു

മൂന്നാര്‍: വിവാഹത്തിൽ നിന്ന് പിന്മാറുന്നതിനായി പോലീസിനോട് സഹായം അഭ്യർത്ഥിച്ച് വധു. ഇടുക്കി മറയൂരിലാണ് സംഭവം. വിവാഹത്തിന് തൊട്ടു മുൻപാണ് വധു പോലീസിനെ വിളിച്ചത്.

മറയൂര്‍ മേലാടി സ്വദേശിയായ യുവാവും തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിയായ യുവതിയും തമ്മിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിനായി തിരുപ്പൂരില്‍ നിന്നു തലേന്നു മേലാടിയില്‍ എത്തിയ വധുവും സംഘവും വിവാഹം നടക്കുന്ന ക്ഷേത്രത്തിനു സമീപമാണു താമസിച്ചത്.

എന്നാൽ മുഹൂര്‍ത്തത്തിനു തൊട്ടുമുന്‍പു യുവതി പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ ഫോണ്‍ നമ്പറായ 1012ലേക്കു വിളിച്ച് തനിക്ക് ഈ വിവാഹത്തിന് താല്‍പര്യമില്ലെന്നും വിവാഹം ഒഴിവാക്കാന്‍ പൊലീസ് സഹായിക്കണമെന്നും അഭ്യർത്ഥിക്കുകയായിരുന്നു.

തുടർന്ന് പൊലീസെത്തി വധുവിനെയും വരനെയും ബന്ധുക്കളെയും സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി. പിന്നാലെ പൊലീസിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ഇരുവീട്ടുകാരും വിവാഹം വേണ്ടെന്നുള്ള ധാരണയില്‍ എത്തി. സദ്യ ഉള്‍പ്പെടെ എല്ലാം തന്നെ ഒരുക്കിയിരുന്നതാണ്.

ബസിന് മുകളിൽ കൂറ്റൻ ആൽമരം വീണു; ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബസിന് മുകളിൽ കൂറ്റൻ ആൽമരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. മമ്പാട് തെക്കുംപാടം കുറുങ്കാട്ടിൽ ശ്രീമാനിവാസിൽ കെ അതുൽ ദേവാണ് (19) മരിച്ചത്.

ഇന്നലെ രാത്രി പത്തരയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണം സംഭവിച്ചത്.വണ്ടൂരിലെ സംസ്ഥാന പാതയിലായിരുന്നു അപകടം.

മൂർക്കനാട് ഐടിഐയിലെ വിദ്യാർത്ഥിയായിരുന്നു അതുൽ ദേവ്. ഐടിഐയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്. ചൊവ്വാഴ്ച വണ്ടൂരിനും പോരൂരിനും ഇടയി‍ൽ പുളിയക്കോട് വച്ച് ഓടിക്കൊണ്ടിരിക്കുന്ന ബസിലേക്ക് കൂറ്റൻ ആൽമരം വീഴുകയായിരുന്നു.

ബസിന്റെ മുകൾഭാഗം തകർന്ന് സീറ്റിനിടയിൽ കുടുങ്ങിയ അതുൽ ദേവിനെ അരമണിക്കൂറിലേറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. ഉടൻ തന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. തെക്കുംപാടം കുറുങ്കാട്ടിൽ മുരളിയുടെയും താരയുടെയും മകനാണ് അതുൽ ദേവ്. സഹോദരങ്ങൾ: ശ്രീലക്ഷ്മി, അമൽദേവ്, കമൽദേവ്, വിമൽദേവ്.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

കെ മുരളീധരനേയും ഉണ്ണിത്താനേയും പുച്ഛിച്ച് തരൂര്‍

കെ മുരളീധരനേയും ഉണ്ണിത്താനേയും പുച്ഛിച്ച് തരൂര്‍ തിരുവനന്തപുരം: മോദി സ്തുതിയുടെ പേരില്‍ രൂക്ഷമായ...

വി എസിന് വിട; വലിയ ചുടുകാട്ടിൽ അന്ത്യവിശ്രമം

വി എസിന് വിട; വലിയ ചുടുകാട്ടിൽ അന്ത്യവിശ്രമം ആലപ്പുഴ: അന്തരിച്ച മുൻ മുഖ്യമന്ത്രി...

യുവതിയ്ക്ക് മുട്ടൻ മറുപടി കൊടുത്ത് സുപ്രിംകോടതി

യുവതിയ്ക്ക് മുട്ടൻ മറുപടി കൊടുത്ത് സുപ്രിംകോടതി ന്യൂഡൽഹി: ജീവനാംശമായി 12 കോടി രൂപയും...

ഏറ്റവുംകൂടുതൽ അവിഹിതബന്ധങ്ങൾ ഉള്ളത്…

ഏറ്റവുംകൂടുതൽ അവിഹിതബന്ധങ്ങൾ ഉള്ളത്... ആധുനിക കാലത്ത് വിവാഹേതര ബന്ധങ്ങൾ പുതുമയല്ല. സ്വകാര്യമായി ആശയവിനിമയം...

വന്ദേ ഭാരതിൽ വിതരണം ചെയ്ത പരിപ്പിൽ ‘പ്രാണി’

വന്ദേ ഭാരതിൽ വിതരണം ചെയ്ത പരിപ്പിൽ 'പ്രാണി' ന്യൂഡല്‍ഹി: വന്ദേ ഭാരത് എക്‌സ്പ്രസില്‍...

ആലപ്പുഴ ജില്ലയിൽ ഇന്ന് ഗതാഗത നിയന്ത്രണം

ആലപ്പുഴ ജില്ലയിൽ ഇന്ന് ഗതാഗത നിയന്ത്രണം ആലപ്പുഴ: മുൻ മുഖ്യമന്ത്രി വി എസ്...

Related Articles

Popular Categories

spot_imgspot_img