ഇതുവരെ വിറ്റത് 42 ലക്ഷത്തിലധികം ടിക്കറ്റുകള്‍; 12 കോടിയുടെ ഭാഗ്യശാലിയെ ഇന്നറിയാം

തിരുവനന്തപുരം: ഈ വർഷത്തെ വിഷു ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ച കഴിഞ്ഞ് രണ്ടു മണിക്കാണ് നറുക്കെടുപ്പ് നടക്കുക. 12 കോടി രൂപയാണ് ഒന്നാം സമ്മാനം.

ഇക്കുറി 45ലക്ഷം ടിക്കറ്റ് ആണ് അച്ചടിച്ച് വിപണിയിൽ എത്തിച്ചിരുന്നത്. ഇതുവരെ 42.17ലക്ഷം ടിക്കറ്റും വിറ്റുപോയി. 300രൂപയാണ് ടിക്കറ്റ് വില. ടിക്കറ്റ് വില്‍പനയില്‍ ഈ വർഷവും പാലക്കാട് ജില്ലയാണ് മുന്നില്‍. ഇതുവരെ 9.21ലക്ഷം ടിക്കറ്റുകള്‍ ആണ് ഇവിടെ വിറ്റുപോയത്.

തിരുവനന്തപുരത്ത് 5.22ലക്ഷവും തൃശ്ശൂരില്‍ 4.92ലക്ഷം ടിക്കറ്റുകളുടെയും വില്പന നടന്നു. ആറ് പരമ്പരയിലാണ് ടിക്കറ്റ് അച്ചടിച്ചത്. രണ്ടാം സമ്മാനമായി ആറു പരമ്പരകളിലും ഓരോ കോടി രൂപ വീതം ലഭിക്കും. കൂടാതെ മറ്റു സമ്മാനങ്ങളും ഉണ്ട്.

രണ്ടാം സമ്മാനം: ഒരു കോടി രൂപ വീതം (ആറ് പേര്‍ക്ക്/ ആറ് സീരീസുകളിലും). മൂന്നാം സമ്മാനം: 10 ലക്ഷം രൂപ വീതം (ആറ് പേര്‍ക്ക്/ ആറ് സീരീസുകളിലും). നാലാം സമ്മാനം: അഞ്ച് ലക്ഷം രൂപ വീതം (ആറ് പേര്‍ക്ക്/ ആറ് സീരീസുകളിലും).

മറ്റ് സമ്മാനങ്ങള്‍: 5,000 രൂപ (അഞ്ചാം സമ്മാനം), 2,000 രൂപ (ആറാം സമ്മാനം), 1,000 രൂപ (ഏഴാം സമ്മാനം), 500 രൂപ (എട്ടാം സമ്മാനം), 300 രൂപ (ഒമ്പതാം സമ്മാനം) എന്നിങ്ങനെയാണ് സമ്മാന തുക.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.

വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും ചെയ്യണം.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

സ്വയം പ്രഖ്യാപിത ആൾദൈവം ചങ്കൂർ ബാബയ്ക്കും മകനുമെതിരെ കുറ്റപത്രം

സ്വയം പ്രഖ്യാപിത ആൾദൈവം ചങ്കൂർ ബാബയ്ക്കും മകനുമെതിരെ കുറ്റപത്രം ലക്നൗ: ഉത്തർപ്രദേശ് ഭീകരവിരുദ്ധ...

എഐയെ ഹിന്ദി പഠിപ്പിക്കാമോ മണിക്കൂറിന് ₹5000 വരെ പ്രതിഫലം

എഐയെ ഹിന്ദി പഠിപ്പിക്കാമോ മണിക്കൂറിന് ₹5000 വരെ പ്രതിഫലം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത്...

കോതമം​ഗലത്ത് നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു

കോതമം​ഗലത്ത് നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു കോതമംഗലം : കോതമംഗലം പുതുപ്പാടിക്ക് സമീപം കറുകടത്ത്...

കൊച്ചി ബ്ലൂ ടൈഗേഴ്സിന് സഞ്ജുവിന്റെ സമ്മാനം

കൊച്ചി ബ്ലൂ ടൈഗേഴ്സിന് സഞ്ജുവിന്റെ സമ്മാനം തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കിരീടം...

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം മലപ്പുറം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം...

മോനെ കണ്ടതും ഏറെ നേരം വാരിപ്പുണർന്നു

മോനെ കണ്ടതും ഏറെ നേരം വാരിപ്പുണർന്നു ബി​ഗ് ബോസ് മലയാളം സീസൺ ഏഴിന്റെ...

Related Articles

Popular Categories

spot_imgspot_img