ഹെയര്‍ ട്രാന്‍സ്പ്ലാന്റിന് പിന്നാലെ മരിച്ചത് രണ്ട് യുവ എന്‍ജീനിയര്‍മാര്‍; ദന്തഡോക്ടർ കീഴടങ്ങി

ലഖ്‌നൗ: ഹെയര്‍ ട്രാന്‍സ്പ്ലാന്റിന് പിന്നാലെ രണ്ട് യുവ എന്‍ജീനിയര്‍മാര്‍ മരിച്ച സംഭവത്തില്‍ മുഖ്യപ്രതിയായ ദന്തഡോക്ടര്‍ കീഴടങ്ങി.

ഉത്തര്‍പ്രദേശിലെ കാന്‍പുരിലെ ‘എംപയര്‍ ക്ലിനിക്ക്’ ഉടമയായ ഡോ. അനുഷ്‌ക തിവാരിയാണ് ഇന്ന് കോടതിയില്‍ എത്തി കീഴടങ്ങിയത്.

പ്രതിയെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത് ജയിലിലേക്കയച്ചു. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

രണ്ട് മരണങ്ങളിലും പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ അനുഷ്‌ക തിവാരി ഒളിവില്‍പോവുകയായിരുന്നു.

കാൻപുരിലെ യുവ എന്‍ജീനിയര്‍മാരായ വിനീത് കുമാര്‍ ദുബെ, മായങ്ക് ഖട്ടിയാര്‍ എന്നിവരുടെ മരണത്തിലാണ് ഡോ. അനുഷ്‌ക തിവാരിക്കെതിരേ പോലീസ് കേസെടുത്തിരുന്നത്.

ബിഡിഎസ് ബിരുദധാരിയായ അനുഷ്‌ക തിവാരിയുടെ ക്ലിനിക്കില്‍ ഹെയര്‍ ട്രാന്‍സ്പാന്റ് ശസ്ത്രക്രിയ കഴിഞ്ഞതിന് പിന്നാലെ ഇരുവര്‍ക്കും അണുബാധയുണ്ടായെന്നും പിന്നീട് മരണം സംഭവിച്ചെന്നുമായിരുന്നു പരാതി.

കാന്‍പുര്‍ സ്വദേശിയായ വിനീത് ദുബെയുടെ മരണത്തില്‍ ഭാര്യ ജയ ത്രിപാഠിയാണ് ദന്തഡോക്ടര്‍ക്കെതിരേ പോലീസിൽ ആദ്യം പരാതി നല്‍കിയത്.

മാര്‍ച്ച് 13-ന് ക്ലിനിക്കില്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റിന് വിധേയനായ വിനയ് ദുബെയ്ക്ക് ഇതിനുപിന്നാലെ അണുബാധയും വേദനയും അനുഭവപ്പെട്ടെന്നായിരുന്നു പരാതി.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

സ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍

സ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍ തിരുവല്ലം: വീട്ടില്‍ നിന്നും കാണാതായ സ്ത്രീയെ അടുത്ത...

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു മണ്ണാർക്കാട്: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം മണ്ണാർക്കാട്...

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം നടത്തും

കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് വീണ്ടും...

അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം

അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ജാഗ്രതയുടെ ഭാഗമായി പാലക്കാട്,...

Related Articles

Popular Categories

spot_imgspot_img