വെറുതെയല്ല മനോരമ ചാനൽ കാണാത്തത്; എല്ലാത്തിനും കാരണം മനോരമ പത്രമാണ്! ഇങ്ങനെയും പരസ്യം കൊടുക്കാമോ?

ഇന്നലെ പുതിയ ബാർക് റേറ്റിങ് പുറത്തുവന്നിരുന്നു. അതിൽ ഒന്നാംസ്ഥാനത്തുള്ള റിപ്പോർട്ടറുമായുള്ള മനോരമ ചാനലിൻ്റെ പോയിൻ്റ് വ്യത്യാസം അതിഭീകരമാണ്.

റിപ്പോർട്ടർ 105, ഏഷ്യാനെറ്റ് 98, 24 ചാനൽ 76 എന്നിങ്ങനെ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയപ്പോൾ മനോരമക്ക് വെറും 38ഉം, തൊട്ടുപിന്നിൽ മാതൃഭൂമിക്ക് 35മാണ്. ഇങ്ങനെ ചാനലിന്റെ നിലനിൽപ് വല്ലാത്ത പ്രതിസന്ധിയിലായി തുടരുമ്പോഴാണ് മനോരമ കുടുംബത്തിൽ നിന്ന് തന്നെ പരസ്യത്തിൻ്റെ രൂപത്തിൽ വൻചതി എത്തിയത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ചാനലുകളെയും ഓൺലൈൻ പോർട്ടലുകളെയും വ്യാജവാർത്തക്കാരാക്കി ചിത്രീകരിച്ച് മനോരമ പത്രത്തിൻ്റെ പരസ്യം മലയാളമനോരമയുടെ ഒന്നാം പേജിൽ നൽകിയത്.

2006ൽ തുടങ്ങിയ മനോരമ ന്യൂസ് എന്ന സാറ്റലൈറ്റ് ചാനലും, അതിനും കാലങ്ങൾ മുന്നേ തുടങ്ങിയ മനോരമ ഓൺലൈനും നിന്നുപിടിക്കാൻ പെടാപ്പാട് പെടുമ്പോഴാണ്, “തൊടുന്നതെല്ലാം സത്യമെന്ന് തോന്നാം, രാവിലെ പത്രം വരുന്നത് വരെ മാത്രം”, എന്ന തലക്കെട്ടിൽ പത്രത്തിൽ പരസ്യം എത്തിയത്.

പകലന്തിയോളം ചാനലുകളിലോ ഓൺലൈൻ പോർട്ടലുകളിലോ കാണുന്നതൊന്നും സത്യമല്ലെന്നും, രാവിലെ പത്രം നോക്കിവേണം സത്യം അറിയാൻ എന്നും മറയില്ലാതെ പറയുന്നതായിരുന്നു മനോരമയിൽ വന്ന പരസ്യം. പത്രത്തിൻ്റെ പ്രമോഷന് വേണ്ടിയാണെങ്കിൽ പോലും ഇത് പാടില്ലായിരുന്നു എന്ന അഭിപ്രായം നിലവിൽ മാനേജ്മെൻ്റിൽ തന്നെയുണ്ട്.

മലയാളത്തിലെ മറ്റു പത്രങ്ങളെപോലെ തന്നെ പ്രചാരത്തിലുണ്ടാകുന്ന ഇടിവ് മനോരമയെയും കാര്യമായിതന്നെ ബാധിച്ചിട്ടുണ്ട്. കോവിഡ് കാലത്തിന് മുമ്പ് സർക്കുലേഷൻ 24 ലക്ഷം കടന്ന് 25ൽ എത്തുമെന്ന് പ്രതീക്ഷിച്ച് മുന്നോട്ട് പോയെങ്കിലും പിന്നീട് കുത്തനെ ഇറക്കമായിരുന്നു.

ഏഴുവർഷം കൊണ്ട് എട്ടരലക്ഷം കോപ്പിയാണ് ഇത്തരത്തിൽ കുറഞ്ഞത്. പത്രം കഴിഞ്ഞാൽ ഏറ്റവും വരുമാനം കൊണ്ടുവന്ന വനിതയുടെ പ്രചാരവും കുത്തനെ ഇടിഞ്ഞ് ദയനീയാവസ്ഥയിലായിരുന്നു.

വനിത ഇറക്കുന്ന എംഎം പബ്ലിക്കേഷൻസ്, നോട്ടുബുക്ക് അച്ചടി പോലെ മറ്റ് ബിസിനസിലേക്കും കടന്നിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളാണ് ചാനൽ അടക്കമുള്ള സഹോദര സ്ഥാപനങ്ങളെയെല്ലാം തള്ളിപ്പറഞ്ഞുള്ള പരസ്യത്തിന് പിന്നിൽ.

മനോരമ ന്യൂസ് ചാനൽ ആദ്യ കുറച്ചുകാലം ഒന്നാം സ്ഥാനത്തിന് ഏഷ്യാനെറ്റുമായി മത്സരിച്ചു നിന്നതൊഴിച്ചാൽ പിന്നീടെന്നും രണ്ടോ മൂന്നോ സ്ഥാനത്ത് ആയിരുന്നു. 2018ൽ ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിൽ 24 ചാനൽ എത്തിയത് മുതൽ മൂന്നാം സ്ഥാനത്തായിരുന്നു.

ഒരുപാട് പരിമിതികളോടെ ആയിട്ടുപോലും 2023ൽ റിപ്പോർട്ടർ ടിവി പുതിയ മാനേജ്മെൻ്റിന് കീഴിൽ റീലോഞ്ച് ചെയ്തതതോടെ മനോരമയുടെ മൂന്നാം സ്ഥാനവും എന്നെന്നേക്കുമായി നഷ്ടപ്പെട്ട് നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു.

ഇടക്ക് മാതൃഭൂമി ചാനൽ മുകളിൽ കയറിയപ്പോൾ അഞ്ചാം സ്ഥാനത്തും എത്തിയിരുന്നു. നിലവിൽ മനോരമക്ക് പിന്നിൽ ഈയിടെ തുടങ്ങിയ ഒരു ചാനലും പാർട്ടി ചാനലുകളുമൊക്കെയേ ഉള്ളൂ.

അസംഖ്യം ഓൺലൈൻ ചാനലുകൾ ഉണ്ടാക്കുന്ന മത്സരത്തിൽ മനോരമ ഓൺലൈനും ഇപ്പോൾ കിതയ്ക്കുകയാണ്. ആദ്യകാലങ്ങളിലെല്ലാം ഓൺലൈൻ നമ്പർ വൺ ആയിരുന്നു. അതുകൊണ്ട് തന്നെ പത്രത്തിന്റെ പ്രചാരം കുറയുമ്പോൾ ഇത് രക്ഷയാകുമെന്ന് കരുതി. എന്നാൽ യൂട്യൂബ് ചാനലുകളുടെ തള്ളിക്കയറ്റത്തിൽ അത് പിന്തള്ളപ്പെടുകയായിരുന്നു.

ഇതിനിടെ ഇന്നലത്തെ പത്രത്തിൽ മനോരമ ജേണലിസം സ്കൂളിൻ്റെ പരസ്യം പ്രത്യക്ഷപ്പെട്ടത്. പ്രിൻ്റ് ജേണലിസത്തിൽ മാത്രമല്ല, ഡിജിറ്റൽ (ഓൺലൈൻ), ബ്രോഡ്കാസ്റ്റ് (വിഷ്വൽ) മാധ്യമ പ്രവർത്തകരെ വാർത്തെടുക്കാനും ഇവിടെ പരിശീലനം നൽകുന്നുണ്ടെന്ന് ഈ പരസ്യം പറയുന്നു.

രണ്ടു പതിറ്റാണ്ടിലേറെയായി ഈ സ്ഥാപനം ഈ മാനേജ്മെൻ്റിന് കീഴിൽ ഇങ്ങനെ പ്രവർത്തിച്ച് അസംഖ്യം യുവാക്കളെ പരിശീലിപ്പിച്ചു വിട്ടശേഷമാണ് ഇപ്പോൾ ഇങ്ങനെ പറയുന്നത്, പ്രിൻ്റ് ജേണലിസത്തിന് അല്ലാതെ മറ്റൊന്നിനും വിശ്വാസ്യതയില്ലെന്ന്. ഇവിടെ പരിശീലനം നേടിയവർ പ്രധാന മാധ്യമ സ്ഥാപനങ്ങളിലൊക്കെ ജോലി ചെയ്യുന്നുണ്ടെന്ന് മേനിപറയുന്നുമുണ്ട് ഇതേ പരസ്യത്തിൽ.

“ഫോട്ടോ ജേണലിസ്റ്റുകൾ സത്യത്തിനുനേരെ തുരുതുരെ ക്ലിക്ക് ചെയ്യും. ഞങ്ങളുടെ റിപ്പോർട്ടർമാർ സംഭവസ്ഥലത്തു നേരിട്ടെത്തും. കിട്ടുന്ന വിവരങ്ങൾ വാർത്താമേശയിൽ സൂക്ഷ്‌മമായി വിശകലനം ചെയ്യും; വിലയിരുത്തും. ധാർമികതയുടെ ഉരകല്ലിലും അവ പരിശോധിക്കപ്പെടും“. മനോരമ പരസ്യത്തിലെ അതിരുകടന്ന മറ്റൊരു അവകാശവാദം ഇങ്ങനെയാണ്.

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

Related Articles

Popular Categories

spot_imgspot_img