വിമാനത്താവളത്തിലെ സീലിങ് അടര്‍ന്നു വീണ് കോട്ടയം സ്വദേശിനിക്ക് പരിക്ക്

കോട്ടയം: ന്യൂഡല്‍ഹി വിമാനത്താവളത്തിലെ കോറിഡോറിന്റെ സീലിങ് അടര്‍ന്നുവീണ് അപകടം. യാത്രക്കാരിക്ക് പരിക്കേറ്റു. പുതുപ്പള്ളി സ്വദേശിനി ഉഷാ സുധനാണ് (58) വലതുകാലിന് പരിക്കേറ്റത്.

ബുധനാഴ്ച രാത്രിയിലാണ് സംഭവം. നടന്നുപോകുന്നതിനിടെ മുകളില്‍ നിന്നു വീണ ഷീറ്റ് ആദ്യം ഉഷയുടെ തലയിലും പിന്നീട് കാലിലേക്കും വീഴുകയായിരുന്നു. കാലിന്റെ ഉപ്പൂറ്റിയുടെ ഭാഗത്ത് നീരുവന്ന് മുഴച്ചു. കടുത്ത വേദനയും അനുഭവപ്പെട്ടു.

എന്നാൽ വിമാനം പുറപ്പെടേണ്ട സമയമായതിനാല്‍ കേരളത്തിലേക്ക് യാത്ര തിരിച്ചു. ഭര്‍ത്താവ് സുധന്റെ ചികിത്സാര്‍ഥം ഡല്‍ഹിക്ക് പോയി മടങ്ങുകയായിരുന്നു ഉഷയും മകളും.

തുടർന്ന് പുതുപ്പള്ളിയിലെത്തിയശേഷം വിദഗ്ധചികിത്സ തേടി. എല്ലിന് പൊട്ടലില്ലെന്നാണ് പരിശോധനഫലം.

മൂന്നാറില്‍ വീട്ടുമുറ്റത്ത് പുലി; വളർത്തു നായയെ കൊന്നു

ഇടുക്കി: മൂന്നാറിൽ വീട്ടുമുറ്റത്തു പുലിയെ കണ്ടെത്തി. മൂന്നാര്‍ ദേവികുളം സെന്‍ട്രല്‍ ഡിവിഷനിലാണ് സംഭവം. വീട്ടുമുറ്റത്ത് കിടന്നിരുന്ന വളർത്തു നായയെ പുലി കടിച്ചു കൊന്നു.

ഓട്ടോറിക്ഷാ ഡ്രൈവർ രവിയുടെ വളര്‍ത്തുനായയെയാണ് പുലി കൊന്നത്. പുലിയെത്തുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പുലർച്ചെ മൂന്നേമുക്കാലോടെയാണ് പുലി എത്തിയത്. നായയെ കാണാതായോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പുലിയെ കണ്ടെത്തിയത്.

ഉടനെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

നേരത്തെ കടുവയുടെയും കാട്ടുപോത്തിന്‍റെയും സാന്നിധ്യം ജനവാസ മേഖലയില്‍ ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുലിയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

ഏഷ്യാകപ്പിൽ സഞ്ജുവിനെ കളിപ്പിക്കണമെന്ന് ഗവാസ്കർ

ഏഷ്യാകപ്പിൽ സഞ്ജുവിനെ കളിപ്പിക്കണമെന്ന് ഗവാസ്കർ മുംബൈ: ഏഷ്യാ കപ്പിൽ പ്ലെയിംഗ് ഇലവനിൽ സഞ്ജു...

ഭീതിയിലാഴ്ത്തി ‘ന്യൂഡ് ഗാങ്

ഭീതിയിലാഴ്ത്തി 'ന്യൂഡ് ഗാങ് ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്ത്രീകളെ ഭീതിയിലാഴ്ത്തി 'ന്യൂഡ് ഗാങ്'. മീററ്റിലെ...

റോപ്പ് വേ തകർന്ന് ആറ് പേർക്ക് ദാരുണാന്ത്യം

റോപ്പ് വേ തകർന്ന് ആറ് പേർക്ക് ദാരുണാന്ത്യം അഹമ്മദാബാദ്: ഗുജറാത്തിൽ റോപ്പ് വേ...

സ്റ്റോപ്പ് ഉണ്ടായിട്ടും സ്റ്റേഷനിൽ നിർത്താതെ നാഗർകോവിൽ–കോട്ടയം എക്സ്പ്രസ്; അബദ്ധം തിരിച്ചറിഞ്ഞ് റിവേഴ്സ് എടുത്ത് ലോക്കോ പൈലറ്റ്

സ്റ്റോപ്പ് ഉണ്ടായിട്ടും സ്റ്റേഷനിൽ നിർത്താതെ നാഗർകോവിൽ–കോട്ടയം എക്സ്പ്രസ്; അബദ്ധം തിരിച്ചറിഞ്ഞ് റിവേഴ്സ്...

ഇന്ത്യയിലെ 47 % മന്ത്രിമാർക്കും ക്രിമിനൽ കേസുകൾ

ഇന്ത്യയിലെ 47 % മന്ത്രിമാർക്കും ക്രിമിനൽ കേസുകൾ ന്യൂഡൽഹി: ഇന്ത്യയിലെ മന്ത്രിമാരിൽ വലിയൊരു...

ആത്മഹത്യചെയ്യാൻ പുഴയിൽച്ചാടിയ 52-കാരൻ നീന്തിക്കയറിയത് കൊടുംവനത്തിൽ; സമയോചിത ഇടപെടലിൽ രക്ഷ

ആത്മഹത്യചെയ്യാൻ പുഴയിൽച്ചാടിയ 52-കാരൻ നീന്തിക്കയറിയത് കൊടുംവനത്തിൽ; സമയോചിത ഇടപെടലിൽ രക്ഷ കൊച്ചിയിലെ കീരംപാറ...

Related Articles

Popular Categories

spot_imgspot_img