web analytics

മൊബൈലിൽ കണ്ണടച്ച് തിരഞ്ഞെടുത്ത ഏഴ് നമ്പറുകൾ; ശ്രീറാം രാജഗോപാൽ നേടിയത് എമിറേറ്റ്സ് ഡ്രോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനതുക

അജ്മാൻ: ​ഗൾഫ് രാജ്യങ്ങളിലെ നറുക്കെടുപ്പുകളിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ പലപ്പോഴും അറേബ്യൻ ഭാ​ഗ്യദേവത അകമഴിഞ്ഞ് അനു​ഗ്രഹിക്കാറുണ്ട്.

ലക്കി ഡ്രോകളിലൂടെ കോടിപതികളും ലക്ഷാധിപതികളുമായ ഇന്ത്യക്കാർ നിരവധിയാണ്. ഇപ്പോഴിതാ, ആ പട്ടികയിലേക്ക് മറ്റൊരു ഇന്ത്യക്കാരൻ കൂടി എത്തിയിരിക്കുകയാണ്.

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ എത്തി സ്വസ്ഥജീവിതം നയിക്കുന്ന അമ്പത്താറുകാരനായ ശ്രീറാം രാജഗോപാലന് ലഭിച്ചിരിക്കുന്നത് എമിറേറ്റ്സ് ഡ്രോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനതുകയാണ്.

റിട്ടയേർഡ് എൻജിനീയറാണ് ശ്രീറാം രാജ​ഗോപാൽ. പ്രവാസ ജീവിതം അവസാനിപ്പിച്ച് ഇപ്പോൾ ചെന്നൈയിലാണ് താമസം.

എമിറേറ്റ്സ് ഡ്രോയുടെ മെഗാ7 ജാക്ക്‌പോട്ടിലൂടെ ഏകദേശം 225 കോടി രൂപ (100 ദശലക്ഷം ദിർഹം) ആണ് ഇദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.. തനിക്ക് ഇപ്പോൾ 70 ശതമാനം സന്തോഷവും 30 ശതമാനം ഭയവുമാണുള്ളതെന്ന് ശ്രീറാം പറയുന്നു.

പതിവുപോലെ ടിക്കറ്റ് എടുത്ത ശേഷം മൊബൈലിൽ കണ്ണടച്ച് തിരഞ്ഞെടുത്ത ഏഴ് നമ്പറുകളും ശരിയായതോടെ എമിറേറ്റ്സ് ഡ്രോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയിയായി ശ്രീറാം മാറുകയായിരുന്നു.

ഈ വിജയം ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്നും, നറുക്കെടുപ്പിന്റെ വിഡിയോ വീണ്ടും വീണ്ടും കണ്ട് സ്ക്രീൻഷോട്ട് എടുത്താണ് ഉറപ്പിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

അമ്മ നൽകിയ വിലപ്പെട്ട ഒരു ഉപദേശമാണ് അദ്ദേഹം എപ്പോഴും ഓർക്കുന്നത് ഒന്നും നടന്നില്ലെന്ന് കരുതി ഒരിക്കലും ഉപേക്ഷിക്കരുത്.

1998ൽ സൗദി അറേബ്യയിലേക്ക് പോയ അദ്ദേഹത്തിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. പ്രവാസ ജീവിതത്തിൽ കഷ്ടപ്പെട്ട് നേടിയ പണം കൊണ്ടാണ് മക്കള വളർത്തിയത്. 2023ൽ അദ്ദേഹം തിരികെ ഇന്ത്യയിലേക്ക് മടങ്ങി.

ആരോഗ്യപ്രശ്നങ്ങളും രോഗബാധിതയായ അമ്മയുടെ പരിചരണവുമായി കഴിയുന്നതിനിടയിലും ഭാഗ്യത്തിൽ ഒരു പാട് വിശ്വാസമുണ്ടായിരുന്നു. ഒരു ദിവസം ഭാഗ്യം കടാക്ഷിക്കുമെന്ന് ഉറച്ചു വിശ്വസിച്ചു.

ഒരിക്കൽ ടിക്കറ്റ് എടുക്കാൻ വിട്ടുപോയാൽ ആ അവസരം നഷ്ടമാകുമെന്ന് അദ്ദേഹം കരുതിയിരുന്നു. ഇത്ര വലിയൊരു തുക എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയില്ല.

ഈ നേട്ടം തന്റെ കുടുംബത്തിനും ലോകമെമ്പാടുമുള്ള സ്വപ്നം കാണുന്നവർക്കുമുള്ള വലിയ പ്രതീക്ഷയാണ്. എന്നാൽ പണം എന്തു ചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും, അതിൽ നിന്ന് നല്ലൊരു ശതമാനം ദാനം ചെയ്യണമെന്നത് മുൻപേ എടുത്ത തീരുമാനമാണ്.

മനുഷ്യസേവനമാണ് ഏറ്റവും വലിയ കാര്യം. അർബുദം ബാധിച്ച കുട്ടികൾക്ക് സഹായം നൽകാൻ ഏറെ ആഗ്രഹമുണ്ട്. എങ്കിലും ഈ നേട്ടം തന്നിലെ വ്യക്തിയെ മാറ്റില്ലെന്ന് ശ്രീറാം ഉറപ്പിച്ചു പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

Other news

മകരജ്യോതി തെളിയാൻ ഇനി മണിക്കൂറുകൾ! പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടു; ശബരിമലയിൽ കർശന നിയന്ത്രണം

പന്തളം/ശബരിമല: അയ്യപ്പസ്വാമിക്ക് മകരവിളക്ക് ദിനത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ...

ബലാൽസംഗ ശ്രമത്തിനിടെ രക്തസ്രാവം: ബെംഗളൂരുവിൽ ടെക്കി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതി 18 കാരൻ

ബെംഗളൂരുവിൽ ടെക്കി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ബെംഗളൂരുവിൽ...

യുവതിയുടെ ബെർത്തിന് മുന്നിൽ മൂത്രമൊഴിച്ച ജഡ്ജിക്ക് ‘പണി’ കിട്ടി! ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ മദ്യപിച്ച് ലഹരിയിൽ വനിതാ സഹയാത്രികയുടെ ബെർത്തിന് മുന്നിൽ...

മരണം ഇല്ലാതാക്കാം, നിത്യ യൗവനം നേടാൻ ബയോടെക്ക്നോളജി; ഇലോൺ മസ്ക്കിൻറെ പുതിയ പദ്ധതി ലോകത്തിന്റെ ഭാവി മാറ്റിമറിക്കുമോ?

ഇലോൺ മസ്ക്കിൻറെ പുതിയ പദ്ധതി ലോകത്തിന്റെ ഭാവി മാറ്റിമറിക്കുമോ ചൊവ്വയിൽ മനുഷ്യ കോളനി...

‘മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് കസ്റ്റഡിയിലെടുത്തത്’; നേർച്ചക്ക് വന്ന 18 കാരനെ മർദിച്ചില്ലെന്ന് പോലീസ്

‘മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് കസ്റ്റഡിയിലെടുത്തത്’; നേർച്ചക്ക് വന്ന 18 കാരനെ മർദിച്ചില്ലെന്ന് പോലീസ് തൃശൂർ:...

Related Articles

Popular Categories

spot_imgspot_img