പെന്‍ഷന്‍ കുടിശിക കിട്ടാതെ മുക്കാല്‍ ലക്ഷത്തിലേറെപ്പേര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുന്ന പെന്‍ഷന്‍ പരിഷ്‌കരണ കുടിശിക മുഴുവന്‍ കിട്ടാതെ മരിച്ചുപോയത് ആയിരത്തിലേറെയല്ല, മുക്കാല്‍ ലക്ഷത്തിലേറെപ്പേര്‍.
സംസ്ഥാന ട്രഷറി ഡയറക്ടറേറ്റ് വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ട കണക്കനുസരിച്ച് 2019 ജൂലൈ മുതല്‍ കഴിഞ്ഞ ഏപ്രില്‍ വരെ 77,000 സര്‍വീസ് പെന്‍ഷന്‍കാര്‍ മരണമടഞ്ഞു. ഓരോരുത്തര്‍ക്കും 2 ഗഡു കുടിശികയിനത്തില്‍ 10,000 രൂപ മുതല്‍ 40,000 രൂപ വരെയെങ്കിലും കിട്ടേണ്ടതായിരുന്നു. ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് ഉപകരിക്കേണ്ടിയിരുന്ന തുകയാണ് പലര്‍ക്കും കിട്ടാതെപോയത്.

2019 ജൂലൈ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്തു സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും പരിഷ്‌കരിച്ചത്. 4 ഗഡുക്കളായി നല്‍കുമെന്നു പറഞ്ഞ പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയില്‍ 2 ഗഡുക്കളേ നല്‍കിയുള്ളൂ. ബാക്കി 2021 ഓഗസ്റ്റിലും നവംബറിലുമായി നല്‍കുമെന്നായിരുന്നു വാഗ്ദാനം. സാമ്പത്തിക പ്രതിസന്ധി കാരണം മൂന്നാം ഗഡു വിതരണം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കും (2022-23), നാലാം ഗഡു ഈ സാമ്പത്തിക വര്‍ഷത്തേക്കും (2023-24) മാറ്റിയെങ്കിലും ഇതുവരെ നല്‍കിയിട്ടില്ല. ഈ ഇനത്തില്‍ 2800 കോടി രൂപ നല്‍കാനുണ്ടെന്നു മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനുപുറമേ 1400 കോടി ക്ഷാമാശ്വാസ കുടിശികയുമുണ്ട്.

മരണമടഞ്ഞവര്‍ക്കുള്ള കുടിശിക സര്‍ക്കാര്‍ അനുവദിക്കുമ്പോള്‍ നോമിനിക്കു കൈപ്പറ്റാം. നോമിനി ജിവിച്ചിരിപ്പില്ലെങ്കില്‍ നിയമപ്രകാരമുള്ള അവകാശികളെന്നു തെളിയിക്കുന്ന തഹസില്‍ദാരുടെ സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവര്‍ക്കു പണം നല്‍കും.

ഒരു പെന്‍ഷനര്‍ മരിച്ചതായി വിവരം ലഭിച്ചാല്‍ അപ്പോള്‍ തന്നെ ട്രഷറി ഉദ്യോഗസ്ഥര്‍ പെന്‍ഷന്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റത്തില്‍ (പിംസ്) അതു രേഖപ്പെടുത്തി പെന്‍ഷന്‍ വിതരണം നിര്‍ത്തിവയ്ക്കും. ഇത്തരത്തില്‍ പിംസില്‍നിന്നു ശേഖരിച്ച കണക്കാണ് കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ കൊട്ടാരത്തിലിന്റെ വിവരാവകാശ അപേക്ഷയ്ക്കു മറുപടിയായി ട്രഷറി ഡയറക്ടറേറ്റ് നല്‍കിയത്.

 

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കെ രാധാകൃഷ്ണന് ഇഡി സമൻസ്

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കെ. രാധാകൃഷ്ണൻ...

ഇടുക്കി ആനപ്പാറയിൽ പ്രാചീന മനുഷ്യ വാസയിടം കണ്ടെത്തി…! ഖനനത്തിൽ കണ്ടെത്തിയത്…

കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ നേതൃത്വത്തിൽ ഇടുക്കി ആനപ്പാറയിൽ പ്രാചീന ചരിത്രകാല...

ആവശ്യമുള്ള ബുക്കുകളുടെ പേരുകൾ ക്ലിക്ക്‌ ചെയ്താൽ മതി..എടിഎം പോലൊരു പുസ്തകക്കട

തിരുവനന്തപുരം: കേരളത്തിലെ ആദ്യ ബുക്ക്‌ വെൻഡിങ് മെഷീൻ കൈരളി തിയറ്ററിൽ. ബുക്ക്‌...

നിലവിട്ട് പാഞ്ഞ് സ്വർണം; വില 65,000ത്തിന് തൊട്ടരികെ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില പുതിയ റെക്കോർഡിൽ. ഒരു പവൻ സ്വർണത്തിന്റെ വില...

പുനർവിവാഹം കഴിക്കണമെന്ന ആഗ്രഹത്തിന് മകൻ തടസം; 52 ​​വയസ്സുള്ള മകനെ കൊലപ്പെടുത്തി 80 കാരൻ പിതാവ്

രാജ്കോട്ട്: പുനർവിവാഹം കഴിക്കണമെന്ന പിതാവിന്റെ ആഗ്രഹത്തിന് മകൻ തടസം നിന്നത് കൊലപാതകത്തിൽ...

കുവൈറ്റിൽ നിന്നും അമേരിക്കയിൽ എത്തിയത് മാസങ്ങൾക്ക് മുമ്പ്; പ്രവാസി മലയാളി ഉറക്കത്തിൽ മരിച്ചു

ഒഹായോ: യുഎസിലെ ഒഹായോയിൽ മാവേലിക്കര സ്വദേശി അന്തരിച്ചു. മാവേലിക്കര ചെറുകോൽ സ്വദേശിയായ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!