web analytics

ബാങ്ക് അക്കൗണ്ടിൽ നിന്നും 436 രൂപ കട്ടായോ? എങ്കിൽ നിങ്ങൾ പിഎംജെജെബിവൈ പദ്ധതിയിൽ അംഗമാണ്

ബാങ്ക് അക്കൗണ്ടിൽ നിന്നും 436 രൂപ നഷ്ടമായോ? ഈ മാസം അവസാനിക്കും മുമ്പ് രാജ്യത്തെ പതിനെട്ടിനും അമ്പതിനും ഇടയിൽ പ്രായമുള്ളവരുടെ അക്കൗണ്ടിൽ നിന്നും 436 രൂപ പിടിക്കുമെന്നാണ് അറിയിപ്പ്. ഇത് എന്തിനെന്നല്ലേ?

പ്രധാൻമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (പിഎംജെജെബിവൈ) എന്ന ഇൻഷുറൻസ് പദ്ധതിയുടെ വാർഷിക പ്രീമിയമാണ് ഇത്. ചെറിയ തുകക്ക് നിങ്ങളുടെ ജീവന് വലിയൊരു കവറേജും കേന്ദസ്രർക്കാർ നൽകുന്നുണ്ട്.

പിഎംജെജെബിവൈയിൽ അംഗമാകുന്നവർക്ക് അപ്രതീക്ഷിതമായി മരണം സംഭവിക്കുകയാണെങ്കിൽ നിങ്ങളുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപവരെയാണ് ലൈഫ് ഇൻഷുറൻസ് പരിരക്ഷയായി ലഭിക്കുക.

രാജ്യത്തെ ഒട്ടുമിക്ക ബാങ്കുകളും തങ്ങളുടെ ഉപയോക്താക്കൾക്ക് ഈ സേവനം നൽകുന്നുണ്ട്. അതായത്, ബാങ്കിൽ അക്കൗണ്ട് എടുക്കുമ്പോൾ തന്നെ നമ്മൾ പിഎംജെജെബിവൈയിൽ അം​ഗമാകാനുള്ള അനുവാദവും നൽകുകയാണ്.

പ്രധാൻമന്ത്രി ജീവൻ ജ്യോതി ബീമാ യോജന പദ്ധതിയുടെ ഒരുവർഷത്തെ പ്രീമിയം തുകയാണ് നിങ്ങളുടെ അക്കൗണ്ടിൽനിന്ന് കട്ടായ 436 രൂപ. ഈ തുക ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോ ഡെബിറ്റ് ആയി പിടിക്കുകയാണ് ചെയ്യുന്നത്. എല്ലാവർഷവും മേയ് മാസത്തിലാണ് ഈ തുക അക്കൗണ്ടിൽ നിന്ന് പിടിക്കുന്നത്.

പ്രീമിയം അടയ്ക്കാൻ ഏതെങ്കിലും കാരണവശാൽ വിട്ടുപോയാൽ അതുമൂലം ഇൻഷുറൻസ് സേവനം നഷ്ടമാവാൻ സാധ്യതയുണ്ട്. അതിനാലാണ് ഓട്ടോ ഡെബിറ്റ് സംവിധാനം വഴി പണം പിടിക്കുന്നത്. ഇത്രയും തുക അക്കൗണ്ടിൽ നിന്ന് പിടിക്കുമെന്ന് അറിയിപ്പ് നിങ്ങൾക്ക് ബാങ്കിൽ നിന്ന് നേരത്തേ ലഭിച്ചിട്ടുണ്ടായിരിക്കും.

ഇനി നിങ്ങൾക്ക് ഇത്തരമൊരു പദ്ധതിയിൽ തുടരാൻ താൽപര്യമില്ലെങ്കിൽ അതിൽനിന്ന് പിന്മാറാനും സാധിക്കും. ഏത് ബാങ്കാണോ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പദ്ധതിക്കുവേണ്ടി തുക പിടിച്ചത് ആ ബാങ്കിന്റെ ശാഖയുമായി ബന്ധപ്പെടണം. അല്ലെങ്കിൽ അവരുടെ വെബ്‌സൈറ്റിലെ ഓപ്ഷനുകൾ ഉപയോഗിച്ച് പദ്ധതിയിൽ നിന്ന് പിന്മാറാവുന്നതാണ്.

spot_imgspot_img
spot_imgspot_img

Latest news

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

Other news

സിപിഎം സമരത്തിൽ പങ്കെടുത്തില്ല; ആദിവാസി സ്ത്രീക്ക് തൊഴിലുറപ്പ് ജോലി നിഷേധിച്ചതായി പരാതി

സിപിഎം സമരത്തിൽ പങ്കെടുത്തില്ല; ആദിവാസി സ്ത്രീക്ക് തൊഴിലുറപ്പ് ജോലി നിഷേധിച്ചതായി പരാതി പേരാവൂർ:...

ചൊറിവന്ന് തലയിൽ പുഴുവരിച്ച നിലയിൽ ആദിവാസി ബാലിക; ചികിത്സ നിഷേധിച്ചെന്ന് പരാതി

ചൊറിവന്ന് തലയിൽ പുഴുവരിച്ച നിലയിൽ ആദിവാസി ബാലിക; ചികിത്സ നിഷേധിച്ചെന്ന് പരാതി മലപ്പുറം:...

നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; വിദ്യാർത്ഥികൾക്ക് പരിക്ക്, രണ്ട് പേരുടെ നില അതീവ ഗുരുതരം

തിരുവനന്തപുരം: വിനോദസഞ്ചാരത്തിന് എത്തിയ വിദ്യാർത്ഥി സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ ....

കൂട്ടുകാർക്കൊപ്പം കുളത്തിൽ ഇറങ്ങിയ ഏഴാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു

കൂട്ടുകാർക്കൊപ്പം കുളത്തിൽ ഇറങ്ങിയ ഏഴാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുളത്തിൽ...

ഷാഫിയുടെ ശേഷി! ധർമ്മടത്ത് ഷാഫി പറമ്പിൽ മത്സരിച്ചാൽ പിണറായി വിജയൻ വീട്ടിലിരിക്കും

ഷാഫിയുടെ ശേഷി! ധർമ്മടത്ത് ഷാഫി പറമ്പിൽ മത്സരിച്ചാൽ പിണറായി വിജയൻ വീട്ടിലിരിക്കും തിരുവനന്തപുരം:...

നെടുമ്പാശ്ശേരി സ്വദേശിനിയായ ശബരിമല തീർഥാടകയുടെ മുറിവിനുള്ളിൽ സർജിക്കൽ ബ്ലേഡ് വച്ച് തുന്നിക്കെട്ടി; പമ്പ ആശുപത്രിക്കെതിരെ പരാതി

നെടുമ്പാശ്ശേരി സ്വദേശിനിയായ ശബരിമല തീർഥാടകയുടെ മുറിവിനുള്ളിൽ സർജിക്കൽ ബ്ലേഡ് വച്ച് തുന്നിക്കെട്ടി;...

Related Articles

Popular Categories

spot_imgspot_img