ആരെയും ശത്രുപക്ഷത്തു നിര്‍ത്തുന്നില്ല: എം.വി.ഗോവിന്ദന്‍

തിരുവനന്തപുരം: എന്‍എസ്എസിന്റെ സമദൂര നിലപാട് പലപ്പോഴും സമദൂരമാകാറില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ എന്‍എസ്എസിനു സമദൂര നിലപാടാണെന്ന ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി നയത്തിന് അനുസരിച്ചാണ് ഓരോ സംഘടനകളുമായുള്ള ഇണക്കവും പിണക്കവുമെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി എം.വി.ഗോവിന്ദന്‍ പറഞ്ഞു.

‘തിരഞ്ഞെടുപ്പില്‍ സിപിഎം ആരെയും ശത്രുപക്ഷത്തു നിര്‍ത്തുന്നില്ല. മുന്‍പുമില്ല, ഇപ്പോഴുമില്ല, ഇനിയുമില്ല. പാര്‍ട്ടി എടുക്കുന്ന നിലപാടിനെ സംബന്ധിച്ചു കൃത്യമായ അഭിപ്രായം അപ്പപ്പോള്‍ രേഖപ്പെടുത്താറുണ്ട്. എന്‍എസ്എസിന്റെ സമദൂരം പലപ്പോഴും സമദൂരമാകാറില്ല. സമദൂരം എന്നു പറഞ്ഞത് അത്രയും നല്ലത്. ഒരു ഭാഗത്ത് ഇല്ലല്ലോ’-എം.വി.ഗോവിന്ദന്‍ പറഞ്ഞു. സ്ഥാനാര്‍ഥിയെന്ന നിലയില്‍ ആരെയും കാണുന്നതിന് കുഴപ്പമില്ല. സമുദായ സംഘടനാ നേതാക്കളെ കാണുന്നതിനെ തിണ്ണനിരങ്ങല്‍ എന്നൊക്കെ പറയുന്നത് കോണ്‍ഗ്രസിന്റെ പ്രയോഗമാണ്. ജി.സുകുമാരന്‍നായരായാലും വെള്ളാപ്പള്ളി നടേശനായാലും തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ട് അഭ്യര്‍ഥിക്കാനുള്ള ജനാധിപത്യ മര്യാദയും അവകാശവും സ്ഥാനാര്‍ഥിക്കുണ്ട്. എന്‍എസ്എസിന്റെ പക്കലാണോ സമുദായ വോട്ടുകളെല്ലാം ഉള്ളതെന്ന ചോദ്യത്തിന്, അവരുടെ കയ്യിലാണ് മുഴുവന്‍ വോട്ടെന്ന ചിന്തയില്ലെന്നും അവരുടെ കയ്യിലും വോട്ടുണ്ടെന്നുമായിരുന്നു എം.വി.ഗോവിന്ദന്റെ മറുപടി.

വോട്ട് അഭ്യര്‍ഥിച്ച് ആരെയും കാണുന്നതിനെ സിപിഎം കുറ്റപ്പെടുത്തിയിട്ടില്ല. എല്ലാ സമുദായനേതാക്കളെയും വോട്ടര്‍മാരെയും സ്ഥാനാര്‍ഥികള്‍ കാണും. പുരോഗമന സ്വഭാവമുള്ള പാര്‍ട്ടിയാണ് സിപിഎമ്മെങ്കിലും പുരോഗമന സ്വഭാവമല്ലാത്തവര്‍ക്കും വോട്ടുണ്ടെന്നും അതിനാല്‍ എല്ലാവരോടും വോട്ട് അഭ്യര്‍ഥിക്കേണ്ടിവരുമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. സപ്ലൈക്കോയ്ക്കും മറ്റ് പൊതുവിതരണ സംവിധാനങ്ങള്‍ക്കുമുള്ള പണം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജനങ്ങളോടുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ നിറവേറ്റുന്നുണ്ട്. സംസ്ഥാനത്തിന്റെ നികുതി പിരിവില്‍ വലിയ വര്‍ധനവുണ്ടായി. നികുതിയിനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 71000 കോടിരൂപ ലഭിച്ചു. 50 ശതമാനമാണു നികുതിപിരിവില്‍ വര്‍ധനവുണ്ടായതെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

 

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

കുവൈറ്റിൽ നിന്നും അമേരിക്കയിൽ എത്തിയത് മാസങ്ങൾക്ക് മുമ്പ്; പ്രവാസി മലയാളി ഉറക്കത്തിൽ മരിച്ചു

ഒഹായോ: യുഎസിലെ ഒഹായോയിൽ മാവേലിക്കര സ്വദേശി അന്തരിച്ചു. മാവേലിക്കര ചെറുകോൽ സ്വദേശിയായ...

സ്വകാര്യ ബസിൽ നിരോധിത ലഹരി വിൽപ്പന, അതും സ്കൂൾ കുട്ടികൾക്ക്; ഒടുവിൽ പിടി വീണു

ചേർത്തല: ചേർത്തല- എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എൻ.എം എന്ന സ്വകാര്യ...

ഇരുട്ടിന്റെ മറവിൽ മോഷ്ടിച്ചത് ആറ് ബൈക്കുകള്‍; വടകരയിൽ അഞ്ച് വിദ്യാര്‍ഥികള്‍ പിടിയില്‍

കോഴിക്കോട്: ബൈക്ക് മോഷണം നടത്തിയ അഞ്ചു വിദ്യാർത്ഥികളെ പിടികൂടി പോലീസ്. കോഴിക്കോട്...

അയർലൻഡ് ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞടുക്കപ്പെട്ട് മലയാളി യുവാവ്..! മലയാളിയുടെ ചരിത്രനേട്ടത്തിനു പിന്നിൽ….

അയർലൻഡ് അണ്ടർ-19 men’s ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മലയാളി യുവാവ്. കിൽഡെയർ...

പരീക്ഷയ്ക്ക് എങ്ങനെ കോപ്പിയടിക്കാം; പ്ലസ് ടു വിദ്യാർത്ഥിയുടെ വീഡിയോ വൈറൽ

മലപ്പുറം: പരീക്ഷയിൽ കോപ്പിയടിക്കാനുള്ള മാർഗ നിർദേശങ്ങൾ പങ്കുവെച്ച് പ്ലസ് ടു വിദ്യാർത്ഥി....

ബിഎസ്എഫ് ആസ്ഥാനത്തെ ക്വാര്‍ട്ടേഴ്‌സില്‍ മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് അപകടം: മലയാളി യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് മലയാളി യുവതി മരിച്ചു. ശ്രീനഗറിലെ അതിര്‍ത്തി...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!