മെഡിക്കല്‍ കോളേജില്‍ പതിവായി മുടങ്ങുന്ന ശസ്ത്രക്രിയകള്‍

കണ്ണൂര്‍: എ സി പ്ലാന്റുകളുടെ തകരാറിന് പിന്നാലെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങുന്നത് പതിവാകുന്നു. കാര്‍ഡിയോളജി വിഭാഗത്തിലെ കാലപ്പഴക്കം ചെന്ന എസി പ്ലാന്റുകള്‍ പണിമുടക്കുന്നതാണ് കാരണം. കാലപ്പഴക്കം കാഴ്ച്ചയില്‍ തന്നെ വ്യക്തമായ എസി പ്ലാന്റുകളാണ് ഇവിടെയുള്ളത്. 1997 ല്‍ പുതിയ ഡിപ്പാര്‍ട്ടുമെന്റുകള്‍ സ്ഥാപിക്കുന്നതിനൊപ്പമെത്തിയതാണ് എസി പ്‌ളാന്റും.

കാര്‍ഡിയോളജി വിഭാഗത്തിലെ എസി പ്ലാന്റിന്റെ പ്രശ്‌നങ്ങള്‍ പലകുറി ചൂണ്ടിക്കാട്ടിയതാണെങ്കിലും ഇനിയും പരിഹാരം കണ്ടെത്തിയിട്ടില്ല. പ്രതിദിനം 40 ആന്‍ജിയോപ്ലാസ്റ്റിയും ആന്‍ജിയോഗ്രാമും ഇവിടെ നടക്കാറുണ്ട്. കാര്‍ഡിയോളജി വിഭാഗത്തിലെ പഴയ എസി പ്ലാന്റ് മാറ്റി പുതിയതു സ്ഥാപിക്കാന്‍ ഫണ്ട് അനുവദിച്ചെങ്കിലും മറ്റു നടപടികളൊന്നുമായില്ല. എന്നാല്‍ കിഫ്ബിയില്‍ 32 കോടി രൂപ ലഭ്യമായിട്ടുണ്ടെന്നും ഡിസംബറിനകം പ്രശ്‌നം പരിഹരിക്കുമെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.

കഴിഞ്ഞ ദിവസം കണ്ണൂര്‍ കോര്‍പ്പറേഷന്‍ സൂപ്രണ്ടിംങ് എഞ്ചിനിയറുടെ മുറിയില്‍ സ്ഥാപിച്ച എസിയെ ചൊല്ലി കോര്‍പ്പറേഷന്‍ യോഗത്തില്‍ തര്‍ക്കമുണ്ടായിരുന്നു. സൂപ്രണ്ടിംങ് എഞ്ചിനിയറുടെ മുറിയില്‍ ഒന്നരലക്ഷം രൂപ വിലയുളള എസി സ്ഥാപിച്ചെന്നായിരുന്നു ആരോപണം. രണ്ടു വര്‍ഷത്തിനകം പുതിയ കെട്ടിടത്തിലേക്ക് മാറുന്ന കോര്‍പ്പറേഷനില്‍ എന്തിനാണ് ഇത്രയും തുകയുടെ നവീകരണമെന്നതായിരുന്നു വിമര്‍ശന കാരണമായത്.

വികസനകാര്യ സമിതി ചെയര്‍മാന്‍ പികെ രാഗേഷാണ് നവീകരണത്തിനെതിരെ രംഗത്തെത്തിയത്. കൗണ്‍സിലര്‍മാര്‍ക്ക് ഇരിക്കാന്‍ പോലും സ്ഥലമില്ല. ഇതിനിടയിലാണ് ഒന്നരലക്ഷത്തിന്റെ എസി സ്ഥാപിച്ചതെന്ന് രാഗേഷ് പറയുന്നത്.

 

 

spot_imgspot_img
spot_imgspot_img

Latest news

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

Other news

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

അച്ഛനും അമ്മയും മകനും മകൻ്റെ ഭാര്യയും പലരിൽ നിന്നായി തട്ടിച്ചത് നൂറു കോടി; സിന്ധു വി നായർ പിടിയിൽ

തിരുവല്ല: ജി ആൻഡ് ജി ഫിനാൻസ് തട്ടിപ്പുകേസിൽ മൂന്നാം പ്രതി സിന്ധു...

കൊടും ക്രൂരത; കൈകളും കാലുകളും വട്ടമൊടിഞ്ഞ് റെയിൽവേ ട്രാക്കിൽ ഗർഭിണി

വെല്ലൂർ: ട്രെയിനിൽ ഗർഭിണിയായ യുവതിക്കുനേരെ പീഡന ശ്രമം. യുവതി എതിർത്തതോടെ ഓടുന്ന...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ഭ്രാന്തന്മാരുടെ റിവ്യു എടുക്കാൻ പാടില്ല… ‘ആറാട്ടണ്ണനെ’ തിയറ്ററിൽ നിന്നും ഇറക്കി വിട്ടു

ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന്റെ റിവ്യു പറഞ്ഞതോടെ സോഷ്യൽ മീഡിയയിൽ വൈറലായ...

ഭാര്യയെ കൊന്ന് കെട്ടിത്തൂക്കി; സോഫ്റ്റ്‍വെയർ എഞ്ചിനീയറായ യുവാവ് പിടിയിൽ

ലക്നൗ: ഉത്തർ പ്രദേശിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ സോഫ്റ്റ്‍വെയർ എഞ്ചിനീയറായ യുവാവ്...

Related Articles

Popular Categories

spot_imgspot_img