8 വയസ്സുകാരൻ ഓര്‍ഡര്‍ ചെയ്തത് ഒന്നും രണ്ടുമല്ല 70,000 ലോലിപോപ്പ്! ; ബില്ല് കണ്ട് കണ്ണുതള്ളി അമ്മ

അമ്മയുടെ ഫോണ്‍ ഉപയോഗിച്ച് 8 വയസ്സുകാരൻ ഓൺലൈനിൽ ഓർഡർ ചെയ്തത് 70,000 ലോലിപോപ്പുകൾ. അമേരിക്കയിലെ കെന്റക്കിയിലാണ് സംഭവം. ഏകദേശം 4200 ഡോളർ (മൂന്നര ലക്ഷം രൂപ) വില വരുന്ന മിട്ടായിയായി കുട്ടി ആമസോണിൽ നിന്ന് ഓർഡർ ചെയ്തത്.

ഫീറ്റല്‍ ആല്‍ക്കഹോള്‍ സ്‌പെക്ട്രം ഡിസോര്‍ഡര്‍ ബാധിച്ച ലിയാം എന്ന കുട്ടി തന്റെ കൂട്ടുകാര്‍ക്കായി ഒരു കാര്‍ണിവല്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്നു. ഇതിനായി ലോലിപോപ്പുകള്‍ സമ്മാനമായി നല്‍കാനും തീരുമാനിച്ചു. തുടർന്നാണ് ആമസോണിൽ നിന്ന് ഓർഡർ ചെയ്തത്.

എന്നാൽ അക്കൗണ്ടിൽ നിന്ന് തുക നഷ്ടപ്പെട്ടപ്പോഴാണ് അമ്മ ഈ വിവരം അറിയുന്നത്. തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട് അമ്മ ഹോളി ലാഫാവേഴ്‌സ് ഫെയ്‌സ്ബുക്കില്‍ ഒരു കുറിപ്പും പങ്കുവെച്ചു.

മകന്‍ ലിയാം 30 പെട്ടി ലോലിപോപ്പുകള്‍ ഓര്‍ഡര്‍ ചെയ്‌തെന്നും ആമസോണ്‍ അത് തിരിച്ചയക്കാന്‍ അനുവദിക്കുന്നില്ലെന്നും ആണ് അവര്‍ കുറിച്ചത്. ഒടുവില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത കൂടി വന്നതോടെ മുഴുവന്‍ പണവും തിരികെ നല്‍കാന്‍ ആമസോണ്‍ തയ്യാറായി.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

Related Articles

Popular Categories

spot_imgspot_img