കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70,040 രൂപയായി.
ഗ്രാമിന് 20 രൂപ കുറഞ്ഞ് 8755 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം നടന്നു. അക്ഷയതൃതീയക്ക് പിന്നാലെ ഇന്നലെ ഒറ്റയടിക്ക് 1640 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. കഴിഞ്ഞ പത്തുദിവസത്തിനിടെ പവന് 4000ത്തിലധികം രൂപയാണ് കുറഞ്ഞത്.
ഈ മാസം 12നാണ് സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. ആറുദിവസത്തിനിടെ 2800 രൂപ കുറഞ്ഞ ശേഷം കഴിഞ്ഞ ദിവസം പവന് 320 രൂപ ഒറ്റയടിക്ക് വര്‍ധിച്ചിരുന്നു. എന്നാല്‍ ഇന്നലെ മുതല്‍ വീണ്ടും സ്വര്‍ണവില ഇടിയുകയാണ് ചെയ്തത്.
രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണ വില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.