ഈ രാജ്യത്തുനിന്നും യുകെയിൽ എത്തിയവർക്കിടയിൽ ഗുരുതര രോഗമെന്ന് ബ്രിട്ടീഷ് ആരോഗ്യ വകുപ്പ്..! സമ്പർക്കം സൂക്ഷിക്കണം

മധ്യപൂര്‍വ്വ ദേശങ്ങളില്‍ നിന്നും ബ്രിട്ടനിലേക്ക് യാത്ര ചെയ്തവരിൽ
മരണകാരണമായേക്കാവുന്നതും, പനിക്ക് സമാനമായതുമായ ഒരു രോഗം പടരുന്നതായി മുന്നറിയിപ്പ് നൽകി ബ്രിട്ടീഷ് ആരോഗ്യ വകുപ്പ്. ഫെബ്രുവരിക്കും മാര്‍ച്ചിനും ഇടയിലായി ഇത്തരത്തിൽ അഞ്ച് കേസുകളാണ് സ്ഥിരീകരിക്കപ്പെട്ടത്.

മെനിന്‍ഞ്ചിറ്റിസ് ഡബ്ല്യു എന്ന രോഗമാണ് പടരുന്നത്. മസ്തിഷ്‌കത്തെയും സുഷുമ്നാനാഡിയെയും പൊതിഞ്ഞു സംരക്ഷിക്കുന്ന സംരക്ഷണ ആവരണത്തില്‍ ആണിത് ബാധിക്കുന്നത്.

രോഗം ബാധിച്ചവർ എല്ലാവരും തന്നെ സൗദി അറേബ്യയിലെ മെക്കയിലേക്ക് തീര്‍ത്ഥാടനത്തിനു പോയവരോ അല്ലെങ്കില്‍ തീര്‍ത്ഥാടനത്തിന് പോയവരുടെ കുടുംബാംഗങ്ങളോ ആണെന്ന് യു കെ ആരോഗ്യ സുരക്ഷാ ഏജന്‍സി (യു കെ എച്ച് എസ് എ) സ്ഥിരീകരിച്ചിട്ടുണ്ട്.

പെട്ടെന്നുണ്ടാകുന്ന പനി, കടുത്ത തലവേദന, കഴുത്ത് വേദന, ശരീരത്തില്‍ ചുവന്നു തണിര്‍ക്കല്‍ എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യ സഹായം തേടാൻ മടിക്കരുത്.

ഈ രോഗം ബാധിക്കുന്നവരിൽ സ്ഥിരമായ അംഗവൈകല്യങ്ങള്‍ ഉണ്ടാകാനും പെട്ടെന്നുള്ള മരണത്തിനും ഇത് കാരണമായേക്കാം എന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

രോഗബാധയുണ്ടായ വ്യക്തികളുമായുള്ള അടുത്ത സമ്പര്‍ക്കം വഴി ചുമ, തുമ്മല്‍, ചുംബനം എന്നിവയിലൂടെ മൂക്കില്‍ നിന്നോ വായില്‍ നിന്നോ വരുന്ന ശരീര ദ്രാവകങ്ങളിലൂടെയാണ് ഈ രോഗം പ്രധാനമായും പടരുന്നത്.

ഉടനടി ചികിത്സ സ്വീകരിച്ചില്ലെങ്കില്‍, രക്തത്തില്‍ വിഷാംശം കലരുന്ന സെപ്റ്റിസെമീയ എന്ന, ജീവന് അപകടം വരുത്തുന്ന രോഗാവസ്ഥയായി മാറിയേക്കാം. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇത് മസ്തിഷ്‌ക്കത്തിലെ തകരാറുകള്‍, കോച്ചി വലിയല്‍ എന്നിവയ്ക്ക് കാരണമായേക്കാം.

രോഗവ്യാപനം തടയുന്നതിനായി മെനിന്‍ഞ്ചൈറ്റിസ് വാക്സിന്‍ എടുത്തു എന്ന് ഉറപ്പു വരുത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ബ്രിട്ടീഷുകാരോട്, പ്രത്യേകിച്ചും സൗദി അറേബ്യയിലേക്ക് യാത്ര തിരിക്കാന്‍ ഉദ്ദേശിക്കുന്നവരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന് യുവാവ്

മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന് യുവാവ് കണ്ണൂര്‍: മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന്...

ട്രംപ് ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധം

ട്രംപ് ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധം വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധമെന്ന്...

കാഞ്ഞിരപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; യുവാവിന് ദാരുണാന്ത്യം: വീഡിയോ

കാഞ്ഞിരപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി; യുവാവിന് ദാരുണാന്ത്യം:...

ഹൃദ്രോ​ഗ വിദ​ഗ്ധന്റെ മരണം ഹൃദയാഘാതം മൂലം

ഹൃദ്രോ​ഗ വിദ​ഗ്ധന്റെ മരണം ഹൃദയാഘാതം മൂലം ചെന്നൈ: തമിഴ്നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് കാർഡിയാക്...

മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയക്ക് മർദനം

മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയക്ക് മർദനം ഇടുക്കി: മറുനാടൻ മലയാളി ഉടമ...

ഇടുക്കിയിൽ പതിന്നാലുവയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കണ്ടത് തൊഴിലുറപ്പ് ജോലിക്കുപോയ അമ്മ മടങ്ങിയെത്തിയപ്പോൾ

ഇടുക്കിയിൽ പതിന്നാലുവയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കണ്ടത് തൊഴിലുറപ്പ് ജോലിക്കുപോയ...

Related Articles

Popular Categories

spot_imgspot_img