ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; മുഖ്യപ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുഖ്യപ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി. ഒന്നാം പ്രതി തസ്ലിമ, ഭർത്താവ് സുൽത്താൻ അക്ബർ അലി എന്നിവരുടെ ജാമ്യപേക്ഷയാണ് കോടതി തള്ളിയത്.

രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് ഈ മാസം ഒന്നാം തീയതിയാണ് എക്സൈസ് പിടികൂടിയത്. കേസിൽ കണ്ണൂർ സ്വദേശി ക്രിസ്റ്റീന എന്ന് വിളിപ്പേരുള്ള തസ്ലിമ സുൽത്താന ഇവരുടെ ഭർത്താവ് സുൽത്താൻ അക്ബർ അലി, മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവരാണ് അറസ്റ്റിലായത്.

നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരുമായി ബന്ധമുണ്ടെന്നും ഇവർക്കൊപ്പം ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെന്നുമായിരുന്നു തസ്ലിമ എക്സൈസിന് മൊഴി നൽകിയത്.

ഇതിന്റെ അടിസ്ഥാനത്തിൽ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ ചോദ്യം ചെയ്തിരുന്നു. ലഹരി ഉപയോഗിക്കുമെന്ന് ഇരുവരും സമ്മതിച്ചെങ്കിലും തസ്ലിമയുമായി ലഹരി ഇടപാടുകളില്ലെന്നായിരുന്നു ഇവരുടെ മൊഴി.

കേസുമായി ബന്ധപ്പെട്ട് സംശയ നിഴലിലായിരുന്ന ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡലായ കെ.സൗമ്യ എന്നിവരെ പന്ത്രണ്ട് മണിക്കൂറോളമാണ് എക്സൈസ് ചോദ്യം ചെയ്തത്. പങ്കില്ലെന്ന് വ്യക്തമായതോടെ വിട്ടയച്ചു.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

ഇന്ത്യയിലെ 47 % മന്ത്രിമാർക്കും ക്രിമിനൽ കേസുകൾ

ഇന്ത്യയിലെ 47 % മന്ത്രിമാർക്കും ക്രിമിനൽ കേസുകൾ ന്യൂഡൽഹി: ഇന്ത്യയിലെ മന്ത്രിമാരിൽ വലിയൊരു...

ഓണത്തിന് മലയാളി കുടിച്ച് റെക്കോർഡിട്ടത് മദ്യം മാത്രമല്ല, മറ്റൊരു കാര്യത്തിലും ഈ ഓണം സർവ്വകാല റെക്കോർഡിട്ടു…!

ഓണത്തിന് മലയാളി കുടിച്ച് റെക്കോർഡിട്ടത് മദ്യം മാത്രമല്ല, മറ്റൊരു കാര്യത്തിലും ഈ...

‘ഓപ്പറേഷന്‍ സിന്ദൂര്‍’ അത്തപ്പൂക്കളം; കേസ്

'ഓപ്പറേഷന്‍ സിന്ദൂര്‍' അത്തപ്പൂക്കളം; കേസ് കൊല്ലം: മുതുപിലാക്കാട് ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് മുന്നില്‍...

മുഖ്യമന്ത്രി പിഴ അടച്ചിട്ട് പോയാൽ മതിയെന്ന് എം.വി.ഡി

മുഖ്യമന്ത്രി പിഴ അടച്ചിട്ട് പോയാൽ മതിയെന്ന് എം.വി.ഡി ബെം​ഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ...

മതവികാരം വ്രണപ്പെടുത്തി; മനാഫിനെതിരെ കേസ്

മതവികാരം വ്രണപ്പെടുത്തി; മനാഫിനെതിരെ കേസ് ബംഗളൂരു: ലോറി ഉടമ മനാഫിനെതിരെ പോലീസ് കേസെടുത്തു....

Related Articles

Popular Categories

spot_imgspot_img