പത്തനംതിട്ടയിൽ അല്‍ഷിമേഴ്‌സ് രോഗിയെ ക്രൂരമായി ഉപദ്രവിച്ച് ഹോം നഴ്‌സ്: നഗ്നനാക്കി വലിച്ചിഴച്ചു, ബോധം പോകുന്നതുവരെ മർദ്ദിച്ചു

പത്തനംതിട്ടയിൽ അല്‍ഷിമേഴ്‌സ് രോഗിക്ക് ഹോം നേഴ്സിന്റെ ക്രൂരമർദ്ദനം. അടൂര്‍ സ്വദേശിയും വിമുക്തഭടനുമായ തട്ടയില്‍ വീട്ടില്‍ ശശിധര പിള്ളയാണ് ഉപദ്രവത്തിനു ഇരയായത്. രണ്ട് ദിവസം മുന്‍പാണ് സംഭവം.

അല്‍മിഷേഴ്‌സ് രോഗിയായ ശശിധര പിള്ളയെ നഗ്നനാക്കി വലിച്ചിഴക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു.
പത്തനാപുരം കുന്നിക്കോട് സ്വദേശി വിഷ്ണു എന്ന ഹോം നഴ്‌സാണ് ഇദ്ദേഹത്തെ ഉപദ്രവിച്ചത്.

അല്‍ഷിമേഴ്‌സ് ബാധിച്ചതിനെ തുടര്‍ന്ന് രണ്ട് വര്‍ഷം മുന്‍പാണ് ശശിധര പിള്ള ജോലിയില്‍നിന്ന് വിരമിക്കുന്നത്. അതിന് ശേഷം അടൂരിലെ ഫ്‌ലാറ്റില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. അടൂരിലെ ഒരു സ്വകാര്യ നഴ്‌സിങ് ഏജന്‍സി വഴിയാണ് വിഷ്ണു ജോലിക്കെത്തിയത്.

സംഭവം നടക്കുമ്പോള്‍ ശശിധര പിള്ളയുടെ മറ്റ് ബന്ധുക്കള്‍ തിരുവനന്തപുരത്തായിരുന്നു.
നിലത്തുവീണ് ബോധം പോയെന്ന് പറഞ്ഞാണ് വിഷ്ണു ബന്ധുക്കളെ ഫോണ്‍ ചെയ്ത് വിളിച്ചുവരുത്തിയത്. തുടർന്ന് ബന്ധുക്കള്‍ എത്തി അടൂരിലെ സ്വകാര്യ ആശുപത്രിയിലാക്കി.

ആശുപത്രിയിൽ നടത്തിയ പരിശോധനയില്‍ ശശിധരൻ പിള്ളയുടെ ശരീരത്തിലുള്ള പരിക്കുകള്‍ നിലത്ത് വീണപ്പോള്‍ സംഭവിച്ചതല്ലെന്ന് ഡോക്ടര്‍ കണ്ടെത്തി.

തുടർന്ന് സംശയം തോന്നിയ ബന്ധുക്കള്‍ സിസിടിവി പ്രരിശോധിച്ചപ്പോഴാണ് ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ കണ്ടത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തിൽ കൊടുമണ്‍ പോലീസ് കേസെടുത്തു വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തു.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

Other news

ഓണാഘോഷം അതിരുകടക്കല്ലേ!; മുന്നറിയിപ്പ്

ഓണാഘോഷം അതിരുകടക്കല്ലേ!; മുന്നറിയിപ്പ് ഓണം കേരളത്തിലെ ഏറ്റവും വലിയ ഉത്സവം മാത്രമല്ല, മലയാളികളുടെ...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

പാലിന് നാല് മുതൽ അഞ്ച് രൂപ വരെ കൂട്ടിയേക്കും

പാലിന് നാല് മുതൽ അഞ്ച് രൂപ വരെ കൂട്ടിയേക്കും കോട്ടയം: സംസ്ഥാനത്ത് പാലിന്...

പൊലീസുകാർ ഓണാഘോഷത്തിൽ; കോട്ടയത്ത് മൂന്നു മണിക്കൂറിലേറെ ട്രാഫിക് നിയന്ത്രിച്ച് യുവാവ്; നോട്ടുമാലയിട്ട് ആദരിച്ച് നാട്ടുകാർ…!

പൊലീസുകാർ ഓണാഘോഷത്തിൽ; കോട്ടയത്ത് മൂന്നു മണിക്കൂറിലേറെ ട്രാഫിക് നിയന്ത്രിച്ച് യുവാവ്; നോട്ടുമാലയിട്ട്...

ലിസ്ബണിൽ റെയിൽവേ ട്രാം അപകടത്തിൽപ്പെട്ടു: 15 പേർ കൊല്ലപ്പെട്ടു

ലിസ്ബണിൽ റെയിൽവേ ട്രാം അപകടത്തിൽപ്പെട്ടു: 15 പേർ കൊല്ലപ്പെട്ടുപോർച്ചുഗലിലെ ലിസ്ബണിലെ വിനോദ...

തിരുത്തി, പൊലീസ് ഡ്രൈവർ പുതിയ പ്രതി

തിരുത്തി, പൊലീസ് ഡ്രൈവർ പുതിയ പ്രതി തിരുവല്ല: എ.ഐ.ജി. വിനോദ് കുമാറിന്റെ സ്വകാര്യവാഹനം...

Related Articles

Popular Categories

spot_imgspot_img