കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോർഡ് കുതിപ്പ്. ഒരു പവൻ സ്വർണത്തിന് 2200 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ 74,320 രൂപയായി ഉയർന്നു.
ഒരു ഗ്രാം സ്വർണത്തിന് 9,290 രൂപയുമാണ് ഇന്നത്തെ വിപണി വില. ഗ്രാമിന് 275 രൂപയാണ് കൂടിയത്. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 70 രൂപ കൂടി 9,015 രൂപയിലും പവന് 560 രൂപ കൂടി 72,120 രൂപയിലുമാണ് വ്യാപാരം നടന്നിരുന്നത്.
അന്താരാഷ്ട്ര സംഘർഷങ്ങളിലും, താരിഫ് തർക്കങ്ങളിലും ഇതുവരെയും അയവു വന്നിട്ടില്ല. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വർണ്ണവില കുറയാനുള്ള സാഹചര്യം ഇല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഏപ്രിൽ 30ന് എത്തുന്ന അക്ഷയതൃതീയ, ആഘോഷങ്ങളോടൊപ്പം വിവാഹ സീസണുകൾ വരുന്നതിനാൽ സ്വർണ്ണവില വർദ്ധിക്കുന്നത് ഉപഭോക്താക്കൾക്കിടയിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്.
ഏപ്രിലിലെ സ്വർണ വില ഒറ്റനോട്ടത്തിൽ
ഏപ്രിൽ 1 – ഒരു പവൻ സ്വർണത്തിന് 680 രൂപ ഉയർന്നു. വിപണി വില 68,080 രൂപ
ഏപ്രിൽ 2 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 68,080 രൂപ
ഏപ്രിൽ 3 – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 68,480 രൂപ
ഏപ്രിൽ 4 – ഒരു പവൻ സ്വർണത്തിന് 1280 രൂപ കുറഞ്ഞു. വിപണി വില 67,200 രൂപ
ഏപ്രിൽ 5 – ഒരു പവൻ സ്വർണത്തിന് 720 രൂപ കുറഞ്ഞു. വിപണി വില 66,480 രൂപ
ഏപ്രിൽ 6 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 66,480 രൂപ
ഏപ്രിൽ 7 – ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 66,280 രൂപ
ഏപ്രിൽ 8 – ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 65,800 രൂപ
ഏപ്രിൽ 9 – ഒരു പവൻ സ്വർണത്തിന് 520 രൂപ ഉയർന്നു. വിപണി വില 66,320 രൂപ
ഏപ്രിൽ 10 – ഒരു പവൻ സ്വർണത്തിന് 2160 രൂപ ഉയർന്നു. വിപണി വില 68,480 രൂപ
ഏപ്രിൽ 11 – ഒരു പവൻ സ്വർണത്തിന് 1480 രൂപ ഉയർന്നു. വിപണി വില 69960 രൂപ
ഏപ്രിൽ 12- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 70,160 രൂപ
ഏപ്രിൽ 13- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 70,160 രൂപ
ഏപ്രിൽ 14- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 70,040 രൂപ
ഏപ്രിൽ 15- ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില 69,760 രൂപ
ഏപ്രിൽ 16- ഒരു പവൻ സ്വർണത്തിന് 760 രൂപ ഉയർന്നു. വിപണി വില 70,520 രൂപ
ഏപ്രിൽ 17- ഒരു പവൻ സ്വർണത്തിന് 840 രൂപ ഉയർന്നു. വിപണി വില 71,360 രൂപ
ഏപ്രിൽ 18- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 71,360 രൂപ
ഏപ്രിൽ 19- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 71,360 രൂപ
ഏപ്രിൽ 20- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 71,360 രൂപ
ഏപ്രിൽ 21- ഒരു പവൻ സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 72,120 രൂപ
ഏപ്രിൽ 22- ഒരു പവൻ സ്വർണത്തിന് 2200 രൂപ ഉയർന്നു. വിപണി വില 74,320 രൂപ