web analytics

പുതിയ നിറം കണ്ടെത്തി ശാസ്ത്രജ്ഞര്‍; ഒലോ കണ്ടത് അഞ്ച് പേർ മാത്രം

പുതിയ നിറം കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ശാസ്ത്രജ്ഞര്‍. മനുഷ്യര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയ നിറത്തിന് ‘ഒലോ’ എന്നാണ് പേരിട്ടിരിക്കുന്നത്.

പീക്കോക്ക് ഗ്രീന്‍, അല്ലെങ്കില്‍ ടീല്‍ നിറത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഈ നിറം കണ്ടിട്ടുള്ളത് ആകെ അഞ്ചുപേർ മാത്രമാണ്.

സയന്‍സ് അഡ്വാന്‍സസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇതുസംബന്ധിച്ച പ്രത്യേക വിവരമുള്ളത്.

അഭൂതപൂര്‍വമായ ഒരു വര്‍ണ സിഗ്നലായി ഇത് കാണപ്പെടുമെന്ന് തുടക്കം മുതല്‍ പ്രവചിച്ചിരുന്നു. എന്നാല്‍ തലച്ചോര്‍ എങ്ങനെയാണ് ഇതിനോട് പ്രതികരിക്കുകയെന്നായിരുന്നു ജിജ്ഞാസയെന്നും ഗവേഷകര്‍ പറയുന്നു.

സ്വഭാവിക പരിധിക്കപ്പുറത്തുള്ള കാഴ്ചകള്‍ സാധ്യമാക്കുന്ന മാറ്റങ്ങള്‍ ഗവേഷകര്‍ തങ്ങളുടെ സ്വന്തം കണ്ണുകളില്‍ വരുത്തിയിരുന്നു.

എന്നാല്‍ അതിശയപ്പിക്കുന്ന കാഴ്ചയായിരുന്നു ഗവേഷകരെ കാത്തിരുന്നത്. നിറം എങ്ങനെയുള്ളതായിരിക്കുമെന്ന് തോന്നിപ്പിക്കുന്നതിനായി അവര്‍ ഒരു ടര്‍ക്കോയ്‌സ് സ്‌ക്വയറിന്റെ ചിത്രം നിലവിൽ പങ്കിട്ടിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ കണ്ട നിറത്തെ യഥാര്‍ഥമായി, പൂര്‍ണമായി പ്രതിഫലിപ്പിക്കാന്‍ സാധിക്കുന്നതല്ല അതെന്നു കൂടി ഗവേഷകര്‍ പറയുന്നു.

‘ഒരു ലേഖനത്തിലൂടെയോ മോണിറ്ററിലൂടെയോ ആ നിറം നിങ്ങളെ അറിയിക്കാന്‍ ഒരു മാര്‍ഗവുമില്ല. കാണുന്ന യഥാർഥ നിറം അതല്ല.

കാണുന്നതിന്റെ ഒരു പതിപ്പാണ്.’ടീമുമായി ബന്ധപ്പെട്ട വിഷ്വല്‍ സയന്റിസ്റ്റ് ഓസ്റ്റിന്‍ റൂര്‍ഡ പറഞ്ഞു.

ഒരു സ്മാര്‍ട്ട്ഫോണ്‍ ഡിസ്പ്ലേകളിലോ ടിവികളിലോ ഉടന്‍ തന്നെ ഒലോ കാണാന്‍ പോകുന്നില്ലെന്നും അവർ പറഞ്ഞു.

ഇത് VR ഹെഡ്സെറ്റ് സാങ്കേതികവിദ്യയ്ക്ക് വളരെ വളരെ അകലെയാണ്. റെറ്റിനയിലെ കോണുകള്‍ എന്നറിയപ്പെടുന്ന കളര്‍ സെന്‍സിറ്റീവ് കോശങ്ങളില്‍ പ്രകാശം പതിക്കുമ്പോള്‍ മനുഷ്യന്റെ കണ്ണിന് ദശലക്ഷക്കണക്കിന് നിറങ്ങളുടെ ഷേഡുകള്‍ വേര്‍തിരിച്ചറിയാന്‍ സാധിക്കും.

മൂന്ന് തരം കോണുകള്‍ ഉണ്ട്, അവ ദീര്‍ഘ(എല്‍), ഇടത്തരം (എം), ഹ്രസ്വ (എസ്) തരംഗദൈര്‍ഘ്യമുള്ള പ്രകാശത്തോട് സംവേദനക്ഷമതയുള്ളവയാണ് ഇവ.

ചുവന്ന വെളിച്ചം എല്‍ കോണുകളെ ഉത്തേജിപ്പിക്കുകയും നീല വെളിച്ചം എസ് കോണുകളെ ഉത്തേജിപ്പിക്കുകയും ചെയ്യും.

റെറ്റിനയുടെ മധ്യത്തിലുള്ള എം കോണുകളെ ഉത്തേജിപ്പിക്കാന്‍ ഒരു പ്രകൃതിദത്ത പ്രകാശത്തിനും കഴിയില്ല.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img