web analytics

സമപ്രായക്കാരായ രണ്ടു സുഹൃത്തുക്കൾ ചേർന്ന് 15വയസുകാരിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തിയത് 11കാരൻ

കോഴിക്കോട്: ഫറോക്കിൽ സമപ്രായക്കാരായ രണ്ടു സുഹൃത്തുക്കൾ ചേർന്ന് 15വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി.

കൂടെയുണ്ടായിരുന്ന 11കാരൻ പീഡന ദൃശ്യങ്ങൾ പകർത്തിയെന്നും പരാതിയിൽ പറയുന്നു.

പെൺകുട്ടി പീഡന വിവരം തുറന്നു പറഞ്ഞത് സ്കൂളിലെ കൗൺസിലിംഗിനിടയിലാണ്. ഒരാഴ്ച മുമ്പാണ് സംഭവം.

സംഭവത്തിൽ നല്ലളം പൊലീസ് കേസ് എടുത്തു. കുറ്റാരോപിതരായ കുട്ടികളോട് ചൊവ്വാഴ്ച സിഡബ്ല്യുസിക്കു മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് രക്ഷിതാക്കൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

ബലാത്സം​ഗ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ മുൻ സർക്കാർ അഭിഭാഷകൻ തൂങ്ങി മരിച്ച നിലയിൽ

കൊല്ലം: ബലാത്സം​ഗ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ മുൻ സർക്കാർ അഭിഭാഷകൻ പിജി മനു തൂങ്ങി മരിച്ച നിലയിൽ. കൊല്ലത്തെ വാടക വീട്ടിലാണ് മനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കേസിന്റെ ആവശ്യങ്ങൾക്കായി കുറച്ചു നാളുകളായി ഈ വാടക വീട്ടിലാണ് പിജി മനു താമസിച്ചിരുന്നത്.

എന്നാൽ എറണാകുളം പിറവം സ്വദേശിയായ മനുവി​ന്റെ മരണകാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി.

നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പിജി മനുവിന് അടുത്തിടെ ജാമ്യം ലഭിച്ചിരുന്നു. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

കേസിൽ വിചാരണ തീരുന്നത് വരെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, പാസ്പോർട്ട് ഹാജരാക്കണം, എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം, രണ്ട് ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആൾ ജാമ്യവും എന്നിവയായിരുന്നു ജാമ്യത്തിലെ ഉപാധികള്‍.

കേസിൽ കുറ്റപത്രം സമർപ്പിച്ചതായി പ്രോസിക്യൂഷൻ അറിയിച്ചത് കണക്കിലെടുത്താണ് ഉപാധികളോടെ കോടതി ജാമ്യം നൽകിയത്.

കേസിൽ കഴിഞ്ഞ ജനുവരി 31 നാണ് പുത്തൻകുരിശ് ഡിവൈഎസ്പിയക്ക് മുന്നിൽ പിജി മനു കീഴടങ്ങിയത്.

2018 ൽ ഉണ്ടായ ലൈംഗിക അതിക്രമ കേസിൽ 5 വർഷമായിട്ടും നടപടിയാകാതെ വന്നപ്പോൾ നിയമ സഹായം തേടിയെത്തിയ യുവതിയെ ഓഫീസിൽ വെച്ചും വീട്ടിൽ വെച്ചും ബലാത്സഗം ചെയ്തെന്നാണ് പിജി മനുവിനെതിരായ കേസ്.

അഭിഭാഷകൻ അയച്ച വാട്സ്ആപ് ചാറ്റുകൾ, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പൊലീസിന് കൈമാറിയിരുന്നു. ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പി ജി മനുവിനെതിരെ കേസെടുത്തിരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

Other news

“റോഡിൽ നിന്നാണോടാ കാര്യം പറയുന്നത്”…? പത്തനംതിട്ടയിൽ റോഡരികിൽ വാഹനം നിർത്തി വഴി പറഞ്ഞുകൊടുത്ത യുവാവിനെ ക്രൂരമായി ആക്രമിച്ച് ഇന്നോവക്കാരൻ

റോഡരികിൽ വാഹനംനിർത്തി വഴി പറഞ്ഞുകൊടുത്ത യുവാവിനെ ക്രൂരമായി ആക്രമിച്ച് ഇന്നോവക്കാരൻ കൊടുമൺ ∙...

ഡിജിപി കെട്ടിപിടിക്കുകയും ഉമ്മവെക്കുകയും ചെയ്തത് സഹപ്രവർത്തകയെ; ഒളിക്യാമറ വെച്ച് പകർത്തിയത്…

ഡിജിപി കെട്ടിപിടിക്കുകയും ഉമ്മവെക്കുകയും ചെയ്തത് സഹപ്രവർത്തകയെ; ഒളിക്യാമറ വെച്ച് പകർത്തിയത്… ബെംഗളൂരു: അശ്ലീലദൃശ്യ...

ഹൃദയം തകർക്കുന്ന ക്രൂരത! മുക്കത്ത് നാല് വയസുകാരിയെ പീഡിപ്പിച്ച 22-കാരൻ പിടിയിൽ;

കോഴിക്കോട്: മനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു ക്രൂരത കൂടി കോഴിക്കോട് മുക്കത്ത് റിപ്പോർട്ട്...

മുംബൈയിൽ വസ്ത്ര നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം; മൂന്നു തൊഴിലാളികൾക്ക് പരിക്ക്; ഒരാൾക്ക് ഗുരുതരം

മുംബൈയിൽ വസ്ത്ര നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം മുംബൈ ∙ മുംബൈയിലെ...

അമ്പതിനോടടുത്തിട്ടും അഴകിന് കുറവൊന്നുമില്ല…മീനയുടെ പൊങ്കൽ ചിത്രങ്ങൾ വൈറൽ

അമ്പതിനോടടുത്തിട്ടും അഴകിന് കുറവൊന്നുമില്ല…മീനയുടെ പൊങ്കൽ ചിത്രങ്ങൾ വൈറൽ തെന്നിന്ത്യയിലെ മിക്ക സൂപ്പർസ്റ്റാറുകളുടെയും നായികയായി...

Related Articles

Popular Categories

spot_imgspot_img