സൗദി അറേബ്യയിലെ ജിദ്ദയിൽ മസാജിങ് പാർലറുകളിൽ നടത്തിയ പരിശോധയിൽ സദാചാര വിരുദ്ധ പ്രവർത്തികൾ കണ്ടെത്തിയതിനെ തുടർന്ന് നാല് പ്രവാസികൾ അറസ്റ്റില്‍. നിയമലംഘനം നടത്തിയ മസാജിങ് കേന്ദ്രത്തിനെതിരെയും നിയമ നടപടികൾ സ്വീകരിച്ചു.
സൗദി അറേബ്യയിലെ ജിദ്ദ നഗരത്തിലെ മസാജ് സെന്‍ററിലാണ് സദാചാര വിരുദ്ധ പ്രവർത്തനങ്ങൾ നടന്നത്. നിയമ ലംഘനം നടത്തിയ മസാജിങ് കേന്ദ്രത്തിൽ നിന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കൂടുതൽ നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കമ്യൂണിറ്റി സെക്യൂരിറ്റി, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി ചേർന്ന് ജിദ്ദ പൊലീസ്, നഗരത്തിലെ മസാജിങ് പാർലറുകളിൽ നടത്തിയ പരിശോധനയിലാണ് സദാചാര വിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടെന്ന കേസില്‍ പ്രവാസികളെ അറസ്റ്റ് ചെയ്തത്.
മാരകമായ അസുഖം, അവശേഷിക്കുന്നത് ദിവസങ്ങൾ മാത്രം; ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ജീവിതത്തിന്‍റെ അവസാന നാളുകൾ ആസ്വദിക്കുന്നെന്നു യുവാവ്; കണ്ണ് നനയിക്കുന്ന കുറിപ്പ് വൈറൽ…!
ആയുസ്സ് ഇനി മാസങ്ങൾ മാത്രമേയുള്ളു എന്ന ഒരു പ്രഭാതത്തിൽ അറിഞ്ഞാൽ എന്താവും അവസ്ഥ…? അത്തരത്തിൽ, ക്യാൻസർ ബാധിച്ച് ആഴ്ചകളോ മാസങ്ങളോ മാത്രമേ ആയുസുള്ളൂ എന്ന് ഡോക്ടർ മാർ വിധിയെഴുതിയ യുവാവിന്റെ കുറിപ്പ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.
‘മാരകമായ അസുഖം, ക്രെഡിറ്റ് കാർഡ് വലിച്ച് നീട്ടി ഇനി കടം വീട്ടാൻ ഒന്നുമില്ല’ എന്ന തലക്കെട്ടോടെ റെഡ്ഡിറ്റില്‍ വന്ന ഒരു കുറിപ്പാണു വൈറലായത്.
യുവാവിന്റെ കുറിപ്പ് ഇങ്ങനെയാണ്:
22 വയസുള്ള തനിക്ക് അസ്ഥിയെ ബാധിക്കുന്ന ക്യാന്‍സറാണ്. ഒരു കാല്‍ രോഗം കാരണം മുറിച്ച് മാറ്റിക്കഴിഞ്ഞു. എന്നാല്‍, പിന്നീട് രോഗം ഏറെ ഭേദമാവുകയും താന്‍ ജോലിക്ക് പോയിത്തുടങ്ങിയിരുന്നു. പക്ഷേ, കാര്യങ്ങൾ മറ്റൊരു വഴിക്കായിരുന്നു നീങ്ങിയത്. രോഗംതിരിച്ച് വന്നു. ശക്തമായി തന്നെ. ഡോക്ടർമാര്‍ തനിക്ക് ചിലപ്പോൾ ആഴ്ചകളോ അതല്ലെങ്കില്‍ മാസങ്ങളോ മാത്രമേ ആയുസ് പറയുന്നുള്ളൂ.
ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ജീവിതത്തിന്‍റെ അവസാന നാളുകൾ ആസ്വദിക്കുകയാണെന്നും കാര്‍ഡ് ഉപയോഗിച്ച് താനിപ്പോൾ എന്തും വാങ്ങുന്നെന്നും ഒന്നും താന്‍ തിരിച്ച് കൊടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എല്ലാ കടവും തന്നോടൊപ്പം മരിക്കുമെന്നും യുവാവ് എഴുതി.
തന്‍റെ അക്കൌണ്ടില്‍ വെറും 2,000 പൌണ്ട് മാത്രമാണ് ഉള്ളതെന്നും അതിനാല്‍ 6500 പൌണ്ട് ലിമിറ്റുള്ള ഒരു ക്രഡിറ്റ് കാര്‍ഡ് താന്‍ എടുത്തെന്നും അതിന് 20 മാസത്തേക്ക് പൂജ്യം എപിആര്‍ മാത്രമേയുള്ളൂവെന്നും എഴുതിയ യുവാവ്, തനിക്ക് സ്വന്തമായി കാറോ വീടോ ഒന്നുമില്ലെന്നും പറയുന്നു.
അസ്ഥി ക്യാന്‍സർ തന്‍റെ ശരീരം മുഴുവനും ബാധിച്ചെന്നും ഇനി താന്‍ ആഗ്രഹിക്കുന്നിടത്തോളം ലോകം കാണാന്‍ തനിക്ക് കഴിയില്ലെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു. ഒപ്പം തന്‍റെ യാത്രയില്‍ തന്നെ പിന്തുണച്ച ഫുഡ് ബാങ്കുകൾക്കും ക്യാന്‍സര്‍ ചാരിറ്റികൾക്കും ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വലിയ സംഭാവനകൾ ചെയ്യാന്‍ ആഗ്രഹിക്കുന്നെന്നും യുവാവ് എഴുതി. കുറിപ്പ് നിമിഷങ്ങൾക്കകം വൈറലായി.