ഇന്ത്യയ്ക്ക് ഇത് ഏറെ നിര്‍ണായകം

ഗയാന: വിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരം നടക്കുക. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ രണ്ടും തോറ്റതിന്റെ ക്ഷീണത്തിലാണ് ഇന്ത്യ വിന്‍ഡീസിനെതിരെ ഇറങ്ങുന്നത്. മൂന്നാം ട്വന്റി20 പോരാട്ടത്തില്‍ ബാറ്റര്‍മാര്‍ മിന്നിയില്ലെങ്കില്‍ പരമ്പര നഷ്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ആദ്യ മത്സരത്തില്‍ നാല് റണ്‍സിനും രണ്ടാം മത്സരത്തില്‍ രണ്ട് വിക്കറ്റുകള്‍ക്കുമായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്.

സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും വിരാട് കോഹ്ലിയെയും പുറത്തിരുത്തി യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയാണ് ഇന്ത്യ കുട്ടി ക്രിക്കറ്റില്‍ വിന്‍ഡീസിനെതിരെ ഇറങ്ങിയത്. ടോപ് ഓര്‍ഡറില്‍ അവസരം ലഭിച്ച ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലിനും സഞ്ജു സാംസണിനും തിളങ്ങാന്‍ കഴിയാതിരുന്നതാണ് ഇന്ത്യയുടെ തലവേദന. അരങ്ങേറ്റ പരമ്പര കളിക്കുന്ന തിലക് വര്‍മ മാത്രമാണ് ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ആശ്വസിക്കാവുന്ന കളി പുറത്തെടുത്തത്. പല മുന്‍നിര ബാറ്റര്‍മാരും രണ്ടക്കം തികയ്ക്കാന്‍ കഷ്ടപ്പെട്ടപ്പോള്‍ രണ്ട് ഇന്നിംഗ്സുകളിലായി 90 റണ്‍സാണ് ഈ ഇരുപതുകാരന്‍ അടിച്ചുകൂട്ടിയത്. ബാറ്റിംഗ് നിരയില്‍ യശസ്വി ജയ്സ്വാളിന് അവസരം നല്‍കുക എന്നത് മാത്രമാണ് ഇന്ത്യക്ക് പരീക്ഷിക്കാന്‍ കഴിയുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ടീമില്‍ സ്ഥാനം ലഭിക്കാതിരുന്ന താരത്തെ ഓപ്പണറായി ഇറക്കിയാല്‍ ശുഭ്മന്‍ ഗില്ലിനോ ഇഷാന്‍ കിഷനോ അവസരം നഷ്ടമായേക്കും.

ബൗളിംഗില്‍ ക്യാപ്റ്റന്‍ ഹാര്‍ദിക്കിന്റെ തീരുമാനങ്ങളും ഇന്ത്യയ്ക്ക് തിരിച്ചടിയായി. രണ്ടാം ട്വന്റി20യില്‍ നന്നായി പന്തെറിഞ്ഞ യുസ്വേന്ദ്ര ചഹലിന് ഒരോവര്‍ ബാക്കിയുണ്ടായിട്ടും നല്‍കിയിരുന്നില്ല. ഇടംകൈയന്‍ സ്പിന്നറായ അക്‌സര്‍ പട്ടേലിന് പന്തെറിയാന്‍ അവസരം നല്‍കുകയും ചെയ്തില്ല. ഈ അവസരങ്ങളെല്ലാം മുതലെടുത്താണ് വിന്‍ഡീസിന്റെ വാലറ്റം തകര്‍ത്തടിച്ചത്. അതേസമയം ബൗളിംഗ് നിരയില്‍ കുല്‍ദീപ് യാദവ് തിരിച്ചെത്താന്‍ സാധ്യതയുണ്ട്. കുല്‍ദീപ് തിരിച്ചെത്തിയാല്‍ രവി ബിഷ്ണോയി പുറത്തിരിക്കേണ്ടി വരും. പേസ് നിരയില്‍ ആവേശ് ഖാനോ ഉമ്രാന്‍ മാലിക്കോ കളിക്കാനും സാധ്യതയുണ്ട്.

അതേസമയം ടെസ്റ്റ്- ഏകദിന പരമ്പരകളിലേറ്റ തോല്‍വിയില്‍ നിന്ന് തിരിച്ചുവന്നതിന്റെ ആത്മവിശ്വാസത്തിലാണ് വിന്‍ഡീസ്. മൂന്നാം ടി20 മത്സരവും വിജയിച്ച് പരമ്പര സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കും വിന്‍ഡീസ് ഇറങ്ങുക. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെയാണ് വിന്‍ഡീസ് തിളങ്ങുന്നത്. വമ്പന്‍ ഫോമിലുള്ള നിക്കോളാസ് പൂരനിലാണ് വിന്‍ഡീസിന്റെ ബാറ്റിംഗ് പ്രതീക്ഷകള്‍. 2016ന് ശേഷം ഇന്ത്യക്കെതിരെ ആദ്യമായി ഒരു പരമ്പര വിജയിക്കുകയെന്ന ലക്ഷ്യമാണ് വിന്‍ഡീസിന് മുന്നിലുള്ളത്.

 

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

ഒരു വർഷത്തിലേറെയായി ശ്വാസകോശത്തിൽ കുടുങ്ങിയ മീൻമുള്ള് പുറത്തെടുത്ത് കൊച്ചിയിലെ ആശുപത്രി

കൊച്ചി: 64കാരനായ അബ്ദുൾ വഹാബിന് ഒരു വർഷത്തിലേറെയായി ഇടത് വശത്ത് നെഞ്ചുവേദന,...

കടമെടുക്കാനും കേസ്; വക്കീലിന് ഫീസായി സർക്കാർ നൽകിയത് 90,50,000 രൂപ

തിരവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ കേന്ദ്രസർക്കാർ നിയന്ത്രണം കൊണ്ടുവന്നതിന് എതിരെ സുപ്രീംകോടതിയിൽ...

യുകെയിൽ പോലീസ് വാഹനവും കാറുമായി കൂട്ടിയിടിച്ച് വൻ അപകടം; മൂന്നുപേർ ഗുരുതരാവസ്ഥയിൽ: ഗതാഗത നിയന്ത്രണം

യുകെയിൽ പോലീസ് വാഹനവും മറ്റൊരു കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പോലീസ്...

യുകെയിൽ അന്തരിച്ച സണ്ണി അഗസ്റ്റിനു വിട നൽകാനൊരുങ്ങി യുകെ മലയാളി സമൂഹം; പൊതുദർശന ക്രമീകരണങ്ങൾ ഇങ്ങനെ:

ലണ്ടന്‍ ബക്കന്റിയില്‍ അസുഖം ബാധിച്ച് ചികിത്സയിലായിരിക്കെ അന്തരിച്ച സണ്ണി അഗസ്റ്റിന്‍ (59)...

പൂജയ്‌ക്കെന്ന്‌ പറഞ്ഞ് വിളിച്ചുവരുത്തി; ജ്യോത്സ്യനെ കവർച്ച ചെയ്ത സംഘം പിടിയിൽ

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ പൂജയ്‌ക്കെന്ന്‌ പറഞ്ഞ് ജ്യോത്സ്യനെ വീട്ടിലേക്ക് വിളിച്ചു വരുത്തി കവർച്ച...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!