web analytics

യുകെയിൽ ടെസ്‌കോ, ഉൾപ്പെടെയുള്ളവർ വിറ്റ ഈ ഉത്പന്നം അടിയന്തിരമായി തിരിച്ചു വിളിക്കുന്നു: കാരണം ഇതാണ്:


ഏതെങ്കിലും ഒരു ഉത്പന്നത്തിന് എന്തെങ്കിലും അപാകത സംഭവിച്ചാൽ ഉടനെ അത് തിരിച്ചു വിളിക്കാറുണ്ട്. യുകെയിൽ കഴിഞ്ഞ ദിവസം നടന്ന അത്തരമൊരു സംഭവം ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്.


ടെസ്‌കോ, ആര്‍ഗോസ്, ബി ആന്‍ഡ് എം എന്നിവിടങ്ങളില്‍നിന്നും വിറ്റ ഫ്രയറുകള്‍ അടിയന്തിരമായി തിരികെ വിളിക്കുന്നു എന്ന വാർത്ത ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ് . തീപിടുത്തത്തിന് സാധ്യതയുണ്ട് എന്നതിനാലാണ് ഈ ഉത്പന്നം തിരിച്ചു വിളിച്ചിരിക്കുന്നത്.

2022 ജനുവരിക്കും 2023 ഏപ്രിലിനും ഇടയില്‍ നിര്‍മ്മിച്ച ഉത്പന്നങ്ങള്‍ക്കാണ് തീപിടുത്തത്തിനുള്ള സാധ്യതയെന്നാണ് വെബ്‌സൈറ്റില്‍ പറയുന്നത്

ടവര്‍ എയര്‍ ഫ്രയറുകള്‍ പ്രവര്‍ത്തിക്കുന്നതിനിടയില്‍ അമിതമായി ചൂടാകാനും കത്താനും ഇടയുണ്ട് എന്ന മുന്നറിയിപ്പ് നൽകിയിരിക്കുന്നത് ഓഫീസ് ഫോര്‍ പ്രൊഡക്റ്റ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (ഒ പി എസ് എസ്) ആണ്.

ഈ വിഭാഗത്തില്‍ പെടുന്ന എയര്‍ ഫ്രയറുകള്‍ വാങ്ങിയിട്ടുള്ളവര്‍ ഉടനടി തന്നെ അത് ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നും പവര്‍ സപ്ലൈയില്‍ നിന്നും പ്ലഗ്ഗ് ഊരിവയ്ക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ടവറിന്റെ നാല് മോഡലുകളും കറുപ്പ് നിറത്തിലാണ് നിർമ്മിച്ചിരിക്കുന്നത്, 2022 ജനുവരി മുതൽ 2023 ഏപ്രിലിൽ വരെയാണ് ഇവ നിർമ്മിച്ചത്.

ആമസോൺ, ആർഗോസ്, ബി & എം, ഡിഐഡി, പൗണ്ട്‌ലാൻഡ്, റോബർട്ട് ഡയാസ്, ടെസ്‌കോ, ടവർ ഹൗസ്‌വെയേഴ്‌സ് വെബ്‌സൈറ്റ് എന്നിവയുൾപ്പെടെയുള്ള റീട്ടെയിലർമാരാണ് അവ വിറ്റത്.


ഉപകരണത്തിന്റെ റേറ്റിംഗ് ലേബലില്‍ പരിശോധിച്ച് തങ്ങളുടേത് പിഴവ് സംഭവിച്ച മോഡലാണോ എന്ന് ഉപഭോക്താക്കള്‍ക്ക് പരിശോധിക്കാവുന്നതാണ്.

ഏതൊക്കെ മോഡലുകളെയാണ് ഇത് ബാധിക്കുന്നത്?

മോഡലുകൾ ഇവയാണ്:


T17023 ടവർ 2.2 ലിറ്റർ മാനുവൽ എയർ ഫ്രയർ

T17061BLK ടവർ 4 ലിറ്റർ മാനുവൽ എയർ ഫ്രയർ

T17067 ടവർ 4 ലിറ്റർ ഡിജിറ്റൽ എയർ ഫ്രയർ

T17087 ടവർ 2 ലിറ്റർ കോംപാക്റ്റ് മാനുവൽ എയർ ഫ്രയർ

പണം തിരികെ ലഭിക്കാനോ, പകരം മറ്റൊരു ഉത്പന്നം വാങ്ങുന്നതിനോ ഉപഭോക്താക്കള്‍ക്ക് ടവര്‍ ഹൗസ്വെയേഴ്സിന്റെ വെബ്‌സൈറ്റ് ഉപയോഗപ്പെടുത്താം

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

സാക്കിർ നായികിന് എയ്ഡ്സോ

സാക്കിർ നായികിന് എയ്ഡ്സോ ഷാ ആലം: തനിക്കെതിരെ പ്രചരിക്കുന്ന ആരോ​ഗ്യസംബന്ധമായ വാർത്തകൾ വ്യാജമെന്ന്...

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട: തനിക്കെതിരെ ഉയരുന്ന ലൈം​ഗികാരോപണങ്ങളിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി പാലക്കാട്...

‘കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലിന്റെ’ കരടിന് അംഗീകാരം

‘കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലിന്റെ’ കരടിന് അംഗീകാരം തിരുവനന്തപുരം: വായ്പ തിരിച്ചടവ്...

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം ന്യൂഡൽഹി: ന്യൂഡൽഹി: മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക്...

മദ്യപിച്ച് ലക്കുകെട്ട് 11 വയസ്സുകാരിയുടെ ചെവി കടിച്ചെടുത്തു

മദ്യപിച്ച് ലക്കുകെട്ട് 11 വയസ്സുകാരിയുടെ ചെവി കടിച്ചെടുത്തു ചണ്ഡീഗഡ്: ഹരിയാനയിൽ മദ്യപിച്ച് ലക്കുകെട്ട...

Related Articles

Popular Categories

spot_imgspot_img