web analytics

കൊച്ചിയിൽ കാര്‍ വര്‍ക്ക്‌ഷോപ്പില്‍ വന്‍തീപ്പിടിത്തം; കത്തിനശിച്ചത് പന്ത്രണ്ട് കാറുകള്‍

കൊച്ചി: കാര്‍ വര്‍ക്ക്‌ഷോപ്പില്‍ വന്‍തീപ്പിടിത്തം. നിരവധി കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ പുത്തന്‍കുരിശ് മാനന്തടത്ത് കാര്‍ വര്‍ക്ക്‌ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്.

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. എസ്.എം. ഓട്ടോമൊബൈല്‍സ് എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്. വര്‍ക്ക്‌ഷോപ്പിന് അകത്തുണ്ടായിരുന്ന പന്ത്രണ്ടോളം കാറുകള്‍ ഭാഗികമായി കത്തിയിട്ടുണ്ട്.

പത്തോളം കാറുകള്‍ കേടുപാടുകള്‍ കൂടാതെ പുറത്തെത്തിക്കാൻ കഴിഞ്ഞു. മൂന്നു മണിക്കൂറോളം നീണ്ട പ്രയത്‌നത്തിനൊടുവിലാണ് അഗ്‌നിരക്ഷാസേന തീ നിയന്ത്രണ വിധേയമാക്കിയത്.

പട്ടിമറ്റം, തൃപ്പൂണിത്തുറ, ഗാന്ധിനഗര്‍ എന്നീ നിലയങ്ങളില്‍ നിന്നായി അഞ്ച് യൂണിറ്റുകളും 30 സേനാംഗങ്ങളും എത്തിയാണ് തീയണച്ചത്. പട്ടിമറ്റം അഗ്‌നിരക്ഷാ നിലയം സ്റ്റേഷന്‍ ഓഫീസര്‍ എന്‍.എച്ച്. അസൈനാര്‍, സ്റ്റേഷന്‍ ഓഫീസര്‍ കെ.വി. മനോഹരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

spot_imgspot_img
spot_imgspot_img

Latest news

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

ദീപക് ജീവനൊടുക്കിയ സംഭവം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി കോടതി; റിമാൻഡിൽത്തന്നെ

ഷിംജിതയുടെ ജാമ്യഅപേക്ഷ തള്ളി കോടതി കോഴിക്കോട്: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ...

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ മൈക്രോഫിനാൻസ് കേസിൽ വാദിയായിരുന്ന വിഎസ്...

Other news

ഭാര്യക്ക് ദേഷ്യം വന്നാൽ എന്റെ കിടക്ക നനയും; ആ രഹസ്യം വെളിപ്പെടുത്തി നടൻ അക്ഷയ് കുമാർ

ഭാര്യക്ക് ദേഷ്യം വന്നാൽ എന്റെ കിടക്ക നനയും; ആ രഹസ്യം വെളിപ്പെടുത്തി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

കോടികൾ വിലമതിക്കുന്ന ചിത്രങ്ങൾ അതും രാജാ രവിവർമ്മയുടെ; ഇക്കണക്കിനാണെങ്കിൽ നശിച്ച് നാറാണ കല്ല് കാണും

കോടികൾ വിലമതിക്കുന്ന ചിത്രങ്ങൾ അതും രാജാ രവിവർമ്മയുടെ; ഇക്കണക്കിനാണെങ്കിൽ നശിച്ച് നാറാണ...

കാസർഗോഡ് സഹകരണ ബാങ്ക് ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാസർഗോഡ് സഹകരണ ബാങ്ക് ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ കാസർകോട് ജില്ലയിലെ...

Related Articles

Popular Categories

spot_imgspot_img